തിരുവനന്തപുരം: രോഗലക്ഷണങ്ങൾ ഇല്ലാതെ കോവിഡ് പോസിറ്റീവ് ആയവരുടെ എണ്ണം സംസ്ഥാനത്ത് കൂടുകയാണ്. ഈ സാഹചര്യത്തിൽ കൂടുതൽ പേരിലേക്ക് വൈറസ് വ്യാപനം നടന്നിട്ടില്ല എന്ന് ഉറപ്പിക്കാൻ കൂടുതൽ വ്യാപകമായ പരിശോധന വേണമെന്നാണ് വിദഗ്ധ അഭിപ്രായം. രോഗലക്ഷണങ്ങൾ ഇല്ലാത്തവരിൽ നിന്നും വൈറസ് മറ്റുള്ളവരിലേക്ക് പകരും എന്നതാണ് ഗൗരവം വർദ്ധിപ്പിക്കുന്നത്.
കേരളത്തിൽ കോവിഡ് പോസിറ്റീവ് ആയ ഭൂരിഭാഗം പേരും വിദേശത്തു നിന്ന് മടങ്ങിയെത്തിയവരായിരുന്നു. വിദേശത്ത് നിന്നുമെത്തുന്നവരെ നിരീക്ഷണത്തിൽ നിർത്തുകയും രോഗലക്ഷണങ്ങൾ കാണിച്ചാൽ മാത്രം അവരുടെ സാമ്പിളുകൾ ശേഖരിച്ച് പരിശോധിക്കുകയുമായിരുന്നു രീതി.
കഴിഞ്ഞ ദിവസങ്ങളിൽ കോവിഡ് സ്ഥീരികരിച്ച പലരിലും രോഗലക്ഷണങ്ങൾ പ്രകടമായിരുന്നില്ല. ഈ സാഹചര്യത്തിലാണ് വൈറസ് വ്യാപനം തടയാൻ പരിശോധന വ്യാപകമാക്കണമെന്ന ആവശ്യം ഉയരുന്നത്.
BEST PERFORMING STORIES:കേരളത്തിൽ 21 ദിവസത്തേക്കുകൂടി ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന് IMA [NEWS]ബറാഅത്ത് രാവിൽ പള്ളികളോ ഖബറിടങ്ങളോ സന്ദർശിക്കരുതെന്ന് മുസ്ലീം പണ്ഡിതന്മാർ [NEWS]മലേറിയ മരുന്നിനുള്ള കയറ്റുമതി നിരോധനം നീക്കി; യു.എസ് ആവശ്യം അംഗീകരിച്ച് ഇന്ത്യ [NEWS]
കഴിഞ്ഞ ദിവസങ്ങളിൽ പത്തനംതിട്ടയിൽ രോഗം സ്ഥിരീകരിച്ച പതിനെട്ടുകാരിക്കും ഷാർജയിൽ നിന്നെത്തിയ അറുപതുവയസുകാരനും രോഗലക്ഷണങ്ങൾ ഇല്ലായിരുന്നു. ഇതെകുറിച്ച് പഠിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കാനാണ് തീരുമാനം.
വൈറസ് വാഹകരായ എല്ലാവരും രോഗലക്ഷണങ്ങൾ കാണിക്കില്ലെന്നാണ് അന്താരാഷ്ട്രപഠനങ്ങളിലും കണ്ടെത്തിയിട്ടുള്ളത്. രോഗപ്രതിരോധ ശേഷി കൂടുതൽ ഉള്ളവർക്ക് നേരിയ ലക്ഷണങ്ങൾ പോലും ഉണ്ടാകണമെന്നില്ല. വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നവർ ആദ്യ ആഴ്ചകളിൽ രോഗലക്ഷണങ്ങൾ ഇല്ലെന്ന് കണ്ട് കുടുംബത്തിലെ മറ്റുള്ളവരുമായി അടുത്തിടപഴകാനുള്ള സാധ്യതയും മുന്നിൽ കാണേണ്ടതുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.