• HOME
  • »
  • NEWS
  • »
  • kerala
  • »
  • PC George | പി സി ജോർജ് ചോദ്യം ചെയ്യലിന് ഹാജരാകാത്തത് ഹൈക്കോടതി ഉത്തരവിന്‍റെ ലംഘനമെന്ന് പൊലീസ്

PC George | പി സി ജോർജ് ചോദ്യം ചെയ്യലിന് ഹാജരാകാത്തത് ഹൈക്കോടതി ഉത്തരവിന്‍റെ ലംഘനമെന്ന് പൊലീസ്

വിദ്വേഷ പ്രസംഗ കേസില്‍ ചോദ്യംചെയ്യലിന് ഹാജരാകാൻ അസൗകര്യം അറിയിച്ച്‌ ജോര്‍ജ് തിരുവനന്തപുരം ഫോര്‍ട്ട്‌ അസിസ്റ്റന്‍റ് കമ്മീഷണര്‍ക്ക് മറുപടി നല്‍കിയിരുന്നു

  • Share this:
    തിരുവനന്തപുരം: പി സി ജോർജ് ചോദ്യം ചെയ്യലിന് ഹാജരാകാത്തത് ഹൈക്കോടതി ഉത്തരവിന്‍റെ ലംഘനമെന്ന് പൊലീസ്. ഇതുസംബന്ധിച്ച നോട്ടീസ് തിരുവനന്തപുരം ഫോർട്ട് അസിസ്റ്റന്‍റ് കമ്മീഷണർ ഷാജി എസ് ശനിയാഴ്ച രാത്രി 10.45ഓടെ പി സി ജോർജിന് നൽകി. അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിലെ വിദ്വേഷ പ്രസംഗത്തില്‍ ഇന്ന് രാവിലെ 11 മണിക്ക് ചോദ്യംചെയ്യലിന് ഹാജരാകാനാവശ്യപ്പെട്ടാണ് ഫോര്‍ട്ട് പൊലീസ് നോട്ടീസ് അയച്ചിരുന്നെങ്കിലും ആരോഗ്യപ്രശ്നം കാരണം മറ്റൊരു ദിവസം ഹാജരാകാമെന്നാണ് പി സി ജോര്‍ജ് മറുപടി നൽകിയത്. ഇതോടെയാണ് പൊലീസ് ഹൈക്കോടതി ഉത്തരവിന്‍റെ ലംഘനം ചൂണ്ടിക്കാട്ടി വീണ്ടും നോട്ടീസ് നൽകിയത്.



    അതേസമയം വിദ്വേഷ പ്രസംഗ കേസില്‍ ചോദ്യംചെയ്യലിന് ഹാജരാകാൻ അസൗകര്യം അറിയിച്ച്‌ ജോര്‍ജ് തിരുവനന്തപുരം ഫോര്‍ട്ട്‌ അസിസ്റ്റന്‍റ് കമ്മീഷണര്‍ക്ക് മറുപടി നല്‍കിയിരുന്നു. എന്നാൽ തൃക്കാക്കരയില്‍ ബി.ജെ.പിക്കായി ഇന്ന് പ്രചാരണത്തിന് എത്തുമെന്ന് പി.സി ജോര്‍ജ് അറിയിച്ചിട്ടുണ്ട്. തൃക്കാക്കരയില്‍ എത്തുന്നത് തടയാനാണ് പൊലീസ് നീക്കമെന്ന് പി സി ജോർജ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ആരോഗ്യ പ്രശ്നങ്ങള്‍ കാരണം ചോദ്യംചെയ്യലിന് ഹാജരാകാന്‍ കഴിയില്ലെന്നും ചോദ്യംചെയ്യല്‍ മറ്റൊരു ദിവസത്തേക്ക് മാറ്റിവെയ്ക്കണമെന്നും ജോര്‍ജ് രേഖാമൂലം ആവശ്യപ്പെട്ടിരുന്നു.

