കോഴിക്കോട്: രഞ്ജിത്തിന്റെയും കുടുംബത്തിന്റെയും ദാരുണമരണം വിശ്വസിക്കാനാകാതെ ഞെട്ടലിലാണ് കോഴിക്കോട് കുന്ദമംഗലത്തെ കോരങ്ങണ്ടി ഗ്രാമം.കോരങ്ങണ്ടിയിലെ വീട്ടിലെത്തി നാട്ടിലെ ഉത്സവം കണ്ടാണ് രഞ്ജിത്തും ഭാര്യയും രണ്ടു മക്കളും വെള്ളിയാഴ്ച ഡൽഹിയിലേക്ക് പുറപ്പെട്ടത്.
സഹപാഠികൾക്കൊപ്പം അവിടെ നിന്നായിരുന്നു നേപ്പാൾ യാത്ര. ആ യാത്ര മരണത്തിലേക്കായിരുന്നുവെന്നതിന്റെ നടുക്കം വിടാതെ പകച്ചിരിക്കുകയാണ് നാട്ടുകാരും ബന്ധുക്കളും.ടെക്നോപാർക്കിൽ ഐ.ടി ഉദ്യോഗസ്ഥനായിരുന്ന രഞ്ജിത്ത് അടുത്തകാലത്ത് കോഴിക്കോട് സ്വന്തമായി ഐ.ടി കമ്പനി തുടങ്ങിയിരുന്നു. ഭാര്യ ഇന്ദു ലക്ഷ്മി സഹകരണ ബാങ്കിൽ ജീവനക്കാരിയാണ്.അച്ഛനും അമ്മയും കൂടാതെ ഒരു സഹോദരനും സഹോദരിയും അടങ്ങുന്നതാണ് രഞ്ജിത്തിന്റെ കുടുംബം.
ഒരുമിച്ചുപോയ യാത്രയിൽ രണ്ടാം ക്ലാസ്സുകാരൻ മാധവിനെ തനിച്ചാക്കി അച്ഛനും അമ്മയും കുഞ്ഞനുജനും എന്നന്നേക്കുമായി യാത്രയായി.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.