തിരുവനന്തപുരം: കേരളത്തില്‍ ലൗ ജിഹാദിന് ഇരയായ ക്രിസ്ത്യന്‍ പെണ്‍കുട്ടികളുടെ പേരുവിവരങ്ങള്‍ ചീഫ് ജസ്റ്റിസിന് കൈമാറുമെന്ന് പിസി ജോര്‍ജ്. ഇരുന്നൂറോളം പെണ്‍കുട്ടികളുടെ പേരുവിവരങ്ങള്‍ കൈവശമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ജസ്ന തിരോധാനം എന്‍ഐഎ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ക്രൈസ്തവ സംയുക്ത സമിതി സെക്രട്ടറിയേറ്റിന് മുന്നില്‍ സംഘടിപ്പിച്ച ധര്‍ണയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്രൈസ്ത സംയുക്ത സമിതിയുടെ പേരില്‍ വിവരങ്ങള്‍ ചീഫ് ജസ്റ്റിസിന് കൈമാറുമെന്ന് അദ്ദേഹം പറഞ്ഞു. നേരത്തെ മുഖ്യമന്ത്രിക്ക് ഈ റിപ്പോര്‍ട്ട് നല്‍കാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ തനിക്കെതിരെ കേസ് എടുക്കുമെന്ന സംശയത്താലാണ് നല്‍കാതിരുന്നതെന്ന് പിസി ജോര്‍ജ് പറഞ്ഞു.
ഇരുന്നൂറ് പെണ്‍കുട്ടികളുടെ പേരുവിവരങ്ങള്‍ തന്റെ കൈവശമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. '200 പെണ്‍കുട്ടികളുടെ പേരും വീട്ടുപേരും സഹിതം മുഖ്യമന്ത്രിക്ക് കൊടുക്കണമെന്നാണ് എന്റെ ആഗ്രഹം. എന്റെ കൈവശം ഇപ്പോഴുമുണ്ട്. ഞാനത് കൊടുക്കാത്തത് എന്താന്ന് ചോദിച്ചാല്‍ അത് കുഴപ്പമായെങ്കിലോ. പിസി ജോര്‍ജ് പെണ്ണുങ്ങളുടെ പേര് കൊണ്ടു കൊടുത്ത് എന്ന് പറഞ്ഞ് കേസ് കൊടുക്കാന്‍ മടിക്കില്ല' അദ്ദേഹം പറയുന്നു.
'ഒരു സംശയവും വേണ്ട ഇത് പുറകോട്ടല്ല. ഈ സംയുക്ത സമര സമിതിയുടെ പേരില്‍ ബഹുമാനപ്പെട്ട ചീഫ് ജസ്റ്റിസിന് ഒട്ടിച്ച കവറില്‍ ഈ നഷ്ടപ്പെട്ട പെണ്‍കുട്ടികളുടെ പേരും വേദനിക്കുന്ന മാതാപിതാക്കളുടെ അഡ്രസും സഹിതം ഉടന്‍ തന്നെ കൊടുക്കുന്നതാണ്. നമ്മളങ്ങനെ പോവാനുദ്ദേശിക്കുന്നില്ല' പിസി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.