HOME » NEWS » Kerala » PEOPLE THRONG IN LARGE NUMBERS TO COLLECT WELFARE PENSION FROM BANK TV VVA

ലോക്ക്ഡൗൺ ഒരുവശത്ത്; പെൻഷൻ വാങ്ങാൻ ബാങ്കുകളിലേക്ക് ജനം കൂട്ടത്തോടെ

People throng in large numbers to collect welfare pension from bank | സമ്പൂര്‍ണ അടച്ചിടലിന്റെ എല്ലാ നിയന്ത്രണങ്ങളും തെറ്റിച്ച് പെന്‍ഷന്‍ വാങ്ങാന്‍ ആയിരങ്ങള്‍

News18 Malayalam | news18-malayalam
Updated: March 30, 2020, 5:49 PM IST
ലോക്ക്ഡൗൺ ഒരുവശത്ത്; പെൻഷൻ വാങ്ങാൻ ബാങ്കുകളിലേക്ക് ജനം കൂട്ടത്തോടെ
News18
  • Share this:
തിരുവനന്തപുരം: സമ്പൂര്‍ണ അടച്ചിടലിന്റെ എല്ലാ നിയന്ത്രണങ്ങളും തെറ്റിച്ച് പെന്‍ഷന്‍ വാങ്ങാന്‍ ആയിരങ്ങള്‍. തിരുവനന്തപുരത്തെ തീരദേശ മേഖലയിലാണ് ക്ഷേമപെന്‍ഷന്‍ പിന്‍വലിക്കുന്നതിനായി നൂറുകണക്കിന് ആളുകള്‍ ബാങ്ക് ശാഖകള്‍ക്കു മുന്നില്‍ തടിച്ചുകൂടിയത്. ദേശസാത്കൃത ബാങ്കുകളിലെ അക്കൗണ്ടുകള്‍ വഴി പെന്‍ഷന്‍ കൈപ്പറ്റുന്നവരാണ് കൂട്ടമായെത്തിയത്.‌ മറ്റു മേഖലകളിലും സ്ഥിതി സമാനമായിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് സർക്കാർ ക്ഷേമ പെൻഷൻ വിതരണം ആരംഭിച്ചത്. രണ്ടുമാസത്തെ പെൻഷനാണ് അക്കൗണ്ടുകളിലെത്തിയത്. അവധിക്കു ശേഷം ഇന്ന് ബാങ്ക് തുറന്നതോടെ ജനം കൂട്ടത്താടെ എത്തുകയായിരുന്നു. സഹകരണ ബാങ്കുകള്‍ വഴി പെന്‍ഷന്‍ സ്വീകരിക്കുന്നവര്‍ക്ക് നേരിട്ട് വീട്ടില്‍ എത്തിച്ചുകൊടുക്കാന്‍ സംവിധാനമുണ്ട്. എന്നാല്‍ ദേശസാത്കൃത ബാങ്കുകളിലെ അക്കൗണ്ടു വഴി വാങ്ങുന്നവര്‍ നേരിട്ട് ബാങ്കില്‍ എത്തുകയാണ് പതിവ്. ഇതിനൊപ്പം വിവിധ കേന്ദ്ര പദ്ധതികളുടെ ഭാഗമായുള്ള തുകയും അക്കൗണ്ടിലെത്തി.

ജൻ ധൻ‌ അക്കൗണ്ടുകൾ വഴി 48 ലക്ഷം പേർക്കാണ് 500 രൂപ വീതം ലഭിക്കുന്നത്. ഇവരെല്ലാം കൂടി എത്തിയതാണ് ബാങ്കുകളിൽ തിരക്ക് വർധിപ്പിച്ചത്. രാവിലെ എട്ടുമണിക്ക് തന്നെ ബാങ്ക് ശാഖകള്‍ക്കു മുന്നില്‍ വരിനില്‍ക്കുകയായിരുന്നു നൂറുകണക്കിന് ആളുകള്‍. വയോധികര്‍ക്കുള്ള പെൻഷനും വിധവാ പെന്‍ഷനും ഭിന്നശേഷിക്കാര്‍ക്കുള്ള പെന്‍ഷനും എല്ലാ വാങ്ങുന്നവര്‍ കൂട്ടമായി എത്തി. ചിലർ കുഞ്ഞുങ്ങളുമായാണ് വന്നത്.

തിരക്കുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് നേരത്തെ ബാങ്കുകള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. നിയന്ത്രണങ്ങള്‍മൂലം ബാങ്ക് ശാഖകളില്‍ ജീവനക്കാരുടെ കുറവും പ്രതിസന്ധി രൂക്ഷമാക്കി. രണ്ടുമണിവരെ മാത്രമാണ് ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നത്. തിരക്ക് നിയന്ത്രിക്കാൻ പൊലീസെത്തിയെങ്കിലും കാര്യമുണ്ടായില്ല. ഒടുവിൽ ടോക്കൺ നൽകിയാണ് ഒരു പരിധിവരെ തിരക്ക് ഒഴിവാക്കിയത്.

നാളെ മുതൽ പ്രത്യേക ക്രമീകരണമെന്ന് ധനമന്ത്രിതിരക്ക് നിയന്ത്രിക്കാൻ നാളെ മുതൽ പ്രത്യേക ക്രമീകരണമുണ്ടാകുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. ഓരോ ദിവസവും നിശ്ചിത ആളുകൾക്കു മാത്രമായി പെൻഷൻ‌ വിതരണം ചുരുക്കണം. പകരം കൂടുതൽ ദിവസം പെൻഷൻ വിതരണം ചെയ്യണം. വിഷുവിനു മുൻപ് ക്ഷേമ പെൻഷന്റെ രണ്ടാം ഗഡു വിതരണം ചെയ്യുമ്പോഴും സർക്കാർ പ്രത്യേക ക്രമീകരണം ഏർപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

Published by: user_57
First published: March 30, 2020, 5:31 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories