നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • മന്ത്രി ഇ പി ജയരാജന്റെ അസി. പ്രൈവറ്റ് സെക്രട്ടറിയെ മാറ്റി

  മന്ത്രി ഇ പി ജയരാജന്റെ അസി. പ്രൈവറ്റ് സെക്രട്ടറിയെ മാറ്റി

  സ്വര്‍ണക്കടത്ത് ഉള്‍പ്പെടെയുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ എല്ലാ മന്ത്രിമാരുടേയും പേഴ്‌സണല്‍ സ്റ്റാഫുകളുടെ യോഗം ഇന്ന് പാർട്ടി വിളിച്ചുചേര്‍ത്തിട്ടുണ്ട്.

  ഇ പി ജയരാജൻ

  ഇ പി ജയരാജൻ

  • Share this:
   തിരുവനന്തപുരം: മന്ത്രി ഇ പി ജയരാജന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗത്തെ മാറ്റി. മന്ത്രിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ സി സജീഷിനെയാണ് മാറ്റിയത്. സജീഷിനെതിരെ നിരവധി പരാതികള്‍ സിപിഎമ്മിന് നേരത്തെ ലഭിച്ചിരുന്നു. പാര്‍ട്ടി നിര്‍ദേശത്തെ തുടര്‍ന്ന് സജീഷ് സ്വമേധയ രാജി സമര്‍പ്പിക്കുകയായിരുന്നുവെന്നാണ് സൂചന. അതേസമയം, ആരോഗ്യപരമായ കാരണങ്ങളാലാണ് സജീഷ് ജോലിയില്‍ നിന്നും ഒഴിഞ്ഞതെന്ന് മന്ത്രിയുടെ ഓഫീസ് വിശദീകരിച്ചു.

   എന്നാൽ, വിദ്യാഭ്യാസ വകുപ്പിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഈ മാസം ആദ്യം കത്തു നൽകിയിരുന്നുവെന്നു സജീഷ് അറിയിച്ചു. കണ്ണൂർ പയ്യന്നൂർ സ്വദേശിയായ സജീഷ് കായികാധ്യാപകനാണ്. ഭരണകാര്യങ്ങളുമായി ബന്ധപ്പെട്ട് കായിക വകുപ്പിലും സ്പോർട്സ് കൗൺസിലിലുമെല്ലാം രൂക്ഷമായ ഭിന്നതയുണ്ടായിരുന്നു. ഇ പി ജയരാജന്റെ സ്റ്റാഫിലെ ഒരാള്‍ക്കെതിരെ കൂടി പരാതി ലഭിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്.

   അതേസമയം സ്വര്‍ണക്കടത്ത് ഉള്‍പ്പെടെയുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ എല്ലാ മന്ത്രിമാരുടേയും പേഴ്‌സണല്‍ സ്റ്റാഫുകളുടെ യോഗം ഇന്ന് പാർട്ടി വിളിച്ചുചേര്‍ത്തിട്ടുണ്ട്. സ്വർണക്കടത്തു വിവാദങ്ങളെത്തുടർന്ന് മന്ത്രിമാരുടെ ഓഫിസുകൾ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് സിപിഎം ആവശ്യപ്പെട്ടിരുന്നു.

   TRENDING:'കോവിഡ് രോഗിയുടെ മൃതദേഹത്തിന് മേല്‍ രോഗമില്ലാത്തയാളുടെ മൃതദേഹം വെച്ചു:' വി.വി രാജേഷ് [NEWS]Covid19|സാഹചര്യം ഗുരുതരം; സമ്പൂർണ ലോക്ക്ഡൗൺ പരിഗണിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി [NEWS]Covid 19 in Kerala| സംസ്ഥാനത്ത് പുതിയതായി 51 ഹോട്ട്സ്പോട്ടുകൾ കൂടി; ആകെ 397 ഹോട്ട്സ്പോട്ടുകൾ [NEWS]

   സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് യോഗം വിളിച്ചത്. പെരുമാറ്റച്ചട്ടങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജീവനക്കാരോട് സിപിഎം ആവശ്യപ്പെടും. ഒരുതരത്തിലുമുള്ള അഴിമതിയും പ്രോത്സാഹിപ്പിക്കരുത്, സ്വാധീനിക്കാന്‍ ശ്രമിക്കുന്നവരെ അകറ്റി നിര്‍ത്തണം തുടങ്ങിയ നിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കാനാണ് തീരുമാനം.
   Published by:Rajesh V
   First published: