• HOME
  • »
  • NEWS
  • »
  • kerala
  • »
  • വാഹനമിടിച്ച് പരിക്കേറ്റ് ചികിത്സയ്‌ക്കെത്തിച്ച നായ്ക്കളുടെ ശരീരത്തില്‍ പെല്ലറ്റുകള്‍ കണ്ടെത്തി; പൊലീസ് അന്വേഷണം

വാഹനമിടിച്ച് പരിക്കേറ്റ് ചികിത്സയ്‌ക്കെത്തിച്ച നായ്ക്കളുടെ ശരീരത്തില്‍ പെല്ലറ്റുകള്‍ കണ്ടെത്തി; പൊലീസ് അന്വേഷണം

മണ്ണുത്തി വെറ്ററിനറി ആശുപത്രിയിൽ നടത്തിയ എക്സറേ പരിശോധനയിലാണ് പെല്ലറ്റ് കണ്ടെത്തിയത്

  • Last Updated :
  • Share this:
    തൃശൂർ: വാഹനമിടിച്ച് ചികിത്സയ്ക്കെത്തിച്ച നായ്ക്കളുടെ ശരീരത്തിൽ പെല്ലറ്റുകൾ കണ്ടെത്തി. ചികിത്സയ്ക്കെത്തിച്ച നായകളിൽ ഒരെണ്ണം ചത്തു. പാലക്കാട് നിന്നും ഗുരുവായൂരിൽ നിന്നും മണ്ണുത്തിയിൽ ചിരകിത്സയ്ക്കെത്തിച്ച നായകളുടെ ശരീരത്തിലാണ് പെല്ലറ്റ് കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

    മണ്ണുത്തി വെറ്ററിനറി ആശുപത്രിയിൽ നടത്തിയ എക്സറേ പരിശോധനയിലാണ് പെല്ലറ്റ് കണ്ടെത്തിയത്. ചികിത്സയ്ക്കിടെ പാലക്കാട്ടുനിന്ന് കൊണ്ടുവന്ന നായ ചത്തു. രണ്ടാമത്തെ നായയ്ക്ക് വിദഗ്ധ ഡോക്ടര്‍മാരുടെ സാന്നിധ്യത്തില്‍ ചികിത്സ നല്‍കിവരികയാണ്.

    Also Read-ക്ലാസ് മുറിയിൽ വിദ്യാർഥിനിയുടെ ശരീരത്തിലൂടെ പാമ്പ് കയറിയിറങ്ങി; കുട്ടി ആശുപത്രിയിൽ

    ആറാട്ടുകുളങ്ങരയിലും സാമനമായ സംഭവം റിപ്പോർ‌ട്ട് ചെയ്തിരുന്നു. സംഭവത്തിൽ വെടിയുണ്ടകളുമായി കണ്ടെത്തിയ നായ ചത്തു. എയർഗണ്ണിൽ ഉപയോഗിക്കുന്ന പെല്ലറ്റുകളാണ് ശരീരത്തിൽ ഉണ്ടായിരുന്നത്. മൂന്ന് വെടിയുണ്ടകൾ ശരീരത്തിൽ കണ്ടെത്തി.വെടിവെയ്പ് പരിശീലനത്തിന് നായയെ ഉപയോഗിച്ചെന്നായിരുന്നു പൊലീസിന്‍റെ നിഗമനം.

    Also Read-കണ്ണൂരിൽ ആർഎസ്എസ് പ്രവർത്തകൻ മരിച്ചത് ഹൃദയാഘാതം കാരണമെന്ന് പൊലീസ്

    ആറാട്ടുകളങ്ങര കണ്ണമംഗലം റോഡില്‍ ഉപേക്ഷിച്ച നിലയിലാണ് നാട്ടുകാര്‍ നായയെ കണ്ടെത്തുന്നത്. ശസ്ത്രക്രിയയിലൂടെ ബുള്ളറ്റുകള്‍ നീക്കം ചെയ്താലും ജീവന്‍ രക്ഷിക്കാന്‍ സാധ്യത കുറവാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. ഇക്കഴിഞ്ഞ 11ന് ആയിരുന്നു സംഭവം.
    Published by:Jayesh Krishnan
    First published: