HOME » NEWS » Kerala » PEOPLE GOING TO HOSPITALS FOR TREATMENT DO NOT NEED A POLICE E PASS SAYS CHIEF MINISTER

ആശുപത്രികളില്‍ ചികിത്സയ്ക്ക് പോകുന്നവര്‍ക്ക് പൊലീസിന്റെ ഇ-പാസ് ആവശ്യമില്ല; മുഖ്യമന്ത്രി

അടിയന്തര യാത്ര ചെയ്യവുന്നവര്‍ക്ക് പാസിനായി പൊലീസിന്റെ പോല്‍ ആപ്പില്‍ അപേക്ഷിക്കാവുന്നതാണ്

News18 Malayalam | news18-malayalam
Updated: May 12, 2021, 9:30 PM IST
ആശുപത്രികളില്‍ ചികിത്സയ്ക്ക് പോകുന്നവര്‍ക്ക് പൊലീസിന്റെ ഇ-പാസ് ആവശ്യമില്ല; മുഖ്യമന്ത്രി
pinarayi vijayan
  • Share this:
തിരുവനന്തപുരം: ആശുപത്രികളില്‍ ചികിത്സയ്ക്ക് പോകുന്നവര്‍ക്ക് സത്യവാങ് മൂലം നല്‍കി യാത്ര ചെയ്യാമെന്നും ഇതിനായി പൊലീസിന്റെ ഇ പാസ് ആവശ്യമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 75 വയസിനു മുകളിലുള്ളവര്‍ ചികിത്സയ്ക്കായി പോകുമ്പോള്‍ ഡ്രൈവറെ കൂടാതെ 2 സഹായികളെക്കൂടി അനുവദിക്കും. ആശുപത്രികളിലെ രോഗികളുടെ പ്രവേശനം അടക്കമുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കലക്ടര്‍മാര്‍ ഇടപെടണം.

അടിയന്തര യാത്ര ചെയ്യവുന്നവര്‍ക്ക് പാസിനായി പൊലീസിന്റെ പോല്‍ ആപ്പില്‍ അപേക്ഷിക്കാവുന്നതാണ്. എന്നാല്‍ ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് പൊലീസിനെ കാണിക്കണം. ദിവസവേതനക്കാര്‍, വീട്ടുജോലിക്കാര്‍, ഹോംനേഴ്‌സുമാര്‍ എന്നിവര്‍ക്ക് ലോക്ഡൗണ്‍ കഴിയുന്നതുവരെ കാലാവധിയുള്ള പാസിനായി അപേക്ഷിക്കാവുന്നതാണ്.

Also Read-സർക്കാരിന്‍റെ സത്യപ്രതിജ്ഞ നീളുന്നത് ജ്യോൽസ്യന്‍റെ നിർദേശപ്രകാരമോ? മുഖ്യമന്ത്രിയുടെ മറുപടി ഇതാണ്

അതേസമയം ആന്റിജന്‍ ടെസ്റ്റില്‍ കോവിഡ് നെഗറ്റീവായാല്‍ രേഗം സംശയിക്കുന്നവര്‍ക്ക് മാത്രം ആര്‍ടിപിസിആര്‍ പരിശോധന നടത്തുന്നതാണ് ഉചിതമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മികച്ച ഫലം നല്‍കുന്ന ആന്റിജന്‍ കിറ്റുകള്‍ ഇപ്പോള്‍ ലഭ്യമാണ്. ഐസിഎംആറിന്റെ മാര്‍ഗനിര്‍ദേശം ഇതുമായി ബന്ധപ്പെട്ട് ഇറങ്ങിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തിന് പുറത്തു നിന്നു വരുന്നവര്‍ 72 മണിക്കൂര്‍ മുന്‍പുള്ള ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കരുതണം എന്ന് നിര്‍ദേശിച്ചിട്ടുണ്ട്.

വരും ദിവസങ്ങളില്‍ അതിതീവ്ര ഇടി മിന്നലിനും മഴയ്ക്കും സാധ്യതയുള്ളതിനാല്‍ ആശുപത്രികളിലെ വൈദ്യുതി വിതരണം തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആശുപത്രികളില്‍ അടിയന്തര ഇലക്ട്രിക് സപ്ലേ ഉറപ്പാക്കണം. ഇക്കാര്യത്തില്‍ കെഎസ്ഇബിക്ക് പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Also Read-'ഇസ്രയേലിൽ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം ഇന്ത്യൻ എംബസി ഏറ്റുവാങ്ങി'; എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ

അതേസമയം സംസ്ഥാനത്ത് 18 വയസിനു മുകളിലുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മറ്റു മുന്‍ഗണന വിഭാഗക്കാര്‍ക്ക് എണ്ണം കണക്കാക്കി അതുപ്രകാരം വാക്‌സിന്‍ നല്‍കുന്നത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കേരളം വിലകൊടുത്ത് വാങ്ങിയ കോവിഷീല്‍ഡ്, കോവാക്‌സിന്‍ എന്നിവയുടെ ആദ്യ ബാച്ച് സംസ്ഥാനത്തെത്തി.

എന്നാല്‍ സംസ്ഥാനത്ത് എല്ലാവര്‍ക്കും ഒറ്റയടിക്ക് വാക്‌സിനേഷന്‍ നടത്തുന്നത് വെല്ലുവിളിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കുകയെന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. എന്നാല്‍ സംസ്ഥാനത്ത് എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കാനായി വാക്‌സിന്‍ ലഭ്യമല്ല. അതേസമയം 18 വയസിനു മുകളിലുള്ളവര്‍ക്കായി വാങ്ങിയ വാക്‌സിന്‍ അവര്‍ക്ക് ലഭ്യമാക്കും. ഇക്കാര്യത്തില്‍ മുന്‍ഗണന ആവശ്യം വരുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

Also Read-ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; കേരള തീരത്ത് മത്സ്യ ബന്ധനം പൂര്‍ണ്ണമായി നിരോധിച്ചു; മുഖ്യമന്ത്രി

അതേസമയം സംസ്ഥാനത്ത് ഇന്ന് 43,529 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 6410, മലപ്പുറം 5388, കോഴിക്കോട് 4418, തിരുവനന്തപുരം 4284, തൃശൂര്‍ 3994, പാലക്കാട് 3520, കൊല്ലം 3350, കോട്ടയം 2904, ആലപ്പുഴ 2601, കണ്ണൂര്‍ 2346, പത്തനംതിട്ട 1339, ഇടുക്കി 1305, കാസര്‍ഗോഡ് 969, വയനാട് 701 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,46,320 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 29.75 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,74,18,696 സാമ്പിളുകളാണ് പരിശോധിച്ചത്.
Published by: Jayesh Krishnan
First published: May 12, 2021, 9:30 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories