പെരിയ ഇരട്ടക്കൊലപാതകം: വിശദീകരണ യോഗങ്ങളുമായി CPM; മറുതന്ത്രമൊരുക്കി കോൺഗ്രസും

നേതാക്കൻമാരെയടക്കം കൊലപാതകികളായി ചിത്രീകരിക്കാൻ ആസൂത്രിതമായ ശ്രമം നടക്കുന്നുവെന്ന് എ വിജയരാഘവൻ

news18
Updated: March 2, 2019, 7:35 AM IST
പെരിയ ഇരട്ടക്കൊലപാതകം: വിശദീകരണ യോഗങ്ങളുമായി CPM; മറുതന്ത്രമൊരുക്കി കോൺഗ്രസും
kasargod murder
  • News18
  • Last Updated: March 2, 2019, 7:35 AM IST
  • Share this:
കാസർഗോഡ്: പെരിയ ഇരട്ട കൊലപാതകത്തെ തുടർന്ന്
പ്രതിരോധത്തിലായ സിപിഎം വിശദീകരണ യോഗങ്ങളുമായി രംഗത്ത്. പൊതുതെരഞ്ഞെടുപ്പിന് തൊട്ട് മുൻപായി പ്രതിരോധത്തിലായ പെരിയ ഇരട്ടക്കൊലപാതക വിഷയത്തിൽ മുഖം രക്ഷിക്കാനുള്ള നീക്കത്തിലാണ് സിപിഎം.ഇതിനായി വിശീദീകരണ യോഗങ്ങൾ സംഘടിപ്പിക്കുകയാണ് പാർട്ടി നേതൃത്വം. അക്രമം ആവർത്തിക്കാതിരിക്കാനല്ല സി പി എമ്മിനെ ഇല്ലാതാക്കാനാണ് നീക്കം നടന്നക്കുന്നതെന്ന് കേന്ദ്ര കമ്മിറ്റി അംഗവും എൽഡിഎഫ് കൺവീനറുമായ എ വിജയരാഘവൻ പറഞ്ഞു. നേതാക്കൻമാരെയടക്കം കൊലപാതകികളായി ചിത്രീകരിക്കാൻ ആസൂത്രിതമായ ശ്രമം നടക്കുന്നതായും വിജയരാഘവൻ ആരോപിച്ചു.


അതേസമയം, വിഷയം പാർലമെന്റ് തെരഞ്ഞെടുപ്പ് വരെ നിട്ടി കൊണ്ടുപോകാനാണ് കോൺഗ്രസ്സിന്റെ നീക്കം. അരുംകൊലയെ തുടർന്നുണ്ടായ സഹതാപ തരംഗം തെരഞ്ഞെടുപ്പിൽ അനുകൂലമാകുമെന്ന് കോൺഗ്രസ് നേതൃത്വം കണക്കുകൂട്ടുന്നു.ഇതിനായി പാർട്ടിയുടെ ഉന്നത നേതാക്കളെ അടക്കം പങ്കെടുപ്പിച്ച് വിവിധ പരിപാടികളാണ് നേതൃത്വം ആലോചിക്കുന്നത്.
First published: March 2, 2019, 7:35 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading