HOME » NEWS » Kerala » PEOPLE WHO COMPLETED THE COVID VACCINATION PROCESS NEED NOT TAKE RTPCR TESTS NAV TV

വാക്സിനേഷൻ പൂർത്തികരിച്ചവർക്ക് ആർടിപിസിആർ പരിശോധന വേണ്ട

നെഗറ്റീവ് സർട്ടിഫിക്കറ്റ്  ആവശ്യമായ എല്ലാ കാര്യങ്ങൾക്കും പകരം വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കായിൽ മതിയാകും.  ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരുന്നവർക്കും ഇളവ് ലഭിക്കും.

News18 Malayalam | news18-malayalam
Updated: July 16, 2021, 11:36 PM IST
വാക്സിനേഷൻ പൂർത്തികരിച്ചവർക്ക് ആർടിപിസിആർ പരിശോധന വേണ്ട
News18 Malayalam
  • Share this:
തിരുവനന്തപുരം: രണ്ട് ഡോസ് വാക്സിനെടുത്തവർക്ക് കേരളത്തിൽ ഇനി ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണ്ട.  നെഗറ്റീവ് സർട്ടിഫിക്കറ്റ്  ആവശ്യമായ എല്ലാ കാര്യങ്ങൾക്കും പകരം വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കായിൽ മതിയാകും.  ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരുന്നവർക്കും ഇളവ് ലഭിക്കും.

ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്കുള്ള പ്രവേശനം, വിവിധ പരീക്ഷകൾ, ഇന്റർവ്യുകൾ, പ്രത്യേക സ്ഥാപനങ്ങളിലേയ്ക്കുള്ള പ്രവേശനം തുടങ്ങി നിരവധി കാര്യങ്ങൾക്ക് നിലവിൽ ആർടിപിസിആർ പരിശോധന ഫലം നെഗറ്റീവാകണം. കുറഞ്ഞത് 48 മണിക്കൂർ മുൻപെങ്കിലും പരിശോധിച്ച റിസൾട്ട് ആകണമെന്ന നിബന്ധനയുമുണ്ടായിരുന്നു. ഈ നിബന്ധനകളാണ് ഇനി മുതൽ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് ബാധകമല്ലാതാകുന്നത്.

ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റിന് പകരമായി വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതി. നിലവിൽ നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമായ എല്ലാ കാര്യങ്ങൾക്കും ഇളവ് ലഭിക്കുമെന്ന് വ്യക്തമാക്കി ദുരന്തനിവാരണ വകുപ്പിറക്കിയ ഉത്തരവ് പ്രാബല്യത്തിൽവന്നു. ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ 14 ദിവസം ക്വാറന്റൈൻ പാലിക്കണമെന്ന നിബന്ധനയും രണ്ട് ഡോസ് വാക്സിനെടുത്തവർക്ക് ഇനി ബാധകമാവില്ല. എന്നാൽ വാക്സിനെടുത്തവർ രോഗലക്ഷണങ്ങളുണ്ടെങ്കിൽ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. വാക്സിനേഷൻ പൂർത്തീകരിച്ചവർക്ക് നിബന്ധനകളിൽ ഇളവ് വേണമെന്ന് ഇതര സംസ്ഥാനങ്ങളിലെ മലയാളികളിൽ നിന്നുൾപ്പെടെ ആവശ്യപ്പെട്ടിരുന്നു.  മറ്റ് ചില സംസ്ഥാനങ്ങളും സമാന ഇളവ് നൽകിതുടങ്ങിയിട്ടുണ്ട്.

Also read- 'മുഖ്യമന്ത്രിക്ക് അനുകൂല സമീപനം'; സമരത്തിനില്ലെന്ന് വ്യാപാരികൾ; കടകൾ തുറക്കുന്നത് മുഖ്യമന്ത്രി പ്രഖ്യാപിക്കും

ടൂറിസം കേന്ദ്രങ്ങൾ തുറക്കുന്ന സാഹചര്യവുമെല്ലാം പരിഗണിച്ചാണ് സർക്കാർ ഇളവ് നൽകിയത്. മറ്റ് ചില സംസ്ഥാനങ്ങളും സമാന ഇളവ് നൽകി തുടങ്ങിയിട്ടുണ്ടെങ്കിലും എല്ലാ സംസ്ഥാനങ്ങളിലും ഇളവ് അനുവദിച്ചിട്ടില്ല. അതിനാൽ കേരളത്തിന് പുറത്ത് പോകുന്നവർ പോകുന്ന സംസ്ഥാനത്തെ നിയമങ്ങൾ പാലിക്കേണ്ടി വരും. ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരുന്ന നിരവധിപേർക്ക് പുതിയ തീരുമാനം ഏറെ ആശ്വാസകരമാകുമെന്നാണ് വിലയിരുത്തൽ.

സംസ്ഥാനത്ത് കോവിഡ് പ്രതിസന്ധി മൊത്തമായി വിട്ടുപോയിട്ടില്ല എങ്കിലും രൂക്ഷമല്ലാതെ തുടരുന്നതിനാലാണ് പുതിയ ഇളവുകൾ നൽകിയതെന്ന് അനുമാനിക്കാം. ഇതിനു പുറമെ ബക്രീദ് പ്രമാണിച്ച് ഞായറാഴ്ച മുതൽ മൂന്ന് ദിവസത്തേക്ക് ലോക്ക്ഡൗണിൽ ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്.

Also read- ബക്രീദ്: സംസ്ഥാനത്ത് ഞായറാഴ്ച മുതൽ മൂന്ന് ദിവസം ലോക്ഡൗണിൽ ഇളവ്

ജൂലൈ 18 ഞായർ, 19 തിങ്കൾ, 20 ചൊവ്വ ദിവസങ്ങളിൽ ലോക്ഡൗണിലും നിയന്ത്രണങ്ങളിലും ഇളവ് ഉണ്ടാകും. ഈ ദിവസങ്ങളില്‍ എ,ബി, സി വിഭാഗങ്ങളിൽപെടുന്ന മേഖലകളിൽ അവശ്യ വസ്തുക്കള്‍ വിൽക്കുന്ന ( പലചരക്ക്, പഴം, പച്ചക്കറി, മീന്‍, ഇറച്ചി, ബേക്കറി) കടകൾക്കുപുറമെ തുണിക്കട, ചെരുപ്പ് കട, ഇലക്ട്രോണിക് ഷോപ്പുകള്‍, ഫാന്‍സി ഷോപ്പുകള്‍, സ്വര്‍ണക്കട എന്നിവയും തുറക്കുന്നതിന് അനുവാദം നൽകും. രാത്രി 8 മണിവരെയാണ് ഇവയ്ക്ക് തുറന്ന് പ്രവർത്തിക്കാൻ അനുമതിയുണ്ടാവുകയെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
Published by: Naveen
First published: July 16, 2021, 11:36 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories