നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Cat attacked| വളർത്തു പൂച്ച വെടിയേറ്റ് ഗുരുതരാവസ്ഥയിൽ; അയൽവാസിക്കെതിരെ പരാതിയുമായി ഉടമ

  Cat attacked| വളർത്തു പൂച്ച വെടിയേറ്റ് ഗുരുതരാവസ്ഥയിൽ; അയൽവാസിക്കെതിരെ പരാതിയുമായി ഉടമ

  ഗുരതരാവസ്ഥയിലായ ചിന്നു പൂച്ച കോട്ടയം ജില്ലാ വെറ്റിനറി കേന്ദ്രത്തിൽ ചികിത്സയിലാണ്.

  • Share this:
  കോട്ടയം: വൈക്കത്ത് നിന്നാണ്  വളർത്തുപൂച്ചക്ക് (Cat)എതിരെ ഉണ്ടായ ക്രൂരമായ ആക്രമത്തിന്റെ വിവരം പുറത്തുവരുന്നത്. ഇന്നലെ രാത്രി എട്ടരയോടെയാണ് ദാരുണമായ സംഭവം ഉണ്ടായത്. വൈക്കം തലയാഴം പരണാത്തറ രാജന്റെ വീട്ടിൽ വളർത്തുന്ന പൂച്ചയാണ് അക്രമത്തിനു ഇരയായത്. സംഭവത്തിൽ ഗുരുതരാവസ്ഥയിലായ ചിന്നു എന്ന പൂച്ചയെ കോട്ടയം ജില്ലാ വെറ്റിനറി കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. അയൽവാസിയായ വൈക്കം തലയാഴം രാഹുൽ നിവാസിൽ (മുരിയംകേരിത്തറ) രമേശൻ പൂച്ചയെ വെടിവെച്ചു എന്നാണ് ചിന്നുവിനെ വളർത്തുന്ന രാജനും സുജാതയും പറയുന്നത്.

  ഗുരതരാവസ്ഥയിലായ ചിന്നു പൂച്ച കോട്ടയം ജില്ലാ വെറ്റിനറി കേന്ദ്രത്തിൽ ചികിത്സയിലാണ്. എക്സ് റേ അടക്കമുള്ള പരിശോധനകൾ നടത്തിയാൽ മാത്രമേ കൂടുതൽ വിവരങ്ങൾ പുറത്തു പറയാൻ കഴിയൂ എന്നാണ് ഡോക്ടർമാർ നൽകുന്ന വിവരം. നിലവിൽ പൂച്ചയുടെ ശരീരത്തിൽ നിന്നും വൻതോതിൽ രക്തസ്രാവം ഉണ്ടായിട്ടുണ്ട്. രക്തസ്രാവം മൂലം പൂച്ച അപകട നിലയിലാണ്.

  ട്രിപ്പ് ഇട്ടാൽ മാത്രമേ ആരോഗ്യനില വീണ്ടെടുക്കുവെന്ന് ചികിത്സയ്ക്ക് നേതൃത്വം നൽകിയ ഡോക്ടർ നീതു ന്യൂസ് 18 നോട് പറഞ്ഞു. നിലവിൽ പൂച്ച ആരോഗ്യ നില തരണം ചെയ്തു എന്ന് വേണം കരുതാൻ. വെടികൊണ്ട പോലെയുള്ള മുറിവാണ് ഉണ്ടായത് എന്ന് സംശയം ഡോക്ടർമാർ സ്ഥിരീകരിക്കുന്നു. എന്നാൽ ഇക്കാര്യത്തിൽ വ്യക്തത എക്സ്റേ പരിശോധന നടത്തിയ ശേഷം മാത്രമേ കണ്ടെത്താനാകുവെന്ന് ഡോക്ടർമാർ പറഞ്ഞു.

  കഴിഞ്ഞ ദിവസം രാത്രി വിവാഹ ചടങ്ങിൽ പങ്കെടുത്തശേഷം മടങ്ങിയെത്തിയപ്പോഴാണ് പൂച്ചയെ പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്.  വെടിയൊച്ച കേട്ടതിനെ തുടർന്ന് സമീപവാസിയായ രമേശന്റെ വീട്ടിലെത്തി ഇക്കാര്യം ചോദ്യം ചെയ്യുകയായിരുന്നു. തന്റെ വീട്ടിലെത്തിയാൽ പൂച്ചയെ വെടിവെക്കും എന്ന് രമേശൻ പറഞ്ഞതായി സുജാത ന്യൂസ്18 നോട് സ്ഥിരീകരിച്ചു. ഇക്കാര്യത്തിൽ വൈക്കം പോലീസിന് പരാതി നൽകാൻ ഒരുങ്ങുകയാണ് സുജാതയും കുടുംബവും.

  Also Read-Wild Elephant | കാട്ടാനയെ ഓടിക്കുന്നതിനിടെ തുമ്പിക്കൈകൊണ്ട് അടിയേറ്റു; യുവാവിന് ഗുരുതര പരിക്ക്

  രമേശൻ സ്ഥിരമായി പക്ഷികളെയും വളർത്തുമൃഗങ്ങളെയും വേട്ടയാടാറുണ്ട് എന്ന് രാജൻ ആരോപിച്ചു. നിരവധി പക്ഷികളെ വേട്ടയാടിയിട്ടുണ്ട് എന്ന് രമേശൻ തന്നോട് പറഞ്ഞിട്ടുണ്ട് എന്ന് രാജൻ പറയുന്നു. ദേശാടനപക്ഷികളെ അടക്കം വേട്ടയാടുന്ന പതിവ് രമേശന് ഉണ്ടെന്നും രാജൻ ആരോപിച്ചു. അതേസമയം കൂടുതൽ പരിശോധനകൾ നടത്തിയാൽ മാത്രമേ സംഭവത്തിന്റെ പൂർണമായ വിവരം പുറത്തുവരൂ.

  പോലീസ് പരിശോധനയും ഇക്കാര്യത്തിൽ നിർണായകമാണ്. അതേസമയം പരാതി ലഭിച്ചശേഷം അന്വേഷണം നടത്താനാണ് വൈക്കം പോലീസ് തീരുമാനിച്ചിരിക്കുന്നത്. നിലവിൽ പരാതികളൊന്നും ലഭിച്ചിട്ടില്ല വൈക്കം ഡിവൈഎസ്പി വ്യക്തമാക്കുന്നു. വളർത്തുമൃഗങ്ങൾക്കെതിരെ ഉള്ള ക്രൂരത അനുദിനം വർദ്ധിച്ചു വരുന്ന സാഹചര്യമാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്യുന്നത്. നേരത്തെ നായകളെ വാഹനങ്ങളിൽ കെട്ടിവലിക്കുന്ന സംഭവം അടക്കം പുറത്തുവന്നിരുന്നു. കോട്ടയം അയർക്കുന്നം സ്റ്റേഷൻ  പരിധിയിലാണ്  നായയെ കെട്ടിവലിക്കുന് സംഭവം അടുത്തിടെ റിപ്പോർട്ട് ചെയ്തത്.
  Published by:Naseeba TC
  First published: