പെരിയ ഇരട്ടക്കൊലപാതക കേസ് സി.ബി.ഐ.ക്ക് വിട്ട് ഹൈക്കോടതി. പോലീസ് അന്വേഷണം വിശ്വാസയോഗ്യമല്ല എന്നും കോടതി നിരീക്ഷിച്ചു. കല്യാട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ, ശരത്‌ലാൽ, കൃപേഷ് എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് വിധി.
സി.ബി ഐ അന്വേഷണത്തിൽ സന്തോഷമെന്ന് കൊല്ലപ്പെട്ട കൃപേഷിന്റെ പിതാവ് കൃഷ്ണനും കുടുംബവും. ഗൂഢാലോചന പുറത്തു കൊണ്ടു വരുമെന്ന് വിശ്വസിക്കുന്നു, ഹൈക്കോടതിയിൽ നിന്നും നീതി ലഭിച്ചു, വിധിയിൽ സന്തോഷം, സിബിഐ അന്വേഷണത്തിൽ മുഴുവൻ കുറ്റവാളികളെയും പുറത്തു കൊണ്ടുവരും എന്ന് വിശ്വസിക്കുന്നു എന്നും കൃഷ്ണൻ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Periya, Periya twin murder case, Periya twin murder case probe, Periya Youth Congress Murder