• HOME
  • »
  • NEWS
  • »
  • kerala
  • »
  • പിറന്നാള്‍സമ്മാനമായി വല്യമ്മ നൽകിയ ടോയ് പിയാനോ വായിച്ച് ഇഷാൻ; ആസ്വാദിച്ച് തൃശൂർ കലക്ടർ

പിറന്നാള്‍സമ്മാനമായി വല്യമ്മ നൽകിയ ടോയ് പിയാനോ വായിച്ച് ഇഷാൻ; ആസ്വാദിച്ച് തൃശൂർ കലക്ടർ

പെരുമ്പാവൂരിലെ വീട്ടിൽ നിന്ന് കളിപ്പാട്ടവുമായെത്തി കലകട്റെ അമ്പരപ്പിച്ചാണ് ഇഷാൻ മടങ്ങിയത്.

  • Share this:
തൃശൂർ: ഏഴാം പിറന്നാളിന് വല്യമ്മ സമ്മാനമായി നല്‍കിയ ടോയ് പിയാനോ ഇഷാൻ വായിച്ചപ്പോൾ അത് കേട്ടിരുന്നത് തൃശൂർ കലക്ചർ ഹരിത വി കുമാർ. 600 രൂപയുടെ പ്ലാസ്റ്റിക് പിയാനോയിൽ ഒറ്റവിരൽ മാത്രമുപയോഗിച്ച് 50 ഗാനങ്ങൾ വായിക്കുന്നതറിഞ്ഞാണ് തൃശൂർ കലക്ടർ ഇഷാനെ ഓഫീസിലെത്തിച്ചത്.

പെരുമ്പാവൂരിലെ വീട്ടിൽ നിന്ന് കളിപ്പാട്ടവുമായെത്തി കലകട്റെ അമ്പരപ്പിച്ചാണ് ഇഷാൻ മടങ്ങിയത്. കളിപ്പാട്ടത്തിൽ ഒറ്റവിരലിൽ ഈണങ്ങൾ വായിച്ചപ്പോൾ കലക്ടറുടെ വക പ്രോത്സാഹനവും സമ്മാനങ്ങളും. കലക്ടറിന്റെ മുൻപില്‍‌ ഇഷാൻ പിയാനോ വായിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു.

Also Read-കളക്ടർ അഭ്യർത്ഥിച്ചു; അല്ലു അർജുൻ ആലപ്പുഴയിലെ വിദ്യാർഥിനിയുടെ പഠനച്ചെലവ് ഏറ്റെടുത്തു

കലക്ടർ കൊച്ചുകലാകരന്റെ പ്രക‌ടനം ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചിരുന്നു. യൂട്യൂബ് നോക്കിയാണ് ഇഷാൻ കൃഷ്ണ പിയാനോ വായിക്കാൻ പഠിച്ചത്. മലയാളെ, തമിഴ്, ഹിന്ദി എന്നീ മൂന്നു ഭാഷകളിലായി 50 ഗാനങ്ങൾ വായിക്കും.

ഓണാഘോഷത്തിലും സ്‌കൂളിലും പിയാനോ വായിച്ചതോടെയാണ് ഇഷന്റെ കഴിവ് പുറംലോകമറിഞ്ഞത്. പെരുമ്പിലാവ് കടവല്ലൂര്‍ വട്ടമാവ് ചെരത്തൊടിപ്പറമ്പില്‍ രാജേഷിന്റെയും ഷൈലുവിന്റെയും മകനാണ്. കൊരട്ടിക്കര ഗവ. യു.പി.സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയാണ്.
Published by:Jayesh Krishnan
First published: