നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കാത്തിരിപ്പിനൊടുവിൽ കവളപ്പാറക്കാർക്ക് ആഗ്രഹിച്ച ഭൂമി ലഭിച്ചു; വാങ്ങിയത് മാസങ്ങൾക്ക് മുൻപ് മുൻ കളക്ടർ ഉദ്ദേശിച്ച സ്ഥലം തന്നെ

  കാത്തിരിപ്പിനൊടുവിൽ കവളപ്പാറക്കാർക്ക് ആഗ്രഹിച്ച ഭൂമി ലഭിച്ചു; വാങ്ങിയത് മാസങ്ങൾക്ക് മുൻപ് മുൻ കളക്ടർ ഉദ്ദേശിച്ച സ്ഥലം തന്നെ

  പോത്തുകല്ല് പഞ്ചായത്തിലെ ആനക്കല്ലിൽ ആണ് 32 കുടുംബങ്ങൾക്ക് ഭൂമി വാങ്ങിയത്.

  kavalappara

  kavalappara

  • Share this:
  മലപ്പുറം: ഒടുവിൽ നിലമ്പൂർ കവളപ്പാറയിലെ ആദിവാസി വിഭാഗക്കാർക്ക് ആഗ്രഹിച്ച ഭൂമി തന്നെ കിട്ടി. പോത്തുകല്ല് പഞ്ചായത്തിലെ ആനക്കല്ലിൽ ആണ് 32 കുടുംബങ്ങൾക്ക് ഭൂമി വാങ്ങിയത്. മലപ്പുറം മുൻ കളക്ടർ ജാഫർ മാലിക് ഉദ്ദേശിച്ച സ്ഥലം തന്നെ ആണ് ഏറെ കാലത്തെ കാത്തിരിപ്പിനൊടുവിൽ കവളപ്പാറക്കാർക്ക് ലഭിച്ചത്.

  ആനക്കല്ലിൽ ഓരോ കുടുംബങ്ങൾക്കും 10 സെന്റ് വച്ച് ആകെ 3.57 ഏക്കർ ഭൂമി ആണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. സെന്റിന് വില 34638 രൂപ. സര്ക്കാര് കണക്കാക്കിയതിലും 82 ലക്ഷത്തോളം രൂപ കുറവ് മാത്രമേ ചെലവക്കേണ്ടി വന്നുള്ളൂ. മുൻ കളക്ടർ ജാഫർ മാലിക് ഇവിടെ ആണ് 67 കുടുംബങ്ങൾക്ക് പുനരധിവാസത്തിന് 9 ഏക്കർ ഏറ്റെടുക്കാൻ ഉദ്ദേശിച്ചത്.  അത് എംഎൽഎ പിവി അൻവർ എതിർത്തതും പദ്ധതി മുടങ്ങിയതും എല്ലാം വലിയ വിവാദങ്ങൾ ആയിരുന്നു. ഒടുവിൽ ഹൈക്കോടതിയുടെ കർശന നിർദേശം വന്നതോടെ ആണ് ആദിവാസികൾക്ക് സ്ഥലം വാങ്ങാൻ പണം അനുവദിക്കാൻ സര്ക്കാര് നിശ്ചയിച്ചത്.

  ഇവർ വാങ്ങിയത് ആനക്കല്ലിൽ മുൻപ് ജാഫർ മാലിക് വാങ്ങി നൽകാൻ ഉദ്ദേശിച്ച സ്ഥലം ആണെന്നതാണ് ശ്രദ്ധേയം." അന്ന് വിവാദം ഉണ്ടാക്കി സ്ഥലം ഏറ്റെടുക്കുന്നത് തടസ്സപ്പെടുത്തിയവർ ആണ് ഈ പുനരധിവാസം വൈകിപ്പിച്ചത്. ഹൈക്കോടതി കർശന നിർദേശം നൽകിയത്‌ കൊണ്ടാണ് ഇപ്പോഴെങ്കിലും ഇത് നടന്നത്.  അന്ന് തടസ്സങ്ങൾ ഉയർന്നിരുന്നില്ലെങ്കിൽ ഈ സമയം കൊണ്ട് ഒരു പക്ഷേ ഇവിടെ വീടുകൾ ഉയർന്നെനെ,  എല്ലാം തടഞ്ഞത് പാർട്ടിയിലെ പ്രാദേശിക നേതാക്കളുടെ താത്പര്യം ആണ്"  ഹൈക്കോടതിയിൽ നിയമപോരാട്ടം നടത്തിയ ദിലീപ് എം പോത്തുകല്ല് പറഞ്ഞു.  " ഇപ്പൊ ഞങ്ങൾക്ക് ആശ്വാസമുണ്ട്. ഇനി ഏറെ വൈകാതെ വീട് കിട്ടിയാൽ മതി. ഒന്നര കൊല്ലമായി ഞങ്ങൾ ക്യാമ്പിൽ ആണ്. ഞങ്ങൾക്ക് അറിയാം ഒപ്പം നിന്നവരെയും പറ്റിക്കാൻ നോക്കിയവരെയും" കോളനിവാസിയായ കൃഷ്ണൻ കുട്ടി പറഞ്ഞു. വീടുകൾക്ക് പുറമെ, പൊതു കിണർ, ജലസംഭരണി, വിശ്രമകേന്ദ്രം എന്നിവയും ഇവിടെ നിർമിക്കാൻ ഉദ്ദേശം ഉണ്ട്. സർക്കാരിന്റെ മേൽനോട്ടത്തിലാകും നിർമാണം.
  Published by:Gowthamy GG
  First published:
  )}