കാസർകോട്: പെരിയ കല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകർ കൊല്ലപ്പെട്ട സംഭവത്തിൽ കുറ്റപത്രം ഇന്ന് സമർപ്പിക്കും. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത് ലാലിനെയും കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ 14 പ്രതികളുടെയും കുറ്റപത്രമാകും ഇന്ന് സമർപ്പിക്കുക. ഇതിനായി കണ്ണൂർ സെൻട്രൽ ജയിലിലുള്ള 11 പ്രതികളെയും ഇന്ന് കോടതിയിൽ ഹാജരാക്കും. Also Read-എഫ്.ഐ.ആറില്‍ 'രാഷ്ട്രീയം'; കുറ്റപത്രത്തില്‍ 'വ്യക്തിവൈരാഗ്യം'; പെരിയ കൊലപാതകത്തില്‍ പ്രതികളെ രക്ഷിക്കാന്‍ ശ്രമമെന്ന് ആക്ഷേപം കോടതിയിൽ ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടി ജാമ്യത്തിൽ കഴിയുന്ന മൂന്ന് പ്രതികൾക്കും സമൻസ് അയച്ചിരുന്നു. കേസിൽ രണ്ടു സാക്ഷികളെ ഒഴിവാക്കികൊണ്ടുള്ള കുറ്റപത്രമാണ് പ്രതികൾക്ക് നൽകുക. ഇവരുടെ മൊഴി അതീവ രഹസ്യമാക്കി വയ്ക്കണമെന്ന് കുറ്റപത്രത്തോടൊപ്പം അന്വേഷണ സംഘം കോടതിയിൽ പ്രത്യേക റിപ്പോർട്ട് നൽകിയിരുന്നു . സാക്ഷികളുടെ സുരക്ഷ കണക്കിലെടുത്ത് ആയിരുന്നു ഈ നടപടി.
Also Read രാഷ്ട്രീയ വൈരാഗ്യം വ്യക്തി വൈരാഗ്യമായത് എങ്ങനെയെന്ന് കോടതി ഇക്കഴിഞ്ഞ ഫെബ്രുവരി 17 നായിരുന്നു നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം അരങ്ങേറിയത്. സിപിഎം ഏരിയാ സെക്രട്ടറി ഉൾപ്പെടെ 14 പേരാണ് പ്രതിപ്പട്ടികയിൽ ഉള്ളത്. ലോക്കൽ കമ്മിറ്റി അംഗമായ പീതാംബരനാണ് കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയതെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. അറസ്റ്റിലായവരിൽ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരും, പ്രതികൾക്ക് സഹായം ചെയ്തവരും ഉൾപ്പെടും.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.