'ഗവർണർ അധികാരം ഇല്ലാത്ത ഭരണഘടനാ തലവൻ': ലോക്സഭ മുൻ സെക്രട്ടറി ജനറൽ പി.ഡി.ടി ആചാരി
തെരഞ്ഞെടുക്കപ്പെട്ട മന്ത്രി സഭയുടെ ഉപദേശപ്രകാരം മാത്രമെ ഗവർണർക്ക് പ്രവർത്തിക്കാനാകൂ

PDT Achari
- News18
- Last Updated: January 20, 2020, 1:21 PM IST
ഗവർണർ അധികാരം ഇല്ലാത്ത ഭരണഘടനാ തലവൻ മാത്രമാണെന്ന് ലോക്സഭ മുൻ സെക്രട്ടറി ജനറൽ പി.ഡി.ടി ആചാരി. പൗരത്വ നിയമത്തിനെതിരെ സംസ്ഥാന സർക്കാർ കോടതിയെ സമീപിച്ചത് ഗവർണറെ അറിയിക്കാത്തതിൽ ഭരണഘടനാലംഘനമില്ല. സർക്കാർ വിശദീകരണം തൃപ്തികരമല്ലെങ്കിലും ഗവർണർക്ക് ഒന്നും ചെയ്യാനാകില്ല.. തെരഞ്ഞെടുക്കപ്പെട്ട മന്ത്രി സഭയുടെ ഉപദേശപ്രകാരം മാത്രമെ ഗവർണർക്ക് പ്രവർത്തിക്കാനാകൂയെന്നും പിഡിടി ആചാരി ന്യൂസ് 18 നോട് പറഞ്ഞു.
Also Read-തർക്കങ്ങൾ പരിഹരിക്കേണ്ടത് സ്വകാര്യമായി; ഗവർണറും സംയമനം പാലിക്കണമെന്ന് ഒ.രാജഗോപാൽ പൗരത്വ നിയമ ഭേദഗതി നടപ്പാക്കുന്നതിനെതിരെ രംഗത്തുള്ളയാളാണ് പിഡിടി ആചാരി. നിയമം ഭരണഘടനയുടെ ലംഘനമാണെന്നും രാജ്യത്തിന്റെ അടിസ്ഥാന ഘടന തകർക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
Also Read-തർക്കങ്ങൾ പരിഹരിക്കേണ്ടത് സ്വകാര്യമായി; ഗവർണറും സംയമനം പാലിക്കണമെന്ന് ഒ.രാജഗോപാൽ