നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Pet shot dead അയൽവാസിയുടെ വെടിയേറ്റ വളർത്തു പൂച്ച ചത്തു; പൂച്ചയുടെ ശരീരത്തിൽ നിന്നും വെടിയുണ്ട പുറത്തെടുത്തു

  Pet shot dead അയൽവാസിയുടെ വെടിയേറ്റ വളർത്തു പൂച്ച ചത്തു; പൂച്ചയുടെ ശരീരത്തിൽ നിന്നും വെടിയുണ്ട പുറത്തെടുത്തു

  പ്രാവിനെ ആക്രമിച്ചതിനെ തുടർന്നാണ്  പൂച്ചയെ വെടിവെച്ചത് എന്ന് രമേശൻ പോലീസിന് മൊഴിനൽകിയിട്ടുണ്ട്.

  • Share this:
  കോട്ടയം: വൈക്കം തലയാഴത്ത്  ഞായറാഴ്ച രാത്രിയാണ് വളർത്തു പൂച്ചക്ക് വെടിയേറ്റത്. ഇന്നലെ തൃപ്പൂണിത്തുറ മൃഗാശുപത്രിയിൽ പൂച്ചക്ക് ശസ്ത്രക്രിയ നടത്തിയിരുന്നു. ആരോഗ്യനില വീണ്ടെടുക്കുന്നതിനിടെയാണ് രാത്രിയോടെ പൂച്ച ചത്തത് (pet Cat shot dead).  വെടിവെപ്പിൽ (Gun Shot)കരളിൽ മുറിവും കുടലിനു ക്ഷതവും ഏറ്റിരുന്നു. വെടിയേറ്റതിനുശേഷം പൂച്ച ആഹാരം കഴിച്ചിരുന്നില്ല.

  ആദ്യം വൈക്കം മൃഗാശുപത്രിയിലും തുടർന്ന് കോട്ടയം ജില്ലാ വെറ്റിനറി കേന്ദ്രത്തിലും ചികിത്സ നൽകിയിരുന്നു. ഇന്നലെ തൃപ്പൂണിത്തുറ മൃഗാശുപത്രിയിൽ എക്സ്റേ പരിശോധന നടത്തിയപ്പോഴാണ് ശരീരത്തിനുള്ളിൽ വെടിയുണ്ട ഉണ്ടെന്ന് കണ്ടെത്തിയത്. തുടർന്നാണ് ശസ്ത്രക്രിയ നടത്തി ഇത് പുറത്തെടുത്തത്.

  പൂച്ചയെ വെടിവെച്ച സംഭവത്തിൽ വൈക്കം പോലീസ് അന്വേഷണം നടത്തിവരികയാണ്. പൂച്ചയെ വളർത്തിയ രാജനും സുജാതയും വൈക്കം പോലീസിന് പരാതി നൽകിയിരുന്നു. ഇതിനു പിന്നാലെ ഇന്നലെ അയൽവാസിയായ രമേശനെ പോലീസ് ചോദ്യം ചെയ്തിരുന്നു. രമേശൻ എയർ ഗൺ ഉപയോഗിച്ച് പൂച്ചയെ വെടിവെച്ചു എന്നാണ് രാജനും സുജാതയും നൽകിയിരിക്കുന്ന പരാതി.

  എന്നാൽ തന്റെ പ്രാവിനെ ആക്രമിച്ചതിനെ തുടർന്നാണ്  പൂച്ചയെ വെടിവെച്ചത് എന്ന് രമേശൻ പോലീസിന് മൊഴിനൽകിയിട്ടുണ്ട്. സംഭവത്തിൽ പൂച്ചയുടെ ഇൻക്വസ്റ്റ് നടപടികൾ ഇന്ന് രാവിലെ വൈക്കം പോലീസ് നടത്തും. തുടർന്ന് പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം ആകും ശരീരം മറവ് ചെയ്യുക.

  Also Read-Cat attacked| വളർത്തു പൂച്ച വെടിയേറ്റ് ഗുരുതരാവസ്ഥയിൽ; അയൽവാസിക്കെതിരെ പരാതിയുമായി ഉടമ

  ഞായറാഴ്ച രാത്രി ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്തശേഷം മടങ്ങിയെത്തുമ്പോൾ ആണ് പൂച്ചയെ പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്.  വെടിയൊച്ച കേട്ടതിനെ തുടർന്ന് സമീപവാസിയായ രമേശന്റെ വീട്ടിലെത്തി ഇക്കാര്യം ചോദ്യം ചെയ്യുകയായിരുന്നു. തന്റെ വീട്ടിലെത്തിയാൽ ഇനിയും പൂച്ചയെ വെടിവെക്കും എന്ന് രമേശൻ പറഞ്ഞതായി സുജാത ന്യൂസ്18 നോട് പറഞ്ഞിരുന്നു . ഇതിനുപിന്നാലെയാണ് വൈക്കം  പോലീസിൽ ഇവർ പരാതി നൽകിയത്.

