കാസര്‍കോട്: പെരിയ ഇരട്ട കൊലപാതകകേസില്‍ വിദേശത്തേക്ക് കടന്ന പ്രതി സുബീഷ് പിടിയില്‍. മംഗലാപുരം വിമാനത്താവളത്തില്‍ നിന്നാണ് സുബീഷിനെ പിടികൂടിയത്. കേസിലെ എട്ടാം പ്രതിയാണ്സുബീഷ്. ഇതോടെ കേസിലെ മുഴുവന്‍ പ്രതികളും പിടിയിലായി.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത്ലാലിനെയും വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ നേരിട്ട് പങ്കെടുത്തയാളാണ് സുബീഷ്. പാക്കം സ്വദേശിയാണ് ഇയാള്‍. സംഭവത്തിന് പിന്നാലെ ഇയാള്‍ വിദേശത്തേക്ക് കടന്നിരുന്നു.
Also Read: പെരിയ ഇരട്ടക്കൊലപാതകം; അറസ്റ്റിലായ CPM നേതാക്കൾക്ക് ജാമ്യം
അതേസമയം കേസില്‍ അറസ്റ്റിലായിരുന്ന സിപിഎം നേതാക്കള്ക്ക്കഴിഞ്ഞദിവസം ജാമ്യം അനുവദിച്ചിരുന്നു. സിപിഎം ഉദുമ ഏരിയ സെക്രട്ടറി മണികണ്ഠന്, കല്യോട്ട് ബ്രാഞ്ച് സെക്രട്ടറി ബാലകൃഷ്ണന് എന്നിവര്‍ക്കാണ് ഹോസ്ദുര്‍ഗ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നത്.
ഏത് സമയത്തും അന്വേഷണ ഉദ്യാഗസ്ഥരുടെ മുന്നില്‍ ഹാജരാകണമെന്നും കോടതി നിര്‍ദ്ദേശിച്ചു. കൊലക്കേസ് പ്രതികളെ ഒളിവില്‍ കഴിയാന്‍ സഹായിച്ചതിനുംതെളിവ് നശിപ്പിച്ചതിനുമായിരുന്നു ഇവര്‍ക്കെതിരെ കേസെടുത്തത്. ഫെബ്രുവരി പതിനേഴിനാണ് പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത്. കൊലപാതകത്തില്‍ സിപിഎംമുന്‍ ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരനാണ് ഒന്നാം പ്രതി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Periya, Periya twin murder case, Periya Youth Congress Murder