HOME » NEWS » Kerala » PERMISSION GRANTED TO SET UP RETAIL OUTLETS FOR PETROL PUMPS WITHOUT THE RECOMMENDATION OF THE PUBLIC WORKS DEPARTMENT JK TV

പെട്രോള്‍ പമ്പുകള്‍ക്കായി പണം മുടക്കിയ സംരംഭകരെ പൊതുമരാമത്ത് വകുപ്പ് വെട്ടിലാക്കിയ സംഭവം; കൂടതല്‍ രേഖകള്‍ പുറത്ത്

ബോധപൂർവ്വം പമ്പുകളുടെ അനുമതി തടയുകയായിരുന്നു എന്ന സംരംഭകരുടെ വാദം ശരിയാണെന്ന് തെളിയുകയാണ്.

News18 Malayalam | news18-malayalam
Updated: July 10, 2021, 5:05 PM IST
പെട്രോള്‍ പമ്പുകള്‍ക്കായി പണം മുടക്കിയ സംരംഭകരെ പൊതുമരാമത്ത് വകുപ്പ് വെട്ടിലാക്കിയ സംഭവം; കൂടതല്‍ രേഖകള്‍ പുറത്ത്
News18 Malayalam
  • Share this:
ആലപ്പുഴ: പെട്രോൾ പമ്പുകളുടെ റീറ്റെയിൽ ഔട്ട് ലറ്റുകൾ സ്ഥാപിക്കുന്നതിനായി പൊതുമരാമത്ത് വകുപ്പിൻ്റെ ശുപാർശ ഇല്ലാതെ തന്നെ അനുമതി നൽകിയതിൻ്റെ രേഖകൾ പുറത്ത്. എറണാകുളം ജില്ലയിലാണ് PWDയുടെ ശുപാർശ ഇല്ലാതെ തന്നെ ജില്ലാ കളക്ടർ പുതിയ പമ്പുകൾക്ക് അനുമതി നൽകിയിട്ടുള്ളത്.20 19 ൽ പമ്പുകൾ അനുവദിക്കുന്നതിന് ദേശീയ പാതക്കായി ഉള്ള IRC മാനദണ്ഡങ്ങൾ  നടപ്പിൽ വരുത്തിയിട്ടില്ല എന്നതിനെ സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പ് നൽകിയ വിവരാവകാശ രേഖയും ന്യൂസ് 18ന് ലഭിച്ചു.ഇതോടെ ബോധപൂർവ്വം പമ്പുകളുടെ അനുമതി തടയുകയായിരുന്നു എന്ന സംരംഭകരുടെ വാദം ശരിയാണെന്ന് തെളിയുകയാണ്.

പെട്രോളിയം നിയമങ്ങളും ചട്ടങ്ങളും അനുവദിച്ചു കൊണ്ട് റീറ്റെയിൽ ഔട്ട്ലറ്റുകൾ സ്ഥാപിക്കുന്നതിന് വിവിധ വകുപ്പുകളുടെ റിപ്പോർട്ട് ആവശ്യപ്പെട്ടുകൊണ്ട് ജില്ലാ കളക്ടർമാർ നൽകിയ ഉത്തരവിൽ എറണാകുളം ജില്ലയിൽ 22/06/2019 ൽ നൽകിയ  ഓഡർ പ്രകാരം  എറണാകുളം ജില്ലാ പൊലീസ് മേധാവി, അഗ്നിശമന സേന, കൊച്ചി തഹസിൽദാർ എന്നിവരുടെ റിപ്പോർട്ടുകൾ മാത്രമാണ് ആവശ്യപ്പെട്ടിട്ടുള്ളത്. ഈ മൂന്ന് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ മാത്രം നയര എനർജി ലിമിറ്റഡ് എന്ന പെട്രോളിയം കമ്പിനിയുടെ പമ്പ് സ്ഥാപിക്കുന്നതിനായി കളക്ടർ NOC നൽകിയിരിക്കുന്നു.