  രമേശൻ സ്ഥിരമായി പക്ഷികളെയും വളർത്തുമൃഗങ്ങളെയും വേട്ടയാടാറുണ്ട് എന്ന് രാജൻ ആരോപിച്ചിരുന്നു. നിരവധി പക്ഷികളെ വേട്ടയാടിയിട്ടുണ്ട് എന്ന് രമേശൻ തന്നെ തന്നോട് പറഞ്ഞിട്ടുണ്ട് എന്ന് രാജൻ പറയുന്നു. ദേശാടനപക്ഷികളെ അടക്കം വേട്ടയാടുന്ന പതിവ് രമേശന് ഉണ്ടെന്നും രാജൻ ആരോപിച്ചു. അതേസമയം കൂടുതൽ പരിശോധനകൾ നടത്തിയാൽ മാത്രമേ സംഭവത്തിന്റെ പൂർണമായ വിവരം പുറത്തുവരൂ.

  Also Read-Tiger | കെണിയൊരുക്കിയ കൂട്ടിൽനിന്ന് ആടിനെ കടുവ പിടിച്ചു; അഞ്ച് കൂടുകൾ സ്ഥാപിച്ചിട്ടും 16 ദിവസമായി പിടിതരാതെ കടുവ

  പോലീസ് പരിശോധനയും ഇക്കാര്യത്തിൽ നിർണായകമാണ്. എന്നാൽ ശസ്ത്രക്രിയയിലൂടെ വെടിയുണ്ട പുറത്തുവന്ന സാഹചര്യത്തിൽ ഇത്  വ്യക്തമായ തെളിവ് ആയി മാറുകയാണ്. പോസ്റ്റ്മോർട്ടം പരിശോധന കൂടി പൂർത്തിയായാൽ ഇക്കാര്യത്തിൽ അന്തിമമായ വ്യക്തത വരുത്താൻ ആകും. സംഭവത്തിൽ രമേശനെ വീണ്ടും വിളിച്ചുവരുത്തി ചോദ്യം ചെയ്യാനാണ് പൊലീസ് തീരുമാനം.

  ഇതോടെ രമേശന്റെ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് പോലീസ് കടന്നേക്കും. നേരത്തെ മൃഗ സംരക്ഷണ വകുപ്പാണ് സംഭവത്തിൽ ആദ്യം നടപടി ആരംഭിച്ചത്. പൂച്ചക്ക് വെടിയേറ്റ സംഭവം പുറത്തുവന്നതിന് പിന്നാലെ മൃഗസംരക്ഷണവകുപ്പ് ഉദ്യോഗസ്ഥർ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിനുശേഷമാണ് വൈക്കം പോലീസ് നടപടികളിലേക്ക് കടന്നത്.വളർത്തുമൃഗങ്ങൾക്കെതിരെ ഉള്ള ക്രൂരത അനുദിനം വർദ്ധിച്ചു വരുന്ന സാഹചര്യമാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്യുന്നത്.

  നേരത്തെ നായകളെ വാഹനങ്ങളിൽ കെട്ടിവലിക്കുന്ന സംഭവം അടക്കം പുറത്തുവന്നിരുന്നു. കോട്ടയം അയർകുന്നത്ത് നിന്ന് സമാനമായ വിവരം പുറത്തു വന്നിരുന്നു. സിസിടിവി ദൃശ്യങ്ങളിലൂടെയാണ് അയർക്കുന്നത്ത് കാറിനു പിന്നിൽ നായെ കെട്ടിവലിച്ച സംഭവം പുറത്തുവന്നത്. എന്നാൽ കൂടി ഇല്ലാത്തതിനാൽ രാത്രി കാറിനു പിന്നിൽ നായെ കെട്ടിയിടുകയായിരുന്നു എന്നാണ് പിന്നീട് പോലീസ് അന്വേഷണത്തിൽ വ്യക്തമായത്.
  Published by:Naseeba TC
  First published:
  )}