പാലവും റോഡുമില്ല; പിന്നെന്തിന് വോട്ടെന്ന് തുറവൂരിലെ ജനങ്ങൾ

വോട്ട് ബഹിഷ്കരിക്കുന്നവരിൽ എല്ലാ രാഷ്ട്രീയ പാർട്ടിക്കാരുമുണ്ട്.

News18 Malayalam | news18
Updated: October 15, 2019, 9:42 PM IST
പാലവും റോഡുമില്ല; പിന്നെന്തിന് വോട്ടെന്ന് തുറവൂരിലെ ജനങ്ങൾ
തുറവൂരിലെ പ്രതിഷേധക്കാർ
  • News18
  • Last Updated: October 15, 2019, 9:42 PM IST
  • Share this:
അരൂർ: മണ്ഡലത്തിലെ തുറവൂർ ഒന്നാം വാർഡിലെ 30 കുടുംബങ്ങൾ ഇത്തവണത്തെ അരൂർ ഉപതെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുന്നു. രണ്ട് ദശകമായി പറഞ്ഞു പറ്റിക്കപ്പെടുകയാണെന്നും പിന്നെ എന്തിന് വോട്ടു ചെയ്യണമെന്നുമാണ് പ്രതിഷേധക്കാരിൽ ഒരാളായ അൽഫോൺസയുടെ ചോദ്യം.

അരൂരിൽ പാലം നിർമിച്ചതിന്‍റെയും നിർമിക്കാൻ പോകുന്ന കൂറ്റൻ പാലങ്ങളുടെയും പേരിൽ അവകാശതർക്കം നടക്കുകയാണ്. തൈക്കാട്ടുശ്ശേരി, പെരുമ്പളം തുടങ്ങിയ പാലങ്ങളുടെ പിതൃത്വം അവകാശപ്പെട്ടാണ് രാഷ്ട്രീയ കക്ഷികളുടെ തമ്മിലടി.

കൊൽക്കത്ത വിട്ട് ഡൽഹിയിൽ എത്തിയ ഗാംഗുലി ബിസിസിഐ വഴി ബിജെപിയിലേക്കോ ?

എന്നാൽ, ഇവിടുത്തെ ജനങ്ങൾക്ക് അതൊന്നും വേണ്ട. ആറു മീറ്റർ നീളവും അഞ്ച് മീറ്റർ വീതിയുമുള്ള തോട് കടന്നു പോകാൻ പാകത്തിലുള്ള ഒരു ചെറിയ കോൺക്രീറ്റ് പാലമാണ് ഇവർക്ക് വേണ്ടത്. അത് ചോദിച്ച് ചോദിച്ച് മടുത്താണ് ജനങ്ങൾ വോട്ട് ബഹിഷ്കരണത്തിലേക്ക് എത്തിയിരിക്കുന്നത്.

പാലം കടന്നെത്തുന്ന റോഡും ചെളിക്കുളമാണ്. നേരത്തെ താത്കാലിക നടപ്പാലം തകർന്നപ്പോൾ തോളിലിരുത്തി കഴുത്തൊപ്പം വെള്ളം മുങ്ങിയാണ് രക്ഷിതാക്കൾ തോടു മുറിച്ച് കുട്ടികളെ സ്കൂളിൽ അയച്ചിരുന്നത്. വോട്ട് ബഹിഷ്കരിക്കുന്നവരിൽ എല്ലാ രാഷ്ട്രീയ പാർട്ടിക്കാരുമുണ്ട്.

First published: October 15, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading