• HOME
 • »
 • NEWS
 • »
 • kerala
 • »
 • Pet Dog | ഉടമസ്ഥര്‍ വീടുമാറിപ്പോയി ; ഉറ്റചങ്ങാതിയെ ക്ലാസ് മുറിയില്‍ അന്വേഷിച്ചെത്തി വളര്‍ത്തുനായ

Pet Dog | ഉടമസ്ഥര്‍ വീടുമാറിപ്പോയി ; ഉറ്റചങ്ങാതിയെ ക്ലാസ് മുറിയില്‍ അന്വേഷിച്ചെത്തി വളര്‍ത്തുനായ

