കാസർകോഡ്: പെരിയ ഇരട്ട കൊലപാതക കേസിലെ മുഖ്യ പ്രതികളെല്ലാം പിടിയിലായെന്ന് പൊലീസ്. കഴിഞ്ഞ ദിവസം അറസ്റ്റിലായ അഞ്ചു പ്രതികളെ ഹോസ്ദുർഗ് മജിസ്റ്ററേറ്റ് കോടതി മാർച്ച് എട്ടു വരെ റിമാന്റ് ചെയ്തു. ഇവരെ തെളിവെടുപ്പിനായി കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിന് തിങ്കളാഴ്ച അപേക്ഷ സമർപ്പിക്കും.
സുരേഷാണ് കൃപേഷിനെ ആദ്യം വെട്ടിയതെന്നാണ് റിമാൻഡ് റിപ്പോർട്ട്. രാഷ്ട്രീയ ബന്ധം ഉപയോഗിച്ചാണ് പീതാംബരൻ സുഹൃത്തുക്കളെ സംഘടിപ്പിച്ചത്. തെളിവെടുപ്പില്‍ രണ്ട് വാളുകള്‍ കൂടി പോലീസ് കണ്ടെടുത്തു. പാക്കം വെളുത്തോളിയിലെ തോട്ടില്‍ നിന്നും കത്തിച്ച വസ്ത്രങ്ങളുടെ അവശിഷ്ടങ്ങളും കണ്ടെത്തി. സമീപത്തെ തെങ്ങിന്‍ തോപ്പില്‍ നിന്നും ഒരു ഷര്‍ട്ടും കണ്ടെടുത്തു. കൊലപാതക സമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങള്‍ പ്രതികള്‍ കത്തിച്ചതായി പൊലീസ് വ്യക്തമാക്കി.
Also read: ഇരട്ടക്കൊലപാതകം: 5 പ്രതികളെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു; ആദ്യം വെട്ടിയത് സുരേഷെന്ന് പൊലീസ്
ഇതോടെ മുഖ്യ പ്രതികൾ എല്ലാം പിടിയിലായ സാഹചര്യത്തിൽ അന്വേഷണം പുതിയ സംഘത്തിന് ഉടൻ കൈമാറുമെന്നും ക്രൈം ഡിറ്റാച്ച്മെന്റ ഡിവൈ എസ് പി പ്രദീപ് കുമാർ വ്യക്തമാക്കി. അതേസമയം കേസ് അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ഐ ജി ശ്രീജിത്തിന്റെ മേൽനോട്ടത്തിലുള്ള സംഘത്തിൽ കോൺഗ്രസ് നേതൃത്വം അതൃപ്തി പ്രകടിപ്പിച്ചു. പുതിയ സംഘം കേസ് അന്വേഷിച്ചാൽ തെളിയില്ലെന്നാണ് കോൺഗ്രസിന്റെ നിലപാട്.
പാര്‍ട്ടി പ്രതിരോധത്തിലാകുമ്പോള്‍ അന്വേഷണം ഏല്‍പ്പിക്കുന്ന ഉദ്യോഗസ്ഥനാണ് ശ്രീജിത്തെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കേസ് അന്വേഷണം സിബിഐയെ ഏൽപിക്കണം എന്ന നിലപാടിലുറച്ച് നിൽക്കുകയാണ് കോൺഗ്രസ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Periya twin murder case, പെരിയ ഇരട്ടക്കൊലപാതകം, പെരിയ യൂത്ത് കോൺഗ്രസ് കൊലപാതകം