തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചു. ഫോട്ടോ സ്റ്റുഡിയോകൾ തുറക്കാൻ അനുമതി നൽകി. നീറ്റ് അടക്കമുള്ള പരീക്ഷകള്‍ക്ക് ഫോട്ടോ എടുക്കാനായി സ്റ്റുഡിയോകൾ തുറക്കാനാണ് അനുമതി നൽകിയത്. വിത്ത്, വളക്കടകൾ അവശ്യ സർവീസുകളായി പ്രഖ്യാപിച്ചു. ഇക്കണോമിക് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിന്റെ വില വിഭാഗം (പ്രൈസ് സെക്ഷൻ) അവശ്യസർവീസായി പ്രഖ്യാപിച്ചു. എല്ലാ ദിവസവും ആവശ്യമായ ജീവനക്കാരെ വെച്ച് പ്രവർത്തിക്കാനാണ് അനുമതി. ശനിയാഴ്ചയും ഞായറാഴ്ചയും ലോക്ക്ഡൗൺ തുടരുമെന്നും ഉത്തരവിൽ പറയുന്നു.
ഇതിനിടെ, സംസ്ഥാനത്തെ കോവിഡ് വ്യാപനം വിലയിരുത്താന്‍ കേന്ദ്ര സംഘം വീണ്ടുമെത്തും. രോഗവ്യാപനം കുറയാതെ നില്‍ക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര സംഘത്തിന്റെ സന്ദര്‍ശനം. രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന പ്രതിദിന കേസുകളിൽ 50 ശതമാനത്തിൽ അധികവും കേരളത്തിലാണ്. പ്രതിദിന കേസുകളുടെ എണ്ണത്തിലും വർധനയുണ്ട്. ഈയൊരു പശ്ചാത്തലത്തിലാണ് കേന്ദ്രസംഘം കേരളത്തിലേക്ക് വീണ്ടും എത്തുന്നത്.
കേരളത്തില്‍ ബുധനാഴ്ച 22,056 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചു. തുടർച്ചയായ രണ്ടാം ദിവസമാണ് പ്രതിദിന രോഗികളുടെ എണ്ണം 22,000 കടക്കുന്നത്. മലപ്പുറം 3931, തൃശൂര്‍ 3005, കോഴിക്കോട് 2400, എറണാകുളം 2397, പാലക്കാട് 1649, കൊല്ലം 1462, ആലപ്പുഴ 1461, കണ്ണൂര്‍ 1179, തിരുവനന്തപുരം 1101, കോട്ടയം 1067, കാസര്‍ഗോഡ് 895, വയനാട് 685, പത്തനംതിട്ട 549, ഇടുക്കി 375 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്നലെ രോഗ ബാധ സ്ഥിരീകരിച്ചത്.
സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന പരിശോധനയാണ് കഴിഞ്ഞ ദിവസം നടന്നത്. 24 മണിക്കൂറിനിടെ 1,96,902 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.2 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,67,33,694 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 131 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 16,457 ആയി.
ബുധനാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 120 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 20,960 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 876 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 3679, തൃശൂര്‍ 2989, കോഴിക്കോട് 2367, എറണാകുളം 2296, പാലക്കാട് 1196, കൊല്ലം 1451, ആലപ്പുഴ 1446, കണ്ണൂര്‍ 1086, തിരുവനന്തപുരം 991, കോട്ടയം 1017, കാസര്‍ഗോഡ് 875, വയനാട് 676, പത്തനംതിട്ട 527, ഇടുക്കി 364 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
100 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 18, പാലക്കാട്, കാസര്‍ഗോഡ് 14 വീതം, പത്തനംതിട്ട 10, കോട്ടയം 8, കൊല്ലം, തൃശൂര്‍ 7 വീതം, തിരുവനന്തപുരം, എറണാകുളം 5 വീതം, ആലപ്പുഴ, വയനാട് 4 വീതം, കോഴിക്കോട് 3, മലപ്പുറം 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 17,761 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1226, കൊല്ലം 2484, പത്തനംതിട്ട 488, ആലപ്പുഴ 624, കോട്ടയം 821, ഇടുക്കി 355, എറണാകുളം 1993, തൃശൂര്‍ 2034, പാലക്കാട് 1080, മലപ്പുറം 2557, കോഴിക്കോട് 2091, വയനാട് 441, കണ്ണൂര്‍ 1025, കാസര്‍ഗോഡ് 542 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,49,534 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 31,60,804 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,46,211 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,19,098 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 27,113 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3125 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.