• HOME
  • »
  • NEWS
  • »
  • kerala
  • »
  • PC George |സ്വർണക്കടത്ത് കേസ് സിബിഐ അന്വേഷിക്കണം; ഹൈക്കോടതിയെ സമീപിക്കും: പിസി ജോർജ്

PC George |സ്വർണക്കടത്ത് കേസ് സിബിഐ അന്വേഷിക്കണം; ഹൈക്കോടതിയെ സമീപിക്കും: പിസി ജോർജ്

കേസിൽ സിബിഐ വന്നാൽ മുഖ്യമന്ത്രി പിണറായി വിജയൻ ഒന്നാം പ്രതി ആകുമെന്ന് പിസി ജോർജ് പറയുന്നു.

പി.സി. ജോർജ്

പി.സി. ജോർജ്

  • Share this:
    തിരുവനന്തപുരം വിമാനത്താവളത്തിൽ നയതന്ത്ര സ്വർണക്കടത്ത് കേസ് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ആണ് നടന്നത് എന്ന് പി സി ജോർജ് (PC George) ആരോപിച്ചു. കോട്ടയം പ്രസ്ക്ലബിൽ നടന്ന വാർത്താസമ്മേളനത്തിലാണ് ആരോപണവുമായി പിസി ജോർജ് രംഗത്ത് വന്നത്.  ഇക്കാര്യത്തിൽ സിബിഐ അന്വേഷണം (CBI probe) ആവശ്യപ്പെട്ട് ഹൈക്കോടതിയെ (High Court) സമീപിക്കുമെന്നും പിസി ജോർജ് വ്യക്തമാക്കി. നാളെ കൊച്ചിയിൽ  അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തുമെന്നും പിസി ജോർജ് പറഞ്ഞു. താൻ സത്യസന്ധമായി ആരോപണം ഉന്നയിക്കുകയാണ്. തനിക്കെതിരെ ധൈര്യമുണ്ടെങ്കിൽ പിണറായി കേസ്  കൊടുക്കണം എന്നും പിസി ജോർജ് വെല്ലുവിളിച്ചു.

    നയതന്ത്ര  സ്വർണക്കടത്ത് കേസ് അട്ടിമറിക്കപ്പെട്ടു എന്ന് ആരോപിച്ചാണ് പി സി ജോർജ് ഹൈക്കോടതിയെ സമീപിക്കുക. കേസിൽ എൻഐഎ അന്വേഷണം അട്ടിമറിക്കപ്പെടുകയാണ് ഉണ്ടായത് എന്ന് പി സി ജോർജ് പറയുന്നു. പിണറായി ആണ് NIA അന്വേഷണം ആവശ്യപ്പെട്ടത്. ഇതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും പി സി ജോർജ് ആരോപിച്ചു. വലിയ കള്ളക്കടത്ത് നടത്തിയ ആളാണ് സന്ദീപ് നായർ. സന്ദീപ് നായരെ മാപ്പ് സാക്ഷി ആക്കിയത് സംശയകരമാണ്. തീവ്രവാദ കേസ് ചൂണ്ടിക്കാട്ടി  സ്വപ്നയേയും സരിത്തിനെയും അകത്തിട്ടത് കൂടുതൽ വിവരങ്ങൾ പുറത്തുവരാതിരിക്കാൻ ആണ് എന്നും പി സി ജോർജ് ആരോപിച്ചു.

    ആദ്യഘട്ടത്തിൽ തന്നെ സി ബി ഐ അന്വേഷണം ആയിരുന്നു ഇതിൽ ഉണ്ടാകേണ്ടത് എന്ന് പിസി ജോർജ് ചൂണ്ടിക്കാട്ടുന്നു. എന്നാൽ എന്നെ അന്വേഷണം തീവ്രവാദ കേസ് എന്ന നിലയിലേക്ക് മാറ്റി. പക്ഷെ ഫലത്തിൽ NIA അന്വേഷണം പിന്നീട് മുന്നോട്ട് പോയില്ല. ഏറ്റവും കൂടുതൽ കള്ളക്കടത്തു നടത്തിയ സന്ദീപ് നായരെ മാപ്പ് സാക്ഷി ആക്കിയത് അത്ഭുതകരമാണ് എന്നും പി സി ജോർജ് ആരോപിച്ചു.  കേസിൽ സിബിഐ വന്നാൽ പിണറായി വിജയൻ ഒന്നാം പ്രതി ആകുമെന്ന് പിസി ജോർജ് പറയുന്നു. രണ്ടാം പ്രതി മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ആയ എം ശിവശങ്കരൻ ആകും. അതിനുശേഷം സന്ദീപ് നായർ പ്രതിയാകും. അതിനുശേഷം ആകും ഉദ്യോഗസ്ഥതലത്തിൽ പ്രവർത്തിച്ച സ്വപ്ന സുരേഷും സരിത്തും പ്രതി ആകുക എന്നും പിസി ജോർജ് പറയുന്നു. എം ശിവശങ്കരൻ പുസ്തകമെഴുതിയ നടപടിക്കെതിരെ സർക്കാർ നടപടി എടുക്കാത്തത് ശരിയല്ല എന്നും പി സി ജോർജ്ജ് പറഞ്ഞു.  മുൻ ഡിജിപി ജേക്കബ് തോമസ്, രാജു നാരായണസ്വാമി അടക്കമുള്ളവർക്കെതിരെ കേസ് എടുത്തത് ചരിത്രമാണ് ഉണ്ടായത് എന്നും പിസി ജോർജ് പറയുന്നു.

    വോട്ട് ചെയ്യുമ്പോൾ സൂക്ഷിച്ചില്ലെങ്കിൽ ഉത്തർപ്രദേശ് കേരളത്തെ പോലെ ആകും എന്ന് യോഗി ആദിത്യനാഥ് പറഞ്ഞത് ശരിയാണ് എന്നും പി സി ജോർജ് പറഞ്ഞു.കഴിഞ്ഞ അഞ്ചുവർഷമായി ഉത്തർപ്രദേശിലെ 80 ഓളം മെഡിക്കൽ കോളേജുകളാണ് യോഗി ആദിത്യനാഥ് സ്ഥാപിച്ചത്. എന്നാൽ കേരളത്തിൽ ഒരു മെഡിക്കൽ കോളേജ് പോലും പുതിയതായി സ്ഥാപിക്കാൻ പിണറായി വിജയന് കഴിഞ്ഞില്ല. അക്രമത്തിന്റെ കാര്യത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കേരളത്തെ കുറിച്ച് പറഞ്ഞത് ശരിയാണ് എന്നും പിസി ജോർജ് ചൂണ്ടിക്കാട്ടുന്നു. കേരളത്തിൽ ഒരു വയസ്സുള്ള കുഞ്ഞിനെ വരെ ബലാത്സംഗം ചെയ്തു. ഒരാളെ കൊന്ന് പോലീസ് സ്റ്റേഷനിൽ ഇട്ടതും കേരളത്തിൽ ആണെന്ന് പിസി ജോർജ് ചൂണ്ടിക്കാട്ടുന്നു.
    Published by:Sarath Mohanan
    First published: