കലിപ്പ് തീര്‍ക്കാന്‍ ഡാം തുറന്നുവിട്ട കേസിലെ പ്രതി അറസ്റ്റില്‍

വേനല്‍ കാരണം ഡാമില്‍ ജലനിരപ്പ് കുറവായതിനാലായിരുന്നു വന്‍ അപകടം ഒഴിവായത്.

news18
Updated: March 21, 2019, 9:23 AM IST
കലിപ്പ് തീര്‍ക്കാന്‍ ഡാം തുറന്നുവിട്ട കേസിലെ പ്രതി അറസ്റ്റില്‍
perunthen dam
  • News18
  • Last Updated: March 21, 2019, 9:23 AM IST
  • Share this:
പത്തനംതിട്ട: റാന്നി പെരുന്തേനരുവി ജലവൈദ്യുത പദ്ധതിയുടെ ഷട്ടര്‍ തുറന്ന് വിട്ട പ്രതി അറസ്റ്റില്‍. റാന്നി ഇടത്തിക്കാവ് പെരുങ്ങാവില്‍ സുനു എന്നറിയപ്പെന്ന അജീഷ് ജോസാ (24) ണ് പിടിയിലായിരിക്കുന്നത്. ഈ മാസം 12 ന് രാത്രി പത്ത് മണിയോടെയാണ് ഡാമിലേക്ക് അതിക്രമിച്ച കയറിയ അജീഷ് ഷട്ടര്‍ തുറന്നു വിട്ടത്.

വേനല്‍ കാരണം ഡാമില്‍ ജലനിരപ്പ് കുറവായതിനാലായിരുന്നു വന്‍ അപകടം ഒഴിവായത്. മണിക്കുറുകളോളം ആരുടെയും ശ്രദ്ധയില്‍ പെടാതെ വെള്ളം ഒഴുകിയതിനാല്‍ ജലവൈദ്യത പദ്ധതിയുടെ പ്രവര്‍ത്തനവും ഇതോടെ തെറ്റിയിരുന്നു.

Also Read:  ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി; പീഡനത്തിരയായത് സിപിഎം ഓഫീസിലെന്ന് യുവതിയുടെ ആരോപണം

സംഭവം ദിവസം തന്നെ പ്രതി പെരുന്തേനരുവി പതാക്കല്‍ വീട്ടില്‍ റോയിയുടെ വള്ളം തീവച്ച് നശിപ്പിക്കുകയും ചെയ്തിരുന്നു. സമാനമായ മറ്റ്ു നിരവധി കേസുകളിസും പ്രതിയാണിയാള്. ഇടത്തിക്കാവ് പല്ലിപ്പുഴ മാത്യുവിന്റെ വീട് തീവച്ച് നശിപ്പിച്ച സംഭവത്തിസും ഇയാള്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.

ഡാമിന്റെ ഷട്ടര്‍ തുറന്നുവിട്ടതറിഞ്ഞ് സ്ഥലത്തെത്തിയ വെച്ചുചിറ പോലീസും ഡിവൈഎസ്പി ജോസിന്റെ നേത്യത്യത്തില്‍ ജില്ലാ പോലീസ് മേധാവിയുടെ ഷാഡോ പോലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്. നാട്ടുകാരില്‍ നിന്നും പരിസരവാസികളില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വെച്ചുച്ചിറ സിഐ ജി സുനിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടുന്നത്.

First published: March 21, 2019, 9:23 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading