നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • പിഡിപി മുൻ സംസ്ഥാന വർക്കിങ് പ്രസിഡന്റ് പൂന്തുറ സിറാജ് അന്തരിച്ചു

  പിഡിപി മുൻ സംസ്ഥാന വർക്കിങ് പ്രസിഡന്റ് പൂന്തുറ സിറാജ് അന്തരിച്ചു

  തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അർബുദ ബാധിതനായി ദീർഘനാളായി ചികിത്സയിലായിരുന്നു.

  പൂന്തുറ സിറാജ്

  പൂന്തുറ സിറാജ്

  • Share this:
   തിരുവനന്തപുരം: പിഡിപി മുൻ സംസ്ഥാന വർക്കിങ് പ്രസിഡന്റ് പൂന്തുറ സിറാജ് അന്തരിച്ചു. 57 വയസായിരുന്നു.  തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അർബുദ ബാധിതനായി ദീർഘനാളായി ചികിത്സയിലായിരുന്നു. പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅദനിയുടെ ഭാര്യാ സഹോദരിയുടെ ഭർത്താവാണ് സിറാജ്.

   കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിന് മുൻപായി പിഡിപി വിട്ട് ഐഎൻഎല്ലിൽ ചേർന്ന സിറാജ് ഈ മാസമാദ്യമാണ് പിഡിപിയിലേക്ക് മടങ്ങിയെത്തിയത്. പിന്നാലെ സംസ്ഥാന വൈസ് പ്രസിഡന്റായി സിറാജിനെ പാർട്ടി ചെയർമാന‍് അബ്ദുൾ നാസർ മഅദനി നാമനിർദേശം ചെയ്തു. പാര്‍ട്ടിയില്‍ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് പൂന്തുറ സിറാജ് നേരത്തെ ചെയര്‍മാന് കത്ത് നല്‍കിയിരുന്നു.

   Also Read- സിപിഎം നേതാവായിരുന്ന ആഴീക്കോടൻ രാഘവന്റെ ഭാര്യ മീനാക്ഷി ടീച്ചർ അന്തരിച്ചു

   2019 വരെ പിഡിപിയുടെ വര്‍ക്കിങ് പ്രസിഡന്റായിരുന്നു. സംഘടനാ തെരഞ്ഞെടുപ്പില്‍ തഴഞ്ഞതിനെ തുടര്‍ന്നാണ് അദ്ദേഹം പാര്‍ട്ടിയില്‍ നിന്ന് അകലാന്‍ തുടങ്ങിയത്. പൂന്തുറ സിറാജിന്റെ പല നിലപാടുകളും പാര്‍ട്ടിയില്‍ ചോദ്യം ചെയ്യപ്പെട്ടിരുന്നു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഐഎന്‍എല്ലില്‍ ചേര്‍ന്ന് തിരുവനന്തപുരം കോര്‍പറേഷനിലെ മാണിക്യവിളാകം വാര്‍ഡില്‍ മല്‍സരിക്കാന്‍ നീക്കം നടത്തി. ഐഎന്‍എല്‍ പൂന്തുറ സിറാജിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ സിപിഎം ജില്ലാ നേതൃത്വത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് മല്‍സരിക്കാന്‍ സാധിച്ചില്ല. പൂന്തുറ സിറാജിന്റെ സാന്നിധ്യം ബിജെപി മുതലെടുക്കുമെന്നും തെഞ്ഞെടുപ്പില്‍ സിപിഎമ്മിന് ക്ഷീണമാകുമെന്നുമാണ് ജില്ലാ നേതൃത്വം നിലപാടെടുത്തത്.

   Also Read- സിപിഎം ത്രിപുര സംസ്ഥാന സെക്രട്ടറി ഗൗതം ദാസ് അന്തരിച്ചു

   തിരുവനന്തപുരം പൂന്തുറ സ്വദേശിയായ സിറാജ് മൂന്നു തവണ തിരുവനന്തപുരം കോർപറേഷൻ കൗൺസിലർ ആയിരുന്നു. രണ്ടു തവണ പിഡിപി ലേബലിലും ഒരു തവണ സ്വതന്ത്ര സ്ഥാനാർത്ഥിയുമായാണ് സിറാജ് മത്സരിച്ചത്. 1995 ൽ മാണിക്യവിളാകം വാർഡിൽ നിന്നും 2000 ൽ അമ്പലത്തറ വാർഡിൽ നിന്നും പിഡിപി സ്ഥാനാർഥിയായി മൽസരിച്ച് ജയിച്ചു. 2005 ൽ പിഡിപിയിൽ നിന്ന് പുറത്താക്കപ്പെട്ട സമയത്ത് സ്വതന്ത്രനായാണ് പൂന്തുറ സിറാജ് പുത്തൻപള്ളി വാർഡിൽ മൽസരിച്ചത്.

   മുഖ്യമന്ത്രി അനുശോചിച്ചു

   പി ഡി പി നേതാവ് പൂന്തുറ സിറാജിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ന്യൂനപക്ഷ അവകാശ സംരക്ഷണ കാര്യത്തിൽ ശ്രദ്ധേയമായി ഇടപെട്ട പശ്ചാത്തലമുള്ള നേതാവാണ് വിടപറഞ്ഞതെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

   Also Read- പൊതുമരാമത്ത് സെക്രട്ടറിയുടെ മകൾ ഫ്ളാറ്റിൽ നിന്ന് വീണു മരിച്ചു
   Published by:Rajesh V
   First published:
   )}