നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • പേരാമ്പ്ര മാര്‍ക്കറ്റിലെ സംഘർഷം; പൊലീസിനെ ഭീഷണിപ്പെടുത്തി; സി.പി.എം ലോക്കല്‍ സെക്രട്ടറിക്കെതിരെ കേസ്

  പേരാമ്പ്ര മാര്‍ക്കറ്റിലെ സംഘർഷം; പൊലീസിനെ ഭീഷണിപ്പെടുത്തി; സി.പി.എം ലോക്കല്‍ സെക്രട്ടറിക്കെതിരെ കേസ്

  പേരാമ്പ്ര സംഘര്‍ഷത്തില്‍ പിടികൂടിയ സി.പി.എം പ്രവര്‍ത്തകരെ വിട്ടയച്ചില്ലെങ്കില്‍ ഭവിഷ്യത്ത് നേരിടേണ്ടിവരുമെന്ന് പ്രമോദ് ഭീഷണിപ്പെടുത്തിയതായി എഫ്.ഐ.ആറില്‍ പറയുന്നു.

  perambra

  perambra

  • Share this:
  കോഴിക്കോട്: പേരാമ്പ്ര മാര്‍ക്കറ്റിലുണ്ടായ സി.പി.എം ലീഗ് സംഘര്‍ഷത്തില്‍ പൊലീസിനെ ഭീഷണിപ്പെടുത്തിയെന്ന് കാണിച്ച് സി.പി.എം ലോക്കല്‍ സെക്രട്ടറിക്കെതിരെ കേസ്.  പേരാമ്പ്ര വെസ്റ്റ് ലോക്കല്‍ സെക്രട്ടറി വി.കെ പ്രമോദിനെതിരെയാണ് കേസ്. പേരാമ്പ്ര എസ്.ഐ എം നിജീഷിന്റെ പരാതിയില്‍ പൊലീസിനെ ഭീഷണിപ്പെടുത്തുക, കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തുക എന്നീ വകുപ്പുകൾ ഉൾപ്പെടുത്തിയാണ് കേസെടുത്തത്.

  പേരാമ്പ്ര സംഘര്‍ഷത്തില്‍ പിടികൂടിയ സി.പി.എം പ്രവര്‍ത്തകരെ വിട്ടയച്ചില്ലെങ്കില്‍ ഭവിഷ്യത്ത് നേരിടേണ്ടിവരുമെന്ന് പ്രമോദ് ഭീഷണിപ്പെടുത്തിയതായി എഫ്.ഐ.ആറില്‍ പറയുന്നു.
  You may also like:'മുടിവെട്ടിയാൽ മരിച്ചു പോകും'; എൺപത് വർഷമായി മുടിവെട്ടാതെ 92 കാരൻ [NEWS]Onam 2020| വെള്ളിയാഴ്ച മുതൽ ഓണാവധി; ആർക്കൊക്കെയാണ് അധികമുള്ളതെന്ന് അറിയാമോ? [NEWS] Beoncy Laishram | ബിയോൺസി എന്ന കോവിഡ് പോരാളി; വടക്കുകിഴക്കൻ മേഖലയിൽ നിന്നുള്ള ആദ്യ ട്രാൻസ് വുമൺ ഡോക്ടർ [NEWS]
  മത്സ്യം വില്‍ക്കുന്നതുമായുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം പേരാമ്പ്ര മാര്‍ക്കറ്റില്‍ സംഘര്‍ഷമുണ്ടായത്. സംഭവത്തില്‍ നിരവധി സിപി.എം ലീഗ് പ്രവര്‍ത്തകര്‍ അറസ്റ്റിലായി റിമാന്റിലാണ്.
  Published by:Asha Sulfiker
  First published:
  )}