എന്നാൽ ആ ലപ്പുഴയിലേക്ക് വരുമ്പോൾ സ്ഥിതി മാറുന്നു. N 0C ലഭിക്കണമെങ്കിൽ പൊലീസിൻ്റെയും, അഗ്നിശമന സേനയുടേയും റിപ്പോർട്ടിന് പുറമെ പൊതുമരാമത്ത് വകുപ്പിൻ്റെയും, ജില്ലാ സപ്ലേ ഓഫീസറുടേയും റിപ്പോർട്ട് ആവശ്യമാണ്. എന്നാൽ കോട്ടയത്ത് സപ്ലൈ ഓഫീസറുടെ റിപ്പോർട്ട് ആവശ്യമില്ല. ഒരേ കാര്യത്തിന് തന്നെ എറണാകുളത്ത് NOC ലഭിച്ചപ്പോൾ  കോട്ടയത്തും ആലപ്പുഴയിലും തടയപ്പെട്ടു. ഇടുക്കിയിലും കളക്ടർ പമ്പുകൾക്ക് അനുമതി നൽകുന്നതിന് പൊതുമരാമത്ത് വകുപ്പിൻ്റെ പരിശോധന ആവശ്യമില്ല. ഒരേ വിഷയത്തിലെ വ്യത്യസ്തമാനദണ്ഡങ്ങൾ കൊണ്ടു തന്നെ ബോധപൂർവ്വമായി പലയിടങ്ങളിലും പുതിയ പമ്പുകൾ അനുവദിക്കുന്ന കാര്യത്തിൽ  തടയിടാൻ ശ്രമമുണ്ടായെന്ന് ബോധ്യപ്പെടും.





ഇനി  പൊതുമരാമത്ത് വകുപ്പ് സംരഭകർക്ക് നൽകിയ വിവരാവകാശ രേഖയിൽ ദേശീയ പാതയ്ക്ക് മാത്രം ബാധകമായിരുന്ന IRC നിയമങ്ങൾ  കേരളത്തിൽ ആരോപണമുന്നയിച്ച സംരംഭകർ അപേക്ഷകൾ നൽകുന്ന സമയത്ത് ബാധകമല്ലായിരുന്നു എന്ന് വ്യക്തമാക്കുന്നു. കേരളത്തിലെ റോഡുകളിൽ IIRCമാനദണ്ഡങ്ങൾ നടപ്പിലാക്കിയിരിക്കുന്നതിനെ  സംബന്ധിച്ച മറുപടി  ലഭ്യമാക്കണമെന്നാവശ്യപ്പെട്ടാണ് വിവരാവകാശ രേഖകൾ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ മാനദണ്ഡങ്ങൾ  സംബന്ധിച്ച ഉത്തരവുകൾ ഒന്നും തന്നെ 2018-19 കാലയളവിൽ വകുപ്പിന് ലഭിച്ചിട്ടില്ലെന്ന് PWD എക്സിക്യൂട്ടിവ് എഞ്ചിനീയർ തന്നെ മറുപടി നൽകുന്നു.





അതായത് 2019 ഒക്ടോബറിന് ശേഷം മാത്രമാണ് പൊതുമരാമത്ത് വകുപ്പ്  പുതിയ മാനദ്ധണ്ഡങ്ങൾ പമ്പുകളുടെ അനുമതി കാര്യത്തിൽ ഉൾപ്പെടുത്തിയതെന്ന് വ്യക്തം.2018 ൽ പഴയ നിയമങ്ങളുടെ അടിസ്ഥാനത്തിൽ പണം മുടക്കിയ സംരംഭകർ അക്ഷരാർത്ഥത്തിൽ വെട്ടിലാകുകയാണ് ഉണ്ടായത്. പഴയ അപേക്ഷകർക്ക് ഇളവ് നൽകണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പിനെ നിരവധി തവണ സമീപിച്ചിട്ടും തൃപ്തികരമായ മറുപടി സർക്കാരിന് റ ഭാഗത്ത് നിന്ന് ഇതുവരെ ഉണ്ടായിട്ടില്ല
Published by: Jayesh Krishnan
First published: July 10, 2021, 5:05 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories