'പാലായിൽ നിഷ മത്സരിച്ചാൽ നാണംകെട്ട് തോൽക്കും'; ജനപക്ഷം സീറ്റ് ആവശ്യപ്പെടില്ലെന്ന് പി.സി ജോർജ്
'പാലായിൽ നിഷ മത്സരിച്ചാൽ നാണംകെട്ട് തോൽക്കും'; ജനപക്ഷം സീറ്റ് ആവശ്യപ്പെടില്ലെന്ന് പി.സി ജോർജ്
'പൊതുസ്വതന്ത്രനായ സ്ഥാനാർഥിയെ നിർത്തിയാൽ എൻ.ഡി.എ പ്രതിനിധി പാലായിൽനിന്ന് നിയമസഭയിൽ എത്തും'
pc george
Last Updated :
Share this:
കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടിയായ ജനപക്ഷം സീറ്റ് ആവശ്യപ്പെടില്ല എന്ന് പി.സി.ജോര്‍ജ് എം.എല്‍.എ. ക്രൈസ്തവ വിശ്വാസിയായ പൊതു സ്വതന്ത്രനെ മത്സരത്തിൽ ഇറക്കിയാല്‍ എന്‍.ഡി.എയ്ക്ക് പാല പിടിച്ചെടുക്കാം. പിസി.തോമസ് മത്സരിച്ചാല്‍ നേട്ടമുണ്ടാകില്ലെന്നും പി.സി ജോർജ് പറഞ്ഞു. ജോസ് കെ മാണിയുടെ ഭാര്യ നിഷ മത്സരിച്ചാല്‍ പാലായില്‍ നാണംകെട്ട് തോല്‍ക്കും എന്നും പി.സി.ജോര്‍ജ് ന്യൂസ് 18 നോട് പറഞ്ഞു.
നിഷ ജോസ് കെ മാണി നാമനിർദേശം കൊടുക്കുന്നതിന് മുമ്പ് തന്നെ തോൽക്കുമെന്ന് പി.സി ജോർജ് പറഞ്ഞു. നിഷയെ സ്ഥാനാർഥിയാക്കുകയെന്ന മണ്ടത്തരം ജോസ് കെ മാണി കാണിക്കില്ല. വിളിക്കാത്ത കല്യാണത്തിന് പോകുന്ന നാണംകെട്ട പരിപാടിയാണ് നിഷ ജോസ് കെ മാണി കാണിക്കുന്നതെന്നും പി.സി ജോർജ് പരിഹസിച്ചു.
ഹൈന്ദവ ഭൂരിപക്ഷമുള്ള പാലായിൽ എൻ.ഡി.എയ്ക്ക് നല്ല വിജയസാധ്യതയുണ്ടെന്ന് പി.സി ജോർജ് പറഞ്ഞു. പൊതുസ്വതന്ത്രനായ സ്ഥാനാർഥിയെ നിർത്തിയാൽ എൻ.ഡി.എ പ്രതിനിധി പാലായിൽനിന്ന് നിയമസഭയിൽ എത്തും. നിലവിൽ രണ്ട് അംഗങ്ങളാണ് നിയമസഭയിൽ എൻഡിഎയ്ക്കുള്ളത്. അടുത്ത നിയമസഭാ സമ്മേളനത്തിൽ ഇത് മൂന്നാകുമെന്നും പി.സി ജോർജ് അവകാശപ്പെട്ടു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.