കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസില്‍ കൊല്ലപ്പെട്ട ശരത് ലാലിന്റെയും കൃപേഷിന്റെയും ബന്ധുക്കള്‍ ഡിജിപിയ്ക്ക് എതിരെ നല്കിയ കോടതിയലക്ഷ്യ ഹര്‍ജിയില്‍ തല്ക്കാലം ഇടപെടുന്നില്ലന്ന് ഹൈക്കോടതി. സുപ്രീം കോടതിയില്‍ ഹര്‍ജി നിലനില്‍ക്കുന്ന സാഹചര്യത്തിലാണിതെന്നും ഹൈക്കോടതി വ്യക്തമാക്കി. ഹര്‍ജി 30 ന് വീണ്ടും പരിഗണിക്കും. കൊലക്കേസ് അന്വേഷണം ഏറ്റെടുത്ത സി.ബി.ഐക്ക് കേസിന്റെ രേഖകള്‍ കൈമാറാത്ത നടപടി ചോദ്യം ചെയ്താണ് ഹര്‍ജി.
കേസ് ഡയറി കൈമാറാന്‍ ക്രൈംബ്രാഞ്ച് തയാറാകുന്നില്ലെന്ന് സിബിഐ ഹൈകോടതിയെ അറിയിച്ചിരുന്നു. അതേസമയം കേസ് സുപ്രീംകോടതിയുടെ പരിഗണനയിലായതിനാലാണ് കേസ് ഡയറി കൈമാറാത്തതെന്നാണ് സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന് മറുപടി നല്‍കിയത്.
നിരവധി തവണ ആവശ്യപ്പെട്ടിട്ടും കേസ് ഡയറി നല്കാന് ക്രൈംബ്രാഞ്ച് തയ്യാറാകുന്നില്ലെന്നാണ് ഹർജിയിലെ ആരോപണം. സിപിഎം പ്രാദേശിക നേതാക്കള്‍ പ്രതികളായ പെരിയ ഇരട്ടക്കൊലക്കേസില്‍ 2019 സെപ്തംബര്‍ 30 നാണ് ഹൈക്കോടതി സിംഗിള്‍ബെഞ്ച് അന്വേഷണം സി.ബി.ഐയ്ക്കു വിട്ടത്.
2019 ഒക്ടോബര്‍ 26 ന് സര്‍ക്കാര്‍ നല്കിയ അപ്പീലില്‍ വാദം പൂര്‍ത്തിയായി ഒമ്പതു മാസത്തിന് ശേഷമാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടത്. സി.ബി.ഐക്ക് കേസ് വിട്ടതിനെ ശരിവയ്ക്കുന്നതായിരുന്നു ഉത്തരവ് സി ബി െഎക്ക് കേസ് വിട്ട് ഉത്തരവായിരുന്നു. അന്വേഷണം ഏറ്റെടുത്തതിന് പിന്നാലെ കേസ് ഡയറി ആവശ്യപ്പെട്ട് നാല് തവണ സിബിഐ ക്രൈബ്രാഞ്ചിന് കത്ത് നല്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Periya twin murder case, Periya twin murder case probe, Periya Youth Congress Murder