• HOME
  • »
  • NEWS
  • »
  • kerala
  • »
  • വൃക്കയില്‍ വീക്കവും കല്ലുകളും ഉയർന്ന രക്തസമ്മര്‍ദ്ദവും; കർശന ഉപാധികളോടെ മഅദനിയെ ഡിസ്ചാർജ് ചെയ്തു

വൃക്കയില്‍ വീക്കവും കല്ലുകളും ഉയർന്ന രക്തസമ്മര്‍ദ്ദവും; കർശന ഉപാധികളോടെ മഅദനിയെ ഡിസ്ചാർജ് ചെയ്തു

ഡയബറ്റിക് ന്യൂറോപതി മൂലം ശരീരത്തിലെ ഞരമ്പുകളുടെ പ്രവര്‍ത്തനശേഷിയില്‍ കാര്യമായ തകരാറു സംഭവിച്ചു. സ്പര്‍ശനശേഷിയിലും കുറവ് സംഭവിച്ചിട്ടുണ്ട്. 

madani

madani

  • Share this:
ബംഗളൂരു: പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅദനിയ്ക്ക് വൃക്കയില്‍ വീക്കവും കല്ലുകളും കണ്ടെത്തിയതായി ആശുപത്രി അധികൃതര്‍. രക്തസമ്മര്‍ദ്ദം ക്രമാതീതമായി ഉയരുന്നതിനാല്‍ അയവങ്ങള്‍ക്ക് തകരാറു സംഭവിക്കാന്‍ സാധ്യതയുണ്ടെന്നും പൂര്‍ണ വിശ്രമം വേണമെന്നും ആശുപത്രി അധികൃതർ നിര്‍ദേശിച്ചതായി പി ഡി പി സംസ്ഥാന ജനറൽ സെക്രട്ടറി മുഹമദ് റജീബ് പറഞ്ഞു. തുടര്‍ ചികിത്സ ആവശ്യമാണെങ്കിലും കര്‍ശന ഉപാധികളോടെ ബംഗളൂരു ആശുപത്രി അധികൃതര്‍ മഅദനിയെ ഡിസ്ചാര്‍ജ്ജ് ചെയ്തു.

എം ആര്‍ ഐ സ്‌കാന്‍, വിവിധ അവയവങ്ങളുടെ സി ടി സ്‌കാന്‍, ഹൃദയസംബന്ധമായ പരിശോധനകള്‍, വിവിധ രക്ത പരിശോധനകള്‍ തുടങ്ങിയവ നടത്തി.  30 വര്‍ഷത്തോളമായി അനിയന്ത്രിതമായി തുടരുന്ന രക്തത്തിലെ പഞ്ചസാരയുടെ അളവ് ശരിരത്തിലെ പല അവയവങ്ങളുടെയും പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ടെന്ന് ആശുപത്രികളിലെ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. ഡയബറ്റിക് ന്യൂറോപതി മൂലം ശരീരത്തിലെ ഞരമ്പുകളുടെ പ്രവര്‍ത്തനശേഷിയില്‍ കാര്യമായ തകരാറു സംഭവിച്ചു. സ്പര്‍ശനശേഷിയിലും കുറവ് സംഭവിച്ചിട്ടുണ്ട്.

Also Read- പൗരത്വ നിയമഭേദഗതി; പ്രതിഷേധത്തിൽ ജാമിയ വിദ്യാർഥികൾക്ക് ഒപ്പം കൈ കോർത്ത് കനയ്യ കുമാർ

മരുന്നുകള്‍ ഉപയോഗിച്ചുള്ള ചികിത്സകളുടെ സാധ്യത അവസാനിച്ചതിനാല്‍ ഉടന്‍ പ്രോസ്റ്റേറ്റിന് സര്‍ജറി നടത്തണമെന്നും നിര്‍ദേശിച്ചു. കൂടാതെ പെപ്റ്റിക് അള്‍സര്‍, ഡയബറ്റിക് റെറ്റിനോപതി, വൃക്ക സംബന്ധമായ മറ്റ് അസുഖങ്ങള്‍, യൂറിക് ആസിഡ്, ഡിസ്‌ക് പ്രൊലാപ്സ് തുടങ്ങിയ അസുഖങ്ങള്‍ നിലവില്‍ മഅദനിയെ അലട്ടുന്നുണ്ട്. ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്കുള്ള ചികിത്സകള്‍ തുടരാനും പരിശേധനയില്‍ കണ്ടെത്തിയ മറ്റ് അസുഖങ്ങള്‍ക്കുള്ള ചികിത്സകള്‍ ക്രമാനുഗതമായി നടത്തണമെന്നും അല്‍-ഷിഫാ ഹോസ്പിറ്റലിലെ വിവിധ മെഡിക്കല്‍ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ സംഘം നിര്‍ദേശിച്ചു.

ബംഗളൂരു സ്‌ഫോടനക്കേസ് വിചാരണ നടക്കുന്ന പ്രത്യേക  കോടതിയില്‍ നടപടിക്രമങ്ങളുടെ ഭാഗമായുള്ള വിചാരണയില്‍ പങ്കെടുക്കാന്‍ നിലവിലുള്ള ആരോഗ്യസ്ഥിതി അനുവദിക്കാത്തതിനാല്‍ മെഡിക്കല്‍ ഡിസ്ചാര്‍ജ് സമ്മറി ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ കോടതിയെ ധരിപ്പിച്ച് ഇളവ് നേടാന്‍ മഅദനിയുടെ അഭിഭാഷകര്‍ അടുത്ത ദിവസം പ്രത്യേക കോടതിയെ സമീപിക്കും. ബംഗളൂരുവിലെ വസതിയില്‍ മഅദനിയ്‌ക്കൊപ്പം  ഭാര്യ സൂഫിയ മഅദനി, അനുജന്‍ സിദ്ധീഖ്, മകന്‍ സലാഹുദീന്‍ അയ്യൂബി, പി ഡി പി നേതവ് മുഹമ്മദ് റജീബ് എന്നിവരുണ്ട്.
Published by:Rajesh V
First published: