• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'മീൻ കറി' പ്രശ്നായി; കായംകുളം നഗരസഭയിൽ ബജറ്റ് ദിനത്തിലെ ഭക്ഷണം കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ

'മീൻ കറി' പ്രശ്നായി; കായംകുളം നഗരസഭയിൽ ബജറ്റ് ദിനത്തിലെ ഭക്ഷണം കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ

ബജറ്റ് ചർച്ച യുഡിഎഫ് ബഹിഷ്കരിച്ചതിനാൽ പ്രതിപക്ഷ കൗൺസിലർമാർ ഉച്ചഭക്ഷണം കഴിക്കാൻ എത്തിയിരുന്നില്ല.

  • Share this:

    കായംകുളം: ബജറ്റ് അവതരണദിവസം കായംകുളം നഗരസഭയിൽ വിതരണം ചെയ്ത ഉച്ചഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ. ഛർദിയും അതിസാരവും പിടിപെട്ട് ഒട്ടേറെ പേർ കായംകുളം, മാവേലിക്കര എന്നിവിടങ്ങളിൽ ആശുപത്രികളിൽ ചികിത്സ തേടി. . ജനപ്രതിനിധികൾ, നഗരസഭാ ജീവനക്കാർ, മാധ്യമപ്രവർത്തകർ തുടങ്ങിയവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.

    ഉച്ചയൂണിന് ഒപ്പം നൽകിയ മീൻ കറിയിൽ നിന്നാണ് ഭക്ഷ്യവിഷബാധ ഉണ്ടായതെന്നാണ് സംശയിക്കുന്നത്. പഴകിയ മത്സ്യം ഉപോയഗിച്ചതായാണ് പ്രാഥമിക നിഗമനം. ഭക്ഷ്യവിഷബാധ മൂലം ഇന്നലെ നഗരസഭയുടെ ഓഫീസിൽ പകുതിയോളം ജീവനക്കാരാണ് എത്തിയത്.

    Also Read-ചില്ലി ചിക്കൻ കഴിച്ചതിന് പിന്നാലെ അവശനിലയിലായ 52കാരൻ മരിച്ചത് ഭക്ഷ്യവിഷബാധ മൂലമല്ല; പോസ്റ്റ്മോർട്ടം പ്രാഥമിക കണ്ടെത്തൽ

    ഒരു ജനപ്രതിനിധി ഏർപ്പെടുത്തിയ കേറ്ററിങ് സ്ഥാപനം എത്തിച്ച ഭക്ഷണം കഴിച്ചവർക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. ബജറ്റ് ചർച്ച യുഡിഎഫ് ബഹിഷ്കരിച്ചതിനാൽ പ്രതിപക്ഷ കൗൺസിലർമാർ ഉച്ചഭക്ഷണം കഴിക്കാൻ എത്തിയിരുന്നില്ല.

    Published by:Jayesh Krishnan
    First published: