കൊച്ചി: രാജ്യത്ത് കോൺഗ്രസ് (Congress) അപമാനകരമായ തോൽവിയാണ് ഏറ്റുവാങ്ങുന്നത് എന്ന് പിസി ജോർജ് (PC George)അഭിപ്രായപ്പെട്ടു. വിവിധ സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് തോൽവികൾ വിശകലനം ചെയ്തുകൊണ്ടാണ് പിസി ജോർജ് അഭിപ്രായം പ്രകടിപ്പിച്ചത്. പഞ്ചാബിൽ വലിയ തോൽവിയാണുണ്ടായത്.
കോൺഗ്രസിനെ തിരികെ കൊണ്ടുവന്നാൽ ഇനി പുതിയ നേതൃത്വം ഉണ്ടാകണം. യുവതലമുറ കോൺഗ്രസ് നേതൃസ്ഥാനത്ത് എത്തണമെന്നാണ് തന്റെ അഭിപ്രായമെന്നും പിസി ജോർജ് പറഞ്ഞു. രാഹുൽഗാന്ധി കോൺഗ്രസിനെ മുന്നോട്ടു കൊണ്ടുപോകാൻ പ്രാപ്തനല്ല. ഇടയ്ക്കിടയ്ക്ക് വിദേശത്ത് പോകേണ്ട ആവശ്യം ഉള്ള ആളാണ് രാഹുൽ ഗാന്ധി എന്നും പിസി ജോർജ് പരിഹസിച്ചു.
പ്രിയങ്ക ഗാന്ധി കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് എത്തണമെന്ന് പിസി ജോർജ് അഭിപ്രായപ്പെട്ടു. ഉത്തർപ്രദേശിൽ തോറ്റത് പ്രിയങ്ക ഗാന്ധിയുടെ മാത്രം കുഴപ്പം കൊണ്ടല്ല. പ്രിയങ്ക ഗാന്ധിക്ക് ചുമതല നൽകി ഉത്തർപ്രദേശിലേക്ക് വിട്ടങ്കിലും മറ്റാരും സഹായിക്കാൻ ഉണ്ടായില്ല.
ഇന്ദിരാഗാന്ധിയുമായി ഛായയുള്ള നേതാവ് എന്ന നിലയിൽ പ്രിയങ്ക ഗാന്ധിക്ക് സാധ്യത ഏറെയാണ് എന്നും പി സി ജോർജ്ജ് പറഞ്ഞു. കോൺഗ്രസ് പ്രധാനമന്ത്രി പറഞ്ഞതുപോലെയായി മാറുകയാണ്. ഒരു പ്രതിപക്ഷമായെങ്കിലും കോൺഗ്രസ് ഇവിടെ തുടരേണ്ടത് ആവശ്യമാണെന്നും പിസി ജോർജ് അഭിപ്രായപ്പെട്ടു.
Also Read-
'കെ വി തോമസിന് ചെവി കേള്‍ക്കുമോ? 90 കഴിഞ്ഞവരെ ഇനിയും രാജ്യസഭയില്‍ ഇരുത്തരുത്, യുവാക്കള്‍ക്ക് അവസരം നല്‍കണം': പിസി ജോര്ജ്പഞ്ചാബ് തെരഞ്ഞെടുപ്പിൽ വൻ വിജയം നേടി അധികാരത്തിലെത്തിയ ആം ആദ്മി പാർട്ടി കേരളത്തിൽ പച്ച പിടിക്കില്ല എന്നും പിസി ജോർജ് പറഞ്ഞു. കേരളത്തിൽ ഏതെങ്കിലും ഒരു ന്യൂനപക്ഷ വിഭാഗത്തിന്റെ പിന്തുണ ഇല്ലാതെ കാര്യമായി പ്രവർത്തിക്കാനാവില്ല. കേരളത്തിൽ 46% ന്യൂനപക്ഷ സമുദായങ്ങൾ ആണ്. ആം ആദ്മി പാർട്ടിക്ക് ഏതെങ്കിലും വിഭാഗത്തിന്റെ പിന്തുണ ഇല്ലെന്നും പിസി ജോർജ് ചൂണ്ടിക്കാട്ടുന്നു. ആം ആദ്മി പാർട്ടിയുമായി ഒരു തരത്തിലുള്ള സഖ്യത്തിനു താനില്ലെന്നും പിസി വ്യക്തമാക്കി.
Also Read-
ആപ്പ് പച്ച പിടിക്കില്ല, ഇനി വരാൻ പോകുന്നത് പിണറായിയും ബിജെപിയും തമ്മിലുള്ള പോരാട്ടം: പി.സി ജോര്ജ്ആം ആദ്മി പാർട്ടിയും ട്വന്റി-20യും ഒരുമിച്ച് ചേർന്നാലും ഗുണം ഉണ്ടാകില്ല. എല്ലാവർക്കും ഭക്ഷണ കിറ്റുകൾ നൽകിയാണ് ട്വന്റി-20 വിജയത്തിൽ എത്തിയത്. എന്നാൽ കേരളത്തിൽ എല്ലാവർക്കും ഇത് നൽകാൻ ട്വന്റി-20 നേതൃത്വത്തിന് ആകുമോ എന്ന് പിസി ജോർജ് ചോദിക്കുന്നു. അരവിന്ദ് കെജ്രിവാളിന് പ്രവർത്തനത്തിൽ തനിക്ക് അഭിമാനമാണുള്ളത്. എന്നാൽ കേരളത്തിൽ ഇത് ഗുണം ചെയ്യില്ല.
കേരളത്തിൽ വൈകാതെ കോൺഗ്രസ് തകരുന്ന സാഹചര്യമാകും ഉണ്ടാകുക. പകരം ബിജെപി ശക്തിപ്രാപിക്കും. അടുത്ത ഒരു വർഷത്തിനുള്ളിൽ ബിജെപി പ്രധാനപ്പെട്ട ശക്തികേന്ദ്രമായി മാറുമെന്നും പി സി ജോർജ്ജ് പറഞ്ഞു. അങ്ങനെ പിണറായി വിജയനും ബിജെപിയും നേരിട്ടുള്ള ഏറ്റുമുട്ടൽ ആകും ഉണ്ടാക്കുക എന്നാണ് പിസി ജോർജ് അഭിപ്രായപ്പെടുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.