നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • മീന്‍ തിന്ന പൂച്ചകള്‍ പിടഞ്ഞു ചത്തു; നാട്ടുകാര്‍ ആശങ്കയില്‍; കുഴപ്പമില്ലെന്ന് പരിശോധനാഫലം

  മീന്‍ തിന്ന പൂച്ചകള്‍ പിടഞ്ഞു ചത്തു; നാട്ടുകാര്‍ ആശങ്കയില്‍; കുഴപ്പമില്ലെന്ന് പരിശോധനാഫലം

  സംഭവത്തെ തുടര്‍ന്ന് നാട്ടുകാര്‍ മീന്‍ വില്‍പന തടയുകയും നേരത്തേ ഇയാളില്‍ നിന്ന് മീന്‍ വാങ്ങിയ വീടുകളില്‍ എത്തി വിവരം അറിയിക്കുകയും ചെയ്തു.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   കുറ്റിപ്പുറം: വീടുകളില്‍ വില്‍പ്പനയ്ക്കായി എത്തിച്ച മീന്‍ (fish)തിന്ന പൂച്ചകള്‍(cats) തല്‍ക്ഷണം പിടഞ്ഞുവീണ് ചത്തു. കുറ്റിപ്പുറം നാഗപറമ്പില്‍ ഇന്നലെ രാവിലെ ഒന്‍പത് മണിക്കാണ് സംഭവം. മാണിയങ്കാടുള്ള വില്‍പനക്കാരന്‍ വീടുകളില്‍ മത്സ്യം വില്‍ക്കുന്നതിനിടെയാണ് സംഭവം നടന്നത്. ഇതോടെ നാട്ടുകാരും പരിഭ്രാന്തരായി.

   ഇതിനുപിന്നാലെ മീന്‍ മലപ്പുറം മൊബൈല്‍ ഫുഡ് ടെസ്റ്റിങ് ലാബില്‍ പരിശോധന നടത്തിയെങ്കിലും അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ല. മീന്‍ വില്പനക്കാരനില്‍ നിന്ന് മത്സ്യം വാങ്ങിയ സ്ത്രീ സമീപത്തുണ്ടായിരുന്ന 2 പൂച്ചകള്‍ക്ക് മീനുകള്‍ ഇട്ടു നല്‍കിയിരുന്നു. മീന്‍ തിന്നതോടെ രണ്ട് പൂച്ചകളും പിടഞ്ഞു ചത്തു. സംഭവത്തെ തുടര്‍ന്ന് നാട്ടുകാര്‍ മീന്‍ വില്‍പന തടയുകയും നേരത്തേ ഇയാളില്‍ നിന്ന് മീന്‍ വാങ്ങിയ വീടുകളില്‍ എത്തി വിവരം അറിയിക്കുകയും ചെയ്തു.

   തുടര്‍ന്ന് നാട്ടുകാര്‍ മീന്‍ കുറ്റിപ്പുറത്തെ ഫുഡ് സേഫ്റ്റി ഓഫിസില്‍ പരിശോധനയ്ക്ക് എത്തിക്കുകയായിരുന്നു. മലപ്പുറം മൊബൈല്‍ ഫുഡ് ടെസ്റ്റിങ് ലാബില്‍ എത്തിച്ചു പരിശോധിച്ചെങ്കിലും ഫലം നെഗറ്റീവായെന്നു കോട്ടയ്ക്കല്‍ ഫുഡ് സേഫ്റ്റി ഓഫിസര്‍ കെ.ദീപ്തി അറിയിച്ചു. കൂടുതല്‍ പരിശോധനയ്ക്കായി കോഴിക്കോട്ടേക്ക് അയയ്ക്കും. മത്സ്യം എത്തിച്ച തിരൂര്‍ മാര്‍ക്കറ്റിലും പരിശോധന നടത്തുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

   Accident | അവധിക്കെത്തിയ മകളെ കൂട്ടിക്കൊണ്ടു പോകാനെത്തിയ അച്ഛന് വാഹനാപകടത്തില്‍ ദാരുണാന്ത്യം

   കോട്ടയം: അവധിക്കെത്തിയ മകളെ കൂട്ടിക്കൊണ്ടു പോകാന്‍ എത്തിയ അച്ഛന് വാഹനാപകടത്തില്‍ ദാരുണാന്ത്യം(Death). കൂത്താട്ടുകുളം ശ്രീനലിയത്തില്‍ എം കെ മുരളീധരനാണ്(61) മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു അപകടം(Accident) ഉണ്ടായത്. കോട്ടയം കുര്യന്‍ ഉതുപ്പ് റോഡിലായിരുന്നു അപകടം നടന്നത്. റെയില്‍വേ സ്റ്റേഷനില്‍ നിന്ന് മകളെ കൂട്ടിക്കൊണ്ടു പോകാന്‍ എത്തിയതായിരുന്നു മുരളീധരന്‍.

   Read also: CPM-CPI Clash | കാലടിയില്‍ സി.പി.എം-സി.പി.ഐ സംഘര്‍ഷം; രണ്ട് സി.പി.ഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

   ഭാര്യ കെ കെ ശ്രീലതയുമൊത്ത് മകളെയും കൂട്ടി പോകുന്നതിനിടെ ശാസ്ത്രി റോഡിലെ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച ശേഷം കുര്യന്‍ ഉതുപ്പ് റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന കാര്‍ എടുക്കാന്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു.

   ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ജനുവരി 23ന് മകളുടെ വിവാഹം നിശ്ചയിച്ചിരിക്കെയാണ് മുരളീധരന്റെ ദാരുണാന്ത്യം. തിരുവന്തപുരത്തെ സ്വകാര്യ കമ്പനിയില്‍ ഉദ്യോഗസ്ഥയാണ് മകള്‍ ലക്ഷ്മി. കൂത്താട്ടുകുളത്ത് അയണ്‍ ഹൗസ് എന്ന സ്ഥാപനം നടത്തുകയായിരുന്നു.

   കൂത്താട്ടുകുളം മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സെക്രട്ടറിയും എന്‍എസ്എസ് കരയോഗം മുന്‍ സെക്രട്ടറിയുമാണ്. കൂത്താട്ടുകുളെ ഭവന നിര്‍മാണ സഹകരണ സംഘം ഭരണസമിതി അംഗവുമായിരുന്നു.
   Published by:Sarath Mohanan
   First published: