നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • മൊറട്ടോറിയം കാലയളവിലെ പലിശ വായ്പക്കാരന് വലിയ ബാധ്യത; സർക്കാർ ഏറ്റെടുക്കണമെന്ന് പി സി ജോർജ്

  മൊറട്ടോറിയം കാലയളവിലെ പലിശ വായ്പക്കാരന് വലിയ ബാധ്യത; സർക്കാർ ഏറ്റെടുക്കണമെന്ന് പി സി ജോർജ്

  മലയോര മേഖലയിലെ കർഷകരുടെ പ്രതിസന്ധി മറികടക്കുന്നതിനായി മുഖ്യമന്ത്രിക്കു നൽകിയ നിര്‍ദേശങ്ങളിലാണ് പിസി ജോർജ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്.

  pc george

  pc george

  • Share this:
   കോട്ടയം: മൊറട്ടോറിയം കാലയളവിലെ പലിശ വായ്പക്കാരന് വലിയ ബാധ്യതയാകുമെന്ന് പൂഞ്ഞാർ എംഎൽഎ പിസി ജോർജ്. മൊറട്ടോറിയം കാലയളവിലെ പലിശ സർക്കാർ എറ്റെടുക്കുക മാത്രമാണ് ഇതിന് പരിഹാരമെന്നും പിസി ജോർജ് പറയുന്നു. മലയോര മേഖലയിലെ കർഷകരുടെ പ്രതിസന്ധി മറികടക്കുന്നതിനായി മുഖ്യമന്ത്രിക്കു നൽകിയ നിര്‍ദേശങ്ങളിലാണ് പിസി ജോർജ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്.

   ലോക്ക്ഡൗൺ കാലയളവിൽ തോട്ടം മേഖലയ്ക്ക് നിയന്ത്രണ വിധേയമായി പ്രവർത്തനാനുമതി നൽകിയിട്ടുണ്ടെങ്കിലും കേരളത്തിലെ ചെറുകിട റബ്ബർ തോട്ടങ്ങളെ ഇതിൽ നിന്ന് ഒഴിവാക്കിയിരിക്കുകയാണെന്നും ഇതിന് പരിഹാരമായി ഇവർക്ക് ആശ്വാസകരമായ നടപടി സ്വീകരിക്കണമെന്ന് ജോർജ് ആവശ്യപ്പെട്ടിരിക്കുന്നു. ലോക്ക് ഡൗൺ കഴിയുന്ന മുറക്ക് കൃഷി പുനരാരംഭിക്കാൻ സഹകരണ സംഘങ്ങളിൽ നിന്ന് അടിയന്തര സഹായം അനുവദിക്കണമെന്നും നിർദേശിക്കുന്നുണ്ട്.
   You may also like:'LockDown: വിശ്വാസികളില്ലാതെ കർശന നിയന്ത്രണങ്ങളോടെ ഓശാന ഞായർ; ദേവാലയങ്ങളിൽ ചടങ്ങുകൾ മാത്രം [NEWS]'ലോകാ സമസ്താ സുഖിനോ ഭവന്തു'; എല്ലാവരും ഒരുമയുടെ ദീപം തെളിയിക്കണമെന്ന് മോഹൻലാൽ
   [NEWS]
   കോവിഡ് 19 : കണ്ണൂർ കാസർഗോഡ് ജില്ല അതിർത്തിയിൽ കർശന നിയന്ത്രണം [PHOTO]

   റബ്ബർ വില സ്ഥിരത ഫണ്ട് കുടിശ്ശിക തീർത്ത് നൽകണം, റബ്ബർ സംഭരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണം, ഉല്പന്നങ്ങൾ വിൽക്കാൻ കഴിയാത്തത് മൂലം കടുത്ത സാമ്പത്തിക
   പ്രതിസന്ധിയിലായ കർഷകർക്ക് ഏലവും , കുരുമുളകും വെയർഹൗസുകളിൽ സൂക്ഷിച്ച് തൂക്കം രേഖപ്പെടുത്തി ആ രസീതിന്റെ അടിസ്ഥാനത്തിൽ വായ്പ ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കണം എന്നിവയാണ് എംഎൽഎയുടെ മറ്റ് നിർദേശങ്ങൾ.

   മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് എല്ലാവിധ നന്ദിയും പിന്തുണയും അറിയിക്കുന്നതായും പിസി ജോർജ് വ്യക്തമാക്കുന്നു.
   First published:
   )}