പെരിയ ഇരട്ടക്കൊലപാതകം: CBI അന്വേഷണം വേണമെന്ന് എ കെ ആന്റണി

ശരത് ലാലിന്റെയും കൃപേഷിന്റെയും വീടുകൾ സന്ദർശിച്ചു

news18
Updated: April 7, 2019, 6:35 PM IST
പെരിയ ഇരട്ടക്കൊലപാതകം: CBI അന്വേഷണം വേണമെന്ന് എ കെ ആന്റണി
എ കെ ആന്റണി (ഫയൽ ചിത്രം)
  • News18
  • Last Updated: April 7, 2019, 6:35 PM IST
  • Share this:
കാസർകോട്: ‌‌പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകള്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി സന്ദര്‍ശിച്ചു. വൈകിട്ട് നാലു മണിയോടെ കല്ല്യോട്ടെ ശരത് ലാലിന്റെ വീട്ടിലാണ് ആന്റണി ആദ്യമെത്തിയത്. തുടര്‍ന്ന് കൃപേഷിന്റ വീട്ടിലും എത്തി. ഇരുവരുടെയും മാതാപിതാക്കളെയും സഹോദരങ്ങളെയും അദ്ദേഹം ആശ്വസിപ്പിച്ചു. കേസില്‍ നിലവിലെ അന്വേഷണം കാര്യക്ഷമമല്ലെന്നും സി ബി ഐ അന്വേഷണമെന്ന കുടുംബത്തിന്റെ ആവശ്യം മുഖ്യമന്ത്രി നിരസിക്കരുതെന്നും ആന്റണി ആവശ്യപ്പെട്ടു.

കൊന്നവരെയും കൊല്ലിച്ചവരേയും ഉടനെ പിടികൂടണമെന്നും എ കെ ആന്‍റണി ആവശ്യപ്പെട്ടു. പെരിയ ഇരട്ടക്കൊലപാതകത്തിൽ മുഖ്യമന്ത്രി തന്നെ സിബിഐ അന്വേഷണത്തിന് ഉത്തരവിടണം. മുഖ്യമന്ത്രി അതിന് തയ്യാറായില്ലെങ്കിൽ കൊലപാതകത്തിന് പിന്നിൽ സിപിഎമ്മാണെന്ന ധാരണ എല്ലാവർക്കും ഉണ്ടാവുമെന്നും എ കെ ആന്റണി പറഞ്ഞു. കൃപേഷിന്റെയും ശരത്ലാലിന്റെ വീടുകൾ സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു എ കെ ആന്റണി.

First published: April 7, 2019, 6:35 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading