HOME » NEWS » Kerala »

അതിവേഗ റെയില്‍ പദ്ധതി: സംസ്ഥാന വ്യാപകമായി സമരം ശക്തമാക്കാൻ ജനകീയ പ്രതിരോധ സമിതി

പദ്ധതി ജനജീവിതത്തെ സാരമായി ബാധിക്കുമെന്നും ആയിരങ്ങൾ തെരുവിലിറങ്ങേണ്ടി വരുമെന്ന ആശങ്കയാണ് സമരക്കാർ പങ്കുവെക്കുന്നത്.

News18 Malayalam | news18-malayalam
Updated: October 13, 2020, 11:51 AM IST
അതിവേഗ റെയില്‍ പദ്ധതി: സംസ്ഥാന വ്യാപകമായി സമരം ശക്തമാക്കാൻ ജനകീയ പ്രതിരോധ സമിതി
high speed railway
  • Share this:
കോഴിക്കോട്: അതിവേഗ റെയിൽ പദ്ധതിക്കെതിരെ സംസ്ഥാന വ്യാപകമായി സമരം ശക്തമാക്കാനൊരുങ്ങി ജനകീയ പ്രതിരോധ സമിതി. കോഴിക്കോട് ജില്ലയിലെ പാത കടന്നുപോകുന്ന എലത്തൂര്‍ മുതല്‍ വടകര ചോറോട് വരെയുള്ള പ്രദേശങ്ങളില്‍ പദ്ധതിക്കെതിരെ സമരം തുടങ്ങിയിട്ട് നാളുകളായി.

ആക്ഷന്‍ കമ്മിറ്റിയുടെ സംയുക്ത കൂട്ടായ്മയായ കെ റെയില്‍ വിരുദ്ധ ജനകീയ സമിതിസമിതിയുടെ നേതൃത്വത്തിൽ സമരം കൂടുതൽ ശക്തമാക്കുവാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി ഗാന്ധിജയന്തി ദിനത്തിൽ കോഴിക്കോട് കോരപ്പുഴയിൽ ആരംഭിച്ച റിലേ സത്യാഗ്രഹ സമരം തുടരുകയാണ്.

You may also like:അതിവേഗ റെയിലല്ല, കേരളത്തിൽ പ്രായോഗികം സബര്‍ബന്‍: ഉമ്മന്‍ ചാണ്ടി

പദ്ധതി ജനജീവിതത്തെ സാരമായി ബാധിക്കുമെന്നും ആയിരങ്ങൾ തെരുവിലിറങ്ങേണ്ടി വരുമെന്ന ആശങ്കയാണ് സമരക്കാർ പങ്കുവെക്കുന്നത്. അതിനാൽ പദ്ധതി പൂർണമായും ഉപേക്ഷിക്കണമെന്നാണ് സമരക്കാരുടെ പ്രധാന ആവശ്യം. അടുത്ത ഘട്ടത്തിൽ  പ്രതിരോധ സമിതിയുടെ നേതൃത്വത്തിൽ റവന്യൂ കേന്ദ്രങ്ങളിലേക്കും മാർച്ച് നടത്തും.

ഇതിന് മുന്നോടിയായി പദ്ധതിക്ക് എതിരെ വിവിധ ജില്ലകളിൽ നടക്കുന്ന പ്രതിഷേധക്കാരെ യോജിപ്പിച്ച് ആക്ഷൻ കമ്മറ്റിയുടെ പ്രവർത്തനം സംസ്ഥാന തലത്തിലേക്ക് വ്യാപിപ്പിക്കുവാനാണ് തീരുമാനം.

പദ്ധതിക്കായി ഏകദേശം 66,000 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിനായി ഏറ്റെടുക്കേണ്ടത് ഏകദേശം 1000 ഹെക്ടർ  ഭൂമിയാണെന്നാണ് കണക്കാക്കുന്നത്.
Published by: Naseeba TC
First published: October 13, 2020, 11:51 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories