COVID 19 | നിസാമുദീന്‍ സമ്മേളത്തില്‍ പങ്കെടുത്തവര്‍ കണ്‍ട്രോള്‍ റൂമില്‍ ബന്ധപ്പടണം

കൊറോണ പ്രതിരോധത്തിന്‍റെ ഭാഗമായി ജില്ലയില്‍ ഹോം ക്വാറന്റൈനില്‍ കഴിയുന്നവരില്‍ നിസാമുദ്ദീന്‍ സന്ദര്‍ശിച്ച് മാര്‍ച്ച് 10ന് മടങ്ങിയെത്തിയ 12 പേരുണ്ട്

News18 Malayalam | news18
Updated: March 31, 2020, 7:49 PM IST
COVID 19 | നിസാമുദീന്‍ സമ്മേളത്തില്‍ പങ്കെടുത്തവര്‍  കണ്‍ട്രോള്‍ റൂമില്‍ ബന്ധപ്പടണം
markaz nizamuddin
  • News18
  • Last Updated: March 31, 2020, 7:49 PM IST
  • Share this:
കോട്ടയം: മാര്‍ച്ച് 18ന് നടന്ന നിസാമുദ്ദീന്‍ മതസമ്മേളനത്തില്‍ പങ്കെടുത്തവര്‍ ആരും കോട്ടയം ജില്ലയില്‍ എത്തിയതായി ഇതുവരെ വിവരം ലഭിച്ചിട്ടില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗീസ് അറിയിച്ചു. സമ്മേളനത്തില്‍ പങ്കെടുത്തവര്‍ ഉണ്ടെങ്കില്‍ ജില്ലാ കണ്‍ട്രോള്‍ റൂമില്‍ (നമ്പര്‍ 1077) ബന്ധപ്പെടണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

കൊറോണ പ്രതിരോധത്തിന്‍റെ ഭാഗമായി ജില്ലയില്‍ ഹോം ക്വാറന്റൈനില്‍ കഴിയുന്നവരില്‍ നിസാമുദ്ദീന്‍ സന്ദര്‍ശിച്ച് മാര്‍ച്ച് 10ന് മടങ്ങിയെത്തിയ 12 പേരുണ്ട്.

You may also like:ഏത്തമിടലൊക്കെ പഴയ ഫാഷനല്ലേ; കറങ്ങാനിറങ്ങിയ യുവാവിന് മാതൃകാ ശിക്ഷ നല്‍കി പൊലീസ്‍ [NEWS]രാജ്യത്തെ തിരികെ കൊണ്ട് വരാന്‍ എന്‍റെ ചെറിയ സഹായം'; 80 ലക്ഷം നല്‍കി രോഹിത് ശര്‍മ്മ [NEWS]രോഗിയുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്താൻ ക്രൈം ബ്രാഞ്ച് അന്വേഷണം‍ [NEWS]

ഈരാറ്റുപേട്ട (ആറു പേര്‍), കാഞ്ഞിരപ്പള്ളി (മൂന്നുപേര്‍), അതിരമ്പുഴ (ഒരാള്‍), കുമ്മനം (ഒരാള്‍) എന്നീ മേഖലകളിൽ നിന്നുള്ളവരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

 



ഇവരില്‍ ആരിലും രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ല. എങ്കിലും ഏപ്രില്‍ ഏഴുവരെ ഇവര്‍ നിരീക്ഷണത്തില്‍ തുടരും.

First published: March 31, 2020, 7:49 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading