നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Mullaperiyar|മുല്ലപ്പെരിയാറിൽ ഷട്ടറുകൾ തുറന്നതോടെ ജനങ്ങൾ ദുരിതത്തിൽ; വീടുകളിൽ ഇന്നും വെള്ളം കയറി

  Mullaperiyar|മുല്ലപ്പെരിയാറിൽ ഷട്ടറുകൾ തുറന്നതോടെ ജനങ്ങൾ ദുരിതത്തിൽ; വീടുകളിൽ ഇന്നും വെള്ളം കയറി

  ആറു ഷട്ടറുകളിലൂടെ 4712.82 ഘന അടി ജലമാണ് പുറത്തേക്ക് ഒഴുക്കുന്നത്.

  മുല്ലപ്പെരിയാർ ഡാം

  മുല്ലപ്പെരിയാർ ഡാം

  • Share this:
   ഇടുക്കി: ഇന്ന് രാവിലെ ഏഴുമണിയോടെയാണ് മുല്ലപ്പെരിയാർ (Mullaperiyar) ഡാമിലെ 9 ഷട്ടറിലൂടെ 7141.59 ഘനയടി ജലം തമിഴ്നാട് (Tamil Nadu)പുറത്തേക്ക് ഒഴുക്കിവിട്ടത്. ഇതോടെ പെരിയാർ തീരത്തെ ജനങ്ങൾ കൂടുതൽ ദുരിതത്തിലായി. വള്ളക്കടവ്, ചപ്പാത്ത്, കടശ്ശികാട് ആറ്റോരം, മേഖലകളിലെ വീടുകളിൽ ഇന്നും വെള്ളം കയറി.

   നിലവിൽ ആറു ഷട്ടറുകളിലൂടെ 4712.82 ഘന അടി ജലമാണ് പുറത്തേക്ക് ഒഴുക്കുന്നത്. ദേശീയ ദുരന്ത നിവാരണസേന സ്ഥലത്തുണ്ട്. മുല്ലപ്പെരിയാർ വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കേരളം ഇന്ന് സുപ്രീംകോടതിയെ സമീപിക്കും.

   മുല്ലപ്പെരിയാറില്‍ നിന്നും തമിഴ്നാട് തുടര്‍ച്ചയായി രാത്രിയില്‍ വെള്ളം തുറന്നുവിടാന്‍ ആരംഭിച്ചതോടെ പെരിയാര്‍ തീരവാസികള്‍ ആശങ്കയിലാണ്. മുന്നറിയിപ്പ് പോലും നല്‍കാതെയാണ് പലപ്പോഴും ഡാം തുറക്കുന്നത്. പെരിയാറിന് തീരത്തെ പല വീടുകളിലും വെള്ളം കയറി. ജനങ്ങളുടെ ഭാഗത്ത് നിന്നും ഇതോടെ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.
   Also Read-Mullaperiyar| പുലര്‍ച്ചെ നാല് ഷട്ടര്‍ കൂടി തമിഴ്‌നാട് തുറന്നു; അടിയന്തര ഇടപെല്‍ ആവശ്യപ്പെട്ട് കേരളം സുപ്രീംകോടതിയില്‍

   കഴിഞ്ഞ ദിവസം വീടുകളില്‍ വെള്ളം കയറിയതറിഞ്ഞ് സന്ദര്‍ശിക്കാനെത്തിയ മന്ത്രി റോഷി അഗസ്റ്റിനെതിരെ നാട്ടുകാർ പ്രതിഷേധിച്ചിരുന്നു. ള്ളക്കടവ് കറുപ്പ് പാലത്ത് വെച്ചാണ് മന്ത്രിക്ക് നേരെ പ്രതിഷേധമുയര്‍ന്നത്. ഇവിടെ വെച്ച് റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് നേരെയും പോലീസിന് നേരെയും പ്രതിഷേധം ഉണ്ടായി.

   142 അടിയില്‍ എത്തുന്നതിനു മുന്‍പ് ഷട്ടറുകള്‍ തുറന്നു വിട്ടത് അനുവദിക്കാവുന്നതല്ലെന്നും കേരള സര്‍ക്കാര്‍ ഇത് ഗൗരവത്തോടെയാണ് കാണുന്നതെന്നും  ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീവ്രമായ അറിയിപ്പ് തമിഴ്നാടിന് നല്‍കും. മേല്‍നോട്ട സമിതി കൂടാതെ ഇങ്ങനെ ചെയ്തത് സമിതിയെ അറിയിക്കും. എത്ര കാലം ഇങ്ങനെ രാത്രിയില്‍ സുരക്ഷ ഒരുക്കുമെന്നും മന്ത്രി ചോദിച്ചു. ദുരന്ത നിവാരണ നിയമം ഉപയോഗിച്ച് നടപടി എടുക്കാന്‍ ശ്രമം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
   Published by:Naseeba TC
   First published: