ഇങ്ങനെയുമുണ്ടോ വേഷംമാറൽ! പോലീസിനെ കബളിപ്പിച്ച് നിരത്തിലിറങ്ങാൻ പുത്തൻ തന്ത്രങ്ങൾ

വീട്ടിലിരുന്ന് മടുപ്പ് തോന്നിയപ്പോഴാണ് ഇത്തരത്തിൽ ബുദ്ധി പ്രയോഗിച്ചതെന്ന് മറുപടി

News18 Malayalam | news18-malayalam
Updated: April 11, 2020, 4:10 PM IST
ഇങ്ങനെയുമുണ്ടോ വേഷംമാറൽ! പോലീസിനെ കബളിപ്പിച്ച് നിരത്തിലിറങ്ങാൻ പുത്തൻ തന്ത്രങ്ങൾ
ലോക്ക്ഡൗൺ ലംഘിച്ച് ചുറ്റിക്കറങ്ങാൻ ഇറങ്ങിയവർ
  • Share this:
കൊച്ചി: ലോക്ക്ഡൗൺ ലംഘിച്ചു നിരത്തിലെത്തുന്നവരുടെ എണ്ണം കൂടുന്നു. കൊച്ചി നഗരത്തിൽ നിരത്തിലിറങ്ങുന്നവരുടെ എണ്ണം വർദ്ധിക്കുകയാണ്. പോലീസിനെ കബളിപ്പിക്കാനായി ഭക്ഷണ വിതരണക്കാരുടെ വേഷം ധരിച്ച് ഇറങ്ങി നടന്ന രണ്ട് യുവാക്കൾ ഇന്ന് പോലീസിന്റെ പിടിയിലായി. വീട്ടിലിരുന്ന് മടുപ്പ് തോന്നിയപ്പോഴാണ് ഇത്തരത്തിൽ ബുദ്ധി പ്രയോഗിച്ചതെന്ന മറുപടിയാണ് യുവാക്കൾ നൽകിയത്.

പ്രമുഖ ഓൺലൈൻ ഭക്ഷണ വിതരണ കമ്പനിയുടെ ലോഗോയുള്ള ബനിയനും ധരിച്ചാണ് യുവാക്കൾ നിരത്തിലിറങ്ങിയത്.

പോലീസിന്റെ പരിശോധനയ്ക്കിടെയാണ് ഇരുവരും പിടിക്കപ്പെട്ടത്. ഓൺലൈൻ ഭക്ഷണവിതരണ കമ്പനിയുടെ പേരിൽ പലരും റോഡിലിറങ്ങുന്നതായി നേരത്തെ പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പരിശോധനകളും ശക്തമാക്കിയിരുന്നു. ഇന്ന് രാവിലെ നടന്ന പരിശോധനയിലാണ് ഇരുവരും കുടുങ്ങിയത്.

You may also like:

COVID 19| ‌‌മരിച്ചവർ കൂട്ടകുഴിമാടത്തിലേക്ക്; അമേരിക്കയിൽ ഹൃദയം പിളർക്കും കാഴ്ചകൾ [PHOTOS]

COVID 19| വിദേശത്ത് പോയില്ല; മെഹറൂഫിന് കോവിഡ് പകർന്നതെങ്ങനെ? [PHOTOS]

കോവിഡ് 19 | നെഗറ്റീവ് റിസൾട്ട് ആയ ചിലരെങ്കിലും വൈറസ് ബാധിതരായിരിക്കാം; പുതിയ ആശങ്ക പങ്കുവച്ച് വിദഗ്ധർ [NEWS]

കൊച്ചി മട്ടാഞ്ചേരി സ്വദേശികളായ ഷാഹിദും, അനീഷുമാണ് പോലീസിന്റെ പിടിയിലായത്. വീട്ടിലിരുന്ന് മടുത്തപ്പോൾ വെറുതേ കറങ്ങാൻ  ഇറങ്ങിയതാണെന്നായിരുന്നു പോലീസിന്റെ ചോദ്യത്തിനുള്ള ഇവരുടെ മറുപടി. പ്രതികൾക്കെതിരെ എറണാകുളം സൗത്ത് പോലീസ് കേസെടുത്തു. തുടർന്ന് സ്റ്റേഷൻ ജാമ്യത്തിൽ ഇവരെ വിട്ടയച്ചു.

നിരത്തിൽ എത്തുന്നവർ  പോലീസിനെ കബളിപ്പിക്കാൻ പല തന്ത്രങ്ങളും  പ്രയോഗിക്കുന്നുണ്ട്. മരുന്നു കുറിപ്പടികളും മരണാവശ്യങ്ങളുമാണ് സാധാരണ പറയുന്നത്. എന്നാൽ പോലീസ് ഇതിന്റെ വിശദംശങ്ങൾ തിരയുന്നതോടെ കള്ളി വെളിച്ചത്താകും. അതിനിടെയാണ് ഓൺലൈൻ ഭക്ഷണവിതരണക്കാരുടെ വേഷത്തിലുള്ള പുതിയ തട്ടിപ്പ്.

Published by: user_57
First published: April 11, 2020, 4:10 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading