പെരിയ ഇരട്ടക്കൊലപാതകം: വിശദീകരണ യോഗങ്ങളുമായി സിപിഎം

അക്രമം ആവര്‍ത്തിക്കാതിരിക്കാനല്ല സിപിഎമ്മിനെ ഇല്ലാതാക്കാനാണ് നീക്കം നടക്കുന്നതെന്ന് എ വിജയരാഘവന്‍

news18
Updated: March 1, 2019, 11:08 PM IST
പെരിയ ഇരട്ടക്കൊലപാതകം: വിശദീകരണ യോഗങ്ങളുമായി സിപിഎം
കൊല്ലപ്പെട്ട കൃപേഷും ശരത് ലാലും
  • News18
  • Last Updated: March 1, 2019, 11:08 PM IST
  • Share this:
കാസര്‍കോട്: പെരിയ ഇരട്ടക്കൊലപാതകത്തെ തുടര്‍ന്ന് പ്രതിരോധത്തിലായ സിപിഎം വിശദീകരണ യോഗങ്ങളുമായി രംഗത്ത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി കോണ്‍ഗ്രസും ബിജെപിയും ഇരട്ടക്കൊലപാതകം രാഷ്ട്രീയ ആയുധമാക്കിയതോടെയാണ് വിശദീകരണ യോഗങ്ങളുമായി സിപിഎമ്മിന്റെ രംഗപ്രവേശം.

പെരിയ ഇരട്ടക്കൊലപാതക വിഷയത്തില്‍ മുഖം രക്ഷിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് സിപിഎമ്മിന്റെ രാഷ്ട്രീയ വിശദീകരണ യോഗങ്ങളെ വിലയിരുത്തുന്നത്. അക്രമം ആവര്‍ത്തിക്കാതിരിക്കാനല്ല സിപിഎമ്മിനെ ഇല്ലാതാക്കാനാണ് നീക്കം നടക്കുന്നതെന്ന് കേന്ദ്ര കമിറ്റി അംഗം എ വിജയരാഘവന്‍ പറഞ്ഞു. നേതാക്കന്‍മാരെയടക്കം കൊലപാതകികളായി ചിത്രീകരിക്കാന്‍ ആസൂത്രിതമായ ശ്രമം നടക്കുന്നതായും വിജയരാഘവന്‍ ആരോപിച്ചു.

Also Read: പാക് പിടിയില്‍ നിന്ന് തിരിച്ചെത്തിയ അഭിനന്ദിന് ഇനി കടന്നുപോകേണ്ടത് ഈ വഴികളിലൂടെ

 

അതേസമയം വിഷയം പാര്‍ലമെന്റ് തരഞ്ഞെടുപ്പ് വരെ നിട്ടി കൊണ്ടുപോകാനാണ് കോണ്‍ഗ്രസ്സിന്റെ നീക്കം. യുവാക്കളുടെ കൊലപാതകത്തെതുടര്‍ന്നുണ്ടായ സഹതാപ തരംഗം വോട്ടാക്കി മാറ്റാനുള്ള രാഷ്ട്രീയ നിക്കമാണ് കോണ്‍ഗ്രസ്സ് ആസൂത്രണം ചെയ്യതിരിക്കുന്നത്. ഇതിനായി പാര്‍ട്ടിയുടെ ഉന്നത നേതാക്കളെ അടക്കം പങ്കെടുപ്പിച്ച് വിവിധ പരിപാടികളാണ് നേതൃത്വം ആലോചിക്കുന്നത്.

First published: March 1, 2019, 11:07 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading