നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ലക്ഷദ്വീപില്‍ ജനങ്ങള്‍ക്ക് ഹിതകരമല്ലാത്ത ഭരണപരിഷ്‌കാരങ്ങള്‍ അടിയന്തരമായി പിന്‍വലിച്ച് സമാധാനം പുനഃസ്ഥാപിക്കണം; ഉമ്മന്‍ ചാണ്ടി

  ലക്ഷദ്വീപില്‍ ജനങ്ങള്‍ക്ക് ഹിതകരമല്ലാത്ത ഭരണപരിഷ്‌കാരങ്ങള്‍ അടിയന്തരമായി പിന്‍വലിച്ച് സമാധാനം പുനഃസ്ഥാപിക്കണം; ഉമ്മന്‍ ചാണ്ടി

  ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് പകരം ബിജെപി നേതാവും ഗുജറാത്ത് മന്ത്രിയുമായ പ്രഫുല്‍ പട്ടേലിനെ നിയമിച്ചത് രാഷ്ട്രീയ താത്പര്യങ്ങള്‍ പരിഗണിച്ചാണെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു

  Oommen Chandy

  Oommen Chandy

  • Share this:
   തിരുവനന്തപുരം: ജനങ്ങള്‍ക്ക് ഹിതപരമല്ലാത്ത ഭരണപരിഷ്‌കാരങ്ങള്‍ നടപ്പാക്കിയതിനെ തുടര്‍ന്ന് ലക്ഷദ്വീപ് നീറിപ്പുകയുകയാണെന്നും ഇവ അടിയന്തരമായി പിന്‍വലിച്ച് സമാധാനം പുനഃസ്ഥാപിക്കണമെന്നും ഉമ്മന്‍ ചാണ്ടി. ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് പകരം ബിജെപി നേതാവും ഗുജറാത്ത് മന്ത്രിയുമായ പ്രഫുല്‍ പട്ടേലിനെ നിയമിച്ചത് രാഷ്ട്രീയ താത്പര്യങ്ങള്‍ പരിഗണിച്ചാണെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.

   സ്‌കൂള്‍ ഉച്ചഭക്ഷണ മെനുവിലല്‍ ബീഫ് ഒഴിവാക്കുക, മദ്യനിരോധനം എടുത്തുകളയുക തുടങ്ങിയ നടപടികളിലൂടെ ഒരുതരം സാമൂഹിക സാംസ്‌കാരിക അധിനിവേശമാണ് നടപ്പാക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. അതേസമയം ദ്വീപില്‍ നിന്നുള്ള ചരക്കുനീക്കങ്ങള്‍ക്ക് ഷെഡ്യൂള്‍ ചെയ്യപ്പെടുന്ന തുറമുഖങ്ങളുടെ പട്ടികയില്‍ നിന്ന് ബേപ്പൂരിനെ നീക്കിയത് കേരളത്തെ ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

   ഉമ്മന്‍ ചാണ്ടിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം

   ജനങ്ങള്‍ക്ക് ഹിതകരമല്ലാത്ത ഭരണപരിഷ്‌കാരങ്ങള്‍ നടപ്പാക്കിയതിനെ തുടര്‍ന്ന് ശാന്തസുന്ദരമായ ലക്ഷദ്വീപ് നീറിപ്പുകയുകയാണ്. ഇവ അടിയന്തരമായി പിന്‍വലിച്ച് അവിടെ സമാധാനം പുനഃസ്ഥാപിക്കണം.

   ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കു പകരം ബിജെപി നേതാവും ഗുജറാത്തില്‍ മന്ത്രിയായിരുന്ന പ്രഫുല്‍ പട്ടേലിനെ രാഷ്ട്രീയതാത്പര്യങ്ങള്‍ പരിഗണിച്ച് അഡ്മിനിസ്ട്രേറ്ററായി നിയമിച്ചതിനെ തുടര്‍ന്നാണ് ലക്ഷദ്വീപ് പ്രക്ഷുബ്ധമായത്.

   കുറ്റകൃത്യങ്ങള്‍ തീരെ കുറവുള്ള ലക്ഷദ്വീപില്‍ ഗുണ്ടാ ആക്ട് ഏര്‍പ്പെടുത്തുക, എന്‍ആര്‍സി, സിഎഎ വിരുദ്ധ സമരങ്ങളില്‍ പങ്കെടുത്തവരെ ജയിലിലടയ്ക്കുക തുടങ്ങിയ നടപടികള്‍ വന്‍ പ്രതിഷേധം ഉയര്‍ത്തി. ക്വാറന്റൈന്‍ രീതികളില്‍ മാറ്റം വരുത്തിയതോടെ കൊറോണയും വ്യാപിക്കുകയാണ്.

   സ്‌കൂള്‍ ഉച്ചഭക്ഷണ മെനുവില്‍ നിന്ന് ബീഫ് ഒഴിവാക്കുക, മദ്യനിരോധനം എടുത്തുകളയുക തുടങ്ങിയ നടപടികളിലൂടെ ഒരുതരം സാമൂഹിക, സാംസ്‌കാരിക അധിനിവേശമാണ് നടപ്പാക്കുന്നത്.

   ദീപില്‍ നിന്നുള്ള ചരക്കുനീക്കങ്ങള്‍ക്ക് ഷെഡ്യൂള്‍ ചെയ്യപ്പെട്ട തുറമുഖങ്ങളുടെ പട്ടികയില്‍ നിന്നു ബേപ്പൂരിനെ നീക്കിയതു കേരളത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യും.
   Published by:Jayesh Krishnan
   First published:
   )}