പാലക്കാട്: മോട്ടോർ വാഹന വകുപ്പിന്റെ പരിശോധനയിൽ നിന്ന് വെട്ടിച്ചുപോകാന്‍ ശ്രമിച്ച ബൈക്കിടിച്ച് വയോധികയ്ക്ക് പരിക്ക്. പെരിമ്പടാരി നെല്ലിക്കവട്ടയിൽ ജമീലയ്ക്കാണ് (64) പരിക്കേറ്റത്. കൊടക്കാട് പൊതുവച്ചോല മുഹമ്മദ് ഷാഫി (23) ബൈക്കിൽ വെട്ടിച്ചുകടക്കാൻ ശ്രമിച്ചത്.
ശനിയാഴ്ച രാവിലെ 11-ന് കുമരംപുത്തൂർ താഴേചുങ്കത്താണ് സംഭവം. റോഡ് മുറിച്ചുകിടക്കുന്നതിനിടെ ജമീലയുടെ കാലിൽ ബൈക്കിടിക്കുകയായിരുന്നു. ഇവരെ വട്ടമ്പലം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എല്ലിന് പൊട്ടലുണ്ടെന്നാണ് വിവരം.
Also Read-ഇനി AI ക്യാമറക്കാലം; ഗതാഗത നിയമലംഘനങ്ങൾക്ക് നോട്ടീസ് നൽകിത്തുടങ്ങി
കൈയ്ക്ക് പരിക്കേറ്റ മുഹമ്മദ് ഷാഫിയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരക്കേറിയ ജങ്ഷനിൽ അനവസരത്തിലുള്ള പരിശോധനയാണ് അപകടത്തിന് കാരണമെന്ന് ആരോപിച്ച് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. മോട്ടോർ വാഹനവകുപ്പിന്റെ വാഹനം തടഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Mvd, Mvd kerala, Palakkad