ഇന്റർഫേസ് /വാർത്ത /Kerala / പെരിയ ഇരട്ടക്കൊലപാതകം: CBI അന്വേഷണത്തെ എതിർക്കാൻ സുപ്രീംകോടതി അഭിഭാഷകൻ; കാൽ കോടി പ്രതിഫലം

പെരിയ ഇരട്ടക്കൊലപാതകം: CBI അന്വേഷണത്തെ എതിർക്കാൻ സുപ്രീംകോടതി അഭിഭാഷകൻ; കാൽ കോടി പ്രതിഫലം

കൊല്ലപ്പെട്ട കൃപേഷും ശരത് ലാലും

കൊല്ലപ്പെട്ട കൃപേഷും ശരത് ലാലും

‌കേസിൽ എല്ലാ പ്രതികളെയും പിടികൂടിയതാണെന്നും ഗൂഢാലോചന അടക്കം മുഴുവൻ കാര്യങ്ങളും നേരത്തെ തന്നെ അന്വേഷിച്ചതാണെന്നുമാണ് ഇക്കാര്യത്തിൽ സർക്കാരിന്റെ വാദം.

  • Share this:

    തിരുവനന്തപുരം: കാസർകോട് പെരിയ ഇരട്ടക്കൊലപാതക കേസിൽ സിബിഐ അന്വേഷണത്തെ എതിർക്കാൻ സംസ്ഥാന സർക്കാർ ലക്ഷങ്ങൾ ചെലവിട്ട് സുപ്രീം കോടതിയിൽ നിന്ന് പ്രമുഖ അഭിഭാഷകനെ എത്തിച്ചു. അന്വേഷണം സിബിഐക്ക് വിട്ട കേരള ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിക്കെതിരെ ഡിവിഷൻ ബെഞ്ചിൽ ഹാജരാകാൻ മുൻ സോളിസിറ്റർ രഞ്ജിത്ത് കുമാറാണ് എത്തിയത്. ഇദ്ദേഹത്തിന് 25 ലക്ഷമാണ് സർക്കാർ പ്രതിഫലം നൽകുക.

    കേസില്‍ കേന്ദ്ര ഏജൻസിയുടെ അന്വേഷണം ആവശ്യമില്ലെന്നും കുറ്റപത്രം സമർപ്പിച്ചതാണെന്നുമാണ് സർക്കാരിന്‍റെ വാദം. കൃത്യത്തിന് പിന്നിൽ സിപിഎമ്മിന്‍റെ ഗൂഢാലോചനയുണ്ടെന്നും നിഷ്പക്ഷ അന്വേഷണം വേണമെന്നുമാണ് കൊല്ലപ്പെട്ട കൃപേഷിന്‍റെയും ശരത്‍ലാലിന്‍റെയും മാതാപിതാക്കൾ സമ‍ർപ്പിച്ച ഹർജിയിൽ ആവശ്യപ്പെട്ടത്.

    Also Read- ബാങ്ക് മാനേജരെ കള്ളക്കേസിൽ കുടുക്കി മർദിച്ച സംഭവം: കേസ് റദ്ദാക്കാൻ എസ്.പിയുടെ ഹർജി

    നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

    കേസിൽ എല്ലാ പ്രതികളെയും പിടികൂടിയതാണെന്നും ഗൂഢാലോചന അടക്കം മുഴുവൻ കാര്യങ്ങളും നേരത്തെ തന്നെ അന്വേഷിച്ചതാണെന്നുമാണ് ഇക്കാര്യത്തിൽ സർക്കാരിന്റെ വാദം. ക്രൈംബ്രാഞ്ച് അന്വേഷണം കാര്യക്ഷമമാണെന്നും ഹര്‍ജിയില്‍ സര്‍ക്കാര്‍ വ്യക്തമാക്കുന്നു. സിബിഐ അന്വേഷണത്തിന് സ്റ്റേ അനുവദിക്കണമെന്നാണ് സർക്കാരിന്റെ മറ്റൊരു ആവശ്യം.

    അഡ്വക്കേറ്റ് ജനറലിന്റെ ആവശ്യപ്രകാരം സുപ്രീം കോടതി അഭിഭാഷകനായ രഞ്ജിത്ത് കുമാറിനെ വാദിക്കാനായി കൊണ്ടുവരുന്നതായാണ് സർക്കാർ ഉത്തരവിൽ പറയുന്നത്. 25 ലക്ഷത്തിൽ അഞ്ച് ലക്ഷം രൂപ രഞ്ജിത്ത് കുമാറിന്റെ കൺസൾട്ടേഷൻ ഫീസാണ്. സർക്കാർ ഖജനാവിൽ നിന്നാണ് ഇത്രയും ഉയർന്ന തുക ചെലവഴിക്കുന്നത്.

    Also Read- മഞ്ജു വാര്യരുടെ പരാതി; ശ്രീകുമാർ മേനോനെ പൊലീസ് വിളിച്ച് വരുത്തും

    കഴിഞ്ഞ മാസം 30നായിരുന്നു പെരിയ കൊലപാതകക്കേസിലെ ക്രൈംബ്രാഞ്ച് അന്വേഷണത്തെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് രൂക്ഷമായി വിമർശിച്ചത്. എത്രയും വേഗം കേസ് സിബിഐക്ക് കൈമാറണമെന്നായിരുന്നു നിർദ്ദേശം. രണ്ട് യുവാക്കൾ അതിക്രൂരമായ കൊലപ്പെട്ട കേസാണിതെന്ന് ഓ‌ര്‍മിപ്പിക്കുകയും ചെയ്തു. കേസിൽ ഗൗരവപൂർണ്ണവും കാര്യക്ഷമവുമായ അന്വേഷണം നടന്നിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചിരുന്നു.

    കേസിലെ ഉന്നതതല ഗൂഢാലോചന കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടാണ് കൊല്ലപ്പെട്ട കൃപേഷ്, ശരത് ലാല്‍ എന്നിവരുടെ രക്ഷിതാക്കൾ ഹൈക്കോടതിയെ സമീപിച്ചത്. ഫെബ്രുവരി 17നായിരുന്നു പെരിയ കല്യോട്ട് ക്ഷേത്രത്തിലെ ആഘോഷ കമ്മിറ്റി രൂപീകരണത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്, ശരത് ലാൽ എന്നിവരെ മൂന്നംഗ സംഘം വെട്ടിക്കൊലപ്പെടുത്തിയത്.

    First published:

    Tags: Periya, Periya twin murder case, Periya twin murder case probe, Periya Youth Congress Murder