    Also Read- പൊലീസിനുമുന്നില്‍ ഹാജരാകില്ല; തൃക്കാക്കരയില്‍ BJPയുടെ പ്രചരണത്തിന് എത്തുമെന്ന് പിസി ജോര്‍ജ്

    നേരത്തെ ചോദ്യംചെയ്യലിനോട് സഹകരിക്കാമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് പി. സി ജോർജിന് ഹൈക്കോടതി ജാമ്യം നല്‍കിയത്. ഇന്ന് ഹാജരാകാത്ത പക്ഷം അത് ജാമ്യ വ്യവസ്ഥയുടെ ലംഘനമായി മാറും. ഇക്കാര്യം പൊലീസ് ഹൈക്കോടതിയെ അറിയിക്കും. ഇതുവഴി ജോർജിന്‍റെ ജാമ്യം റദ്ദാക്കാനുള്ള നീക്കവും പൊലീസ് നടത്തിയേക്കും. ഇതുകൂടാതെ ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി ചോദ്യംചെയ്യലിൽനിന്ന് വിട്ടുനിൽക്കുന്ന ജോർജ് തൃക്കാക്കരയിൽ എത്തി. പ്രചരണത്തിൽ പങ്കെടുത്താൽ അതിവേഗം തുടർനടപടികൾ സ്വീകരിക്കാനും പൊലീസ് തയ്യാറാകും.

    ചോദ്യം ചെയ്യല്‍ നാടകത്തിന് പിന്നില്‍ മുഖ്യമന്ത്രി, സര്‍ക്കാരിന്‍റെ തൃക്കാക്കര നാടകം പുറത്തായെന്ന് പിസി ജോര്‍ജ്

    ഞായറാഴ്ചത്തെ ചോദ്യം ചെയ്യലിന് മുഖ്യമന്ത്രി പിണറായി വിജയനെന്ന് പിസി ജോര്‍ജ്. സര്‍ക്കാരിന്‍റെ തൃക്കാക്കര നാടകം പുറത്താറെയന്നും അദ്ദേഹം പറഞ്ഞു. വിദ്വേഷ പ്രസംഗം (Hate Speech) നടത്തിയ കേസിൽ ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്ന് ജയിൽമോചിതനായ പി സി ജോർജിനോട് നാളെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം നോട്ടീസ് നല്‍കിയിരുന്നു. ഞായറാഴ്ച രാവിലെ 11ന് ഫോർട്ട് അസി. കമ്മീഷണർ ഓഫീസിൽ ഹാജരാകണമെന്നാണ് പൊലീസിൽ പറയുന്നത്. തൃക്കാക്കരയിൽ നാളെ ബിജെപിയുടെ പ്രചാരണത്തിനായി പോകാനിരിക്കെയാണ് അസി. കമ്മീഷണർ എസ്. ഷാജി നോട്ടിസ് അയച്ചത്.

    അന്വേഷണവുമായി സഹകരിക്കണമെന്ന് പിസി ജോർജിനുള്ള ജാമ്യവ്യവസ്ഥയിൽ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. അതിനാൽ ചോദ്യംചെയ്യലിനു ഹാജരാകാതിരുന്നാൽ ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന കുറ്റം പൊലീസിനും പ്രോസിക്യൂഷനും പി.സി.ജോർജിനെതിരെ ചുമത്താനാകും.

    തന്നെ ജയിലിലേക്ക് അയച്ച മുഖ്യമന്ത്രി പിണറായി വിജയന് നാളെ തൃക്കാക്കരയിൽ മറുപടി നൽകുമെന്ന് പി സി ജോർജ് വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് നാളെ ഹാജരാകാൻ ആവശ്യപ്പെട്ട് പൊലീസ് നോട്ടിസ് നൽകിയത്. പൊലീസ് അന്വേഷണത്തോട് സഹകരിക്കണമെന്നാണ് ജാമ്യം നൽകുമ്പോൾ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. കൂടുതൽ അന്വേഷണം നടത്താനായി ഹാജരാകാനാണ് ഫോർട്ട് പൊലീസ് നിർദേശിച്ചിരിക്കുന്നത്. ജാമ്യവ്യവസ്ഥയുടെ ലംഘനമാകുമെന്നതിനാൽ ഹാജരാകുന്നതിൽനിന്ന് ഒഴിവാകാൻ പി സി ജോർജിന് കഴിയില്ല.
    Published by:Anuraj GR
    First published: