നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ബിജെപിക്കൊപ്പം ബ്ലോക്കായി ഇരുത്തണമെന്ന് പി.സി ജോർജ്

  ബിജെപിക്കൊപ്പം ബ്ലോക്കായി ഇരുത്തണമെന്ന് പി.സി ജോർജ്

  പി സി ജോർജ്

  പി സി ജോർജ്

  • Share this:
   തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിഷയത്തിൽ ബിജെപി നിലപാടുകൾക്ക് പിന്തുണ പ്രഖ്യാപിച്ച പിസി ജോർജ് എംഎൽഎ നിയമസഭയിൽ ബിജെപിക്കൊപ്പം ഇരുത്തണമെന്ന ആവശ്യവുമായി സ്പീക്കറിനെ സമീപിച്ചു. ബിജെപി പ്രതിനിധിയായ ഒ.രാജഗോപാലിനൊപ്പം ഒരു ബ്ലോക്കായി ഇരുത്തണമെന്ന ആവശ്യപ്പെട്ട് സ്പീക്കർ പി.ശ്രീരാമകൃഷ്ണന് പി.സി ജോർജ് കത്ത് നൽകി.

   എന്നാല്‍ സഹകരണം സഭയിൽ മാത്രമാണെന്നും പുറത്ത് നൽകുന്ന പിന്തുണയെക്കുറിച്ച് തീരുമാനമായില്ലെന്നും പിസി ജോർജ് ന്യൂസ് 18നോട് പ്രതികരിച്ചു. നാളുകളായി ഒ. രാജഗോപാലിനോടൊപ്പമാണ് താൻ ഇരിക്കുന്നതെന്നും എന്നാൽ ഇപ്പോൾ ഒരു ബ്ലോക്കായി ഇരിക്കാൻ അനുവദിക്കണമെന്ന് മാത്രമായിരുന്നു കത്തിലെ ആവശ്യമെന്നും പി.സി ജോർജ് വ്യക്തമാക്കി.

   ഹര്‍ജി നല്‍കിയത് പബ്ലിസിറ്റിക്കല്ല; പിഴയടയ്ക്കില്ല, സുപ്രീകോടതിയില്‍ പോകുമെന്ന് ശോഭ സുരേന്ദ്രന്‍

   സഭാ സമ്മേളനത്തിന്‍റെ ആദ്യ ദിനങ്ങളിലൊന്നിൽ ബിജെപി അംഗം ഒ.രാജഗോപാലിനൊപ്പം കറുപ്പുടുത്ത് കറുത്ത ഷർട്ടും ധരിച്ചായിരുന്നു പി.സി ജോർജ് സഭയിലെത്തിയത്. എന്നാൽ സഹകരണം സഭയിൽ മാത്രമായിരിക്കുമെന്ന് പി.സി ജോർജ് സ്പീക്കർക്ക് നൽകിയ കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
   First published:
   )}