കൊച്ചി: പെരിയ ഇരട്ടക്കൊലപാതകത്തിൽ അന്വേഷണ സംഘത്തെ വിമർശിച്ച് ഹൈക്കോടതി. രാഷ്ട്രീയ വൈരാഗ്യത്തെ തുടർന്നുണ്ടായ കൊലപാതകമെന്ന് എഫ്.ഐ.ആറിൽ പറഞ്ഞശേഷം പിന്നീടെങ്ങനെ അത് വ്യക്തിവൈരാഗ്യമായി മാറിയെന്ന് കോടതി ചോദിച്ചു. ദൃക്സാക്ഷികൾ ഇല്ലാതിരുന്നിട്ടും കേസുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത കാറിൽ നിന്നും എന്തുകൊണ്ട് വിരലടയാളം ശേഖരിച്ചില്ലെന്നും കോടതി ചോദിച്ചു. കേസിലെ പ്രതികൾ ജാമ്യാപേക്ഷയുമായി സമീപിച്ചപ്പോഴായിരുന്നു ഹൈക്കോടതിയുടെ ഈ പരാമർശം.
പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ രണ്ടാം പ്രതിക്ക് എതിരായി തെളിവുകള്‍ ഒന്നും ഇല്ലെന്നും കൊലപാതകത്തിന് രാഷ്ട്രീയ പശ്ചാത്തലമില്ലെന്നും ഹര്‍ജിക്കാരന്‍ ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടി. കേസിലെ ഒന്ന്, രണ്ട്, നാല്,അഞ്ച് പ്രതികള്‍ കൊലപ്പെട്ടവരെ മാരകമായി ഉപദ്രവിച്ചെന്ന് പ്രോസിക്യൂഷൻ ഹൈക്കോടതിയെ അറിയിച്ചു.
ജാമ്യപേക്ഷയുടെ ഭാഗമായി കേസ് ഡയറി ഹാജരാക്കിയെങ്കിലും ചേംബറില്‍ പരിശോധിക്കാം എന്ന് ജഡ്ജി അറിയിച്ചു.
Also Read പെരിയ ഇരട്ടക്കൊലപാതകം: രാഷ്ട്രീയക്കാരുൾപ്പെട്ട കൃത്യത്തിന് പിന്നിൽ വ്യക്തി വൈരാഗ്യമെന്ന് കുറ്റപത്രം
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Cpm, Periya twin murder case, പെരിയ ഇരട്ടകൊലക്കേസ്, പെരിയ യൂത്ത് കോൺഗ്രസ് കൊലപാതകം