• HOME
  • »
  • NEWS
  • »
  • kerala
  • »
  • PC George | പൊലീസിനുമുന്നില്‍ ഹാജരാകില്ല; തൃക്കാക്കരയില്‍ BJPയുടെ പ്രചരണത്തിന് എത്തുമെന്ന് പിസി ജോര്‍ജ്

PC George | പൊലീസിനുമുന്നില്‍ ഹാജരാകില്ല; തൃക്കാക്കരയില്‍ BJPയുടെ പ്രചരണത്തിന് എത്തുമെന്ന് പിസി ജോര്‍ജ്

ആരോഗ്യ പ്രശ്‌നങ്ങള്‍ പറഞ്ഞ് മറ്റൊരു ദിവസം ഹാജരാകാമെന്ന് അറിയിച്ചത് ദുരുദേശപരമാണെന്നും ഹൈക്കോടതി ഉത്തരവിന്റെ ലംഘനമാണെന്നും പൊലീസ്

  • Share this:
    കൊച്ചി: വിദ്വേഷ പ്രസംഗക്കേസില്‍ പി.സി.ജോർജ്(PC George) പൊലീസ്(Police) ചോദ്യ ചെയ്യലിനു ഹാജരാകില്ല. കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണം എന്നാവശ്യപ്പെട്ട് ഫോര്‍ട്ട് പൊലീസ് പിസി ജോര്‍ജിന് നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കഴിയില്ലെന്നും ചോദ്യം ചെയ്യല്‍ മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കണമെന്നും പിസി ജോര്‍ജ് അറിയിച്ചിരുന്നു.

    ഇന്ന് രാവിലെ 11 മണിയ്ക്ക് ഹാജാരാകനാണ് പിസി ജോര്‍ജിനോട് പൊലീസ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ പറഞ്ഞ് മറ്റൊരു ദിവസം ഹാജരാകാമെന്ന് അറിയിച്ചത് ദുരുദേശപരമാണെന്നും ഹൈക്കോടതി ഉത്തരവിന്റെ ലംഘനമാണെന്നും പിസി ജോര്‍ജിനെ പൊലീസ് അറിയിച്ചു.

    Also Read-PC George| നാളെ ഹാജരാകാൻ പി സി ജോർജിന് വീണ്ടും പൊലീസിന്റെ നോട്ടീസ്; തൃക്കാക്കരയിൽ ബിജെപി പ്രചാരണത്തിന് പോകാനിരിക്കെ

    തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ തന്റെയും തന്റെ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെയും നിലപാട് വ്യക്തമാക്കേണ്ടത് ഭരണഘടനപരമായ അവകാശമാണെന്ന് പിസി ജോര്‍ജ് പറയുന്നു. തൃക്കാക്കരയില്‍ പോകുന്നത് രാഷ്ട്രീയ നിലപാട് പ്രഖ്യാപ്പിക്കാനാണെന്നും അന്വേഷണ ഉദ്യോഗസ്ഥനുമായി പൂര്‍ണമായും സഹകരിക്കുന്നതിനും ആവശ്യമായ തെളിവുകള്‍ നല്‍കുന്നതിനും തയ്യാറാണെന്നും പിസി ജോര്‍ജ് അറിയിച്ചു. ആരോഗ്യസ്ഥിതി പരിഗണിക്കണമെന്നും മറ്റൊരു ദിവസം ചോദ്യം ചെയ്യലിന് ഹാജരാകാമെന്നും അദ്ദേഹം ഫോര്‍ട്ട് പൊലീസിനെ അറിയിച്ചു.

    തൃക്കാക്കരയില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തുന്ന പി.സി.ജോര്‍ജ് രാവിലെ 8ന് വെണ്ണല ക്ഷേത്രത്തിലെ സ്വീകരണത്തിലും പങ്കെടുക്കും. ബിജെപി സ്ഥാനാര്‍ശി എഎന്‍ രാധാകൃഷ്ണന് വേണ്ടിയാണ് പിസി ജോര്‍ജ് പ്രചരണത്തിനെത്തുന്നത്. തിരുവനന്തപുരത്തു നടത്തിയ മതവിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട കേസില്‍ പി.സി.ജോര്‍ജിനു ജാമ്യം ലഭിച്ചിരുന്നു. കര്‍ശ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരുന്നത്.

    Also Read-Thrikkakara Bypoll | തെരഞ്ഞെടുപ്പ് ആവേശം ടോപ് ഗിയറില്‍; തൃക്കാക്കരയില്‍ ഇന്ന് കൊട്ടിക്കലാശം

    തന്നെ ജയിലിലേക്ക് അയച്ച മുഖ്യമന്ത്രി പിണറായി വിജയന് നാളെ തൃക്കാക്കരയില്‍ മറുപടി നല്‍കുമെന്ന് പി സി ജോര്‍ജ് വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് നാളെ ഹാജരാകാന്‍ ആവശ്യപ്പെട്ട് പൊലീസ് നോട്ടിസ് നല്‍കിയത്. പൊലീസ് അന്വേഷണത്തോട് സഹകരിക്കണമെന്നാണ് ജാമ്യം നല്‍കുമ്പോള്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. കൂടുതല്‍ അന്വേഷണം നടത്താനായി ഹാജരാകാനാണ് ഫോര്‍ട്ട് പൊലീസ് നിര്‍ദേശിച്ചിരിക്കുന്നത്.
    Published by:Jayesh Krishnan
    First published: