പത്തനംതിട്ട: പൂഞ്ഞാര്‍ എംഎല്‍എ പി സി ജോര്‍ജിന്റെ നേതൃത്വത്തിലുള്ള കേരള ജനപക്ഷം സെക്കുലർ പാര്‍ട്ടി ഔദ്യോഗികമായി എൻഡിഎയിൽ ചേർന്നു. പത്തനംതിട്ടയിൽ ബിജെപി അഖിലേന്ത്യ സെക്രട്ടറി സത്യകുമാറിന്റെ സാന്നിധ്യത്തിൽ സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻപിള്ളയാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ശിവസേന, എഐഎഡിഎംകെ, കാമരാജ് കോൺഗ്രസ്, ജെഡിയു, ഡിഎൽപി എന്നീ കക്ഷികളും ഇന്നുമുതൽ എൻഡിഎയുടെ ഭാഗമാവുകയാണെന്ന് അഡ്വ. പി എസ് ശ്രീധരൻപിള്ള പറഞ്ഞു.
എൻഡിഎ അടിത്തറ വിപുലപ്പെടുകയാണെന്നും ലോക്സഭാ തെരഞ്ഞെടുപ്പിൽ നിരവധി സീറ്റുകൾ ലഭിക്കുന്ന സാഹചര്യത്തിലേക്ക് എൻഡിഎ എത്തിയെന്നും ശ്രീധരൻപിള്ള പറഞ്ഞു. ഉന്നതസ്ഥാനീയനായ നേതാവ് പി സി ജോർജെന്നും അദ്ദേഹത്തെ മോദിയുടെ സംഘത്തിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും ശ്രീധരൻപിള്ള പറഞ്ഞു. പത്തനംതിട്ട മണ്ഡലം എൻഡിഎയെ സംബന്ധിച്ചിടത്തോളം ഏറ്റവും ജയസാധ്യതയുള്ള മണ്ഡലമാണെന്നും പി സി ജോർജ് വന്നതോടെ സുരേന്ദ്രന്റെ വിജയം 100 ശതമാനം സുനിശ്ചിതമായിരിക്കുകയാണെന്നും ശ്രീധരൻപിള്ള പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.