തിരുവനന്തപുരം: വിദേശത്തു നിന്നോ കേരളത്തിന് പുറത്തു നിന്നോ കേരളത്തിലേക്ക് എത്തിയവരും അവരുമായി നേരിട്ട് സമ്പർക്കമുള്ളവരും നിർബന്ധമായും ഐസൊലേഷനിൽ കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. മാർച്ച് അഞ്ച് മുതൽ 24 വരെ പുറത്തു നിന്ന് എത്തിയവരോടും അവരുമായി സമ്പർക്കമുള്ളവരോടുമാണ് 28 ദിവസം നിർബന്ധമായും ഐസൊലേഷനിൽ കഴിയാൻ ആവശ്യപ്പെട്ടിരിക്കുന്നത്.
സംസ്ഥാനത്ത് 21 പേർക്കു കൂടി വ്യാഴാഴ്ച കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കൊല്ലത്ത് ഗര്‍ഭിണിക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇട്ടിവ സ്വദേശിയാണ് ഇവർ. വിസിറ്റിംഗ് വിസയിൽ ഖത്തറിൽ പോയിരുന്ന ഇവർ 21നാണ് മടങ്ങിയെത്തിയത്. സംസ്ഥാനത്ത് ഇതുവരെ 286പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. 1,65,934 പേര്‍ നിരീക്ഷണത്തിലുണ്ട്.
Published by:Gowthamy GG
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.