ആലപ്പുഴ : വനിതാ മതിലിന്റെ പ്രചരണാർത്ഥം ഇരുചക്ര റാലിക്കായെത്തിയ പ്രതിഭാ ഹരി എംഎൽഎയ്ക്ക് പിഴ.വനിതാ മതിൽ പരിപാടിക്ക് മുന്നോടിയായി കായംകുളത്ത് ഇരുചക്ര വാഹന റാലി സംഘടിപ്പിച്ചിരുന്നു. ഇതിൽ ഹെൽമറ്റ് ധരിക്കാതെവെളള റിബൺ മാത്രം തലയിൽ കെട്ടി എംഎൽഎ നഗരം ചുറ്റി വാഹനം ഓടിച്ചത്. ഇവർ പിന്നീട് സ്റ്റേഷനിൽ നേരിട്ടെത്തി പിഴ അടച്ചു.
കേരളത്തിൽ തന്നെ ഏറ്റവും അധികം വാഹനാപകടങ്ങൾ നടക്കുന്ന പ്രദേശങ്ങളിൽ ഒന്നായ കായംകുളം മണ്ഡലത്തെ കുറിച്ച് പൊതുവേദിയിൽ പൊട്ടിക്കരഞ്ഞ യുവ എംഎല്‍എ തന്നെയാണ് ഗതാഗത നിയമം ലംഖിച്ചതിനു കായംകുളം ട്രാഫിക് പോലീസ് സ്റേറഷനിൽ നേരിട്ടെത്തി പെറ്റി അടക്കേണ്ടി വന്നത് . വനിതാമതിലിനായി പ്രതിഭ നയിച്ച പ്രചാരണ ജാഥയിൽ ഹെൽമെറ്റ് ധരിക്കാതെ വാഹനം ഓടിച്ചതിന് നവമാധ്യമങ്ങളിലും വിമർശനം ഉയർന്നിരുന്നു..തെറ്റുപറ്റിയെന്നും മാതൃകാപരമായി തിരുത്തുകയാണെന്നും പ്രതിഭ പറഞ്ഞു
നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ പിന്തുണയോടെ നവോത്ഥാന സംഘടനകള്‍ സംഘടിപ്പിക്കുന്ന വനിതാ മതിലിന് ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. മുപ്പതുലക്ഷത്തോളം വനിതകള്‍ മതിലിന്റെ ഭാഗമാകുമെന്നാണ് സംഘാടകരുടെ കണക്ക്. കാസര്‍ഗോഡ് താലൂക്ക് ഓഫിസ് മുതൽ തിരുവനന്തപുരം വെള്ളയമ്പലം വരെയാണ് വനിതകള്‍ അണിനിരക്കുക. റോഡിന്റെ മറുവശത്ത് മതിലിന് അഭിവാദ്യം അര്‍പ്പിച്ച് പുരുഷന്മാരും മതില് തീര്‍ക്കും.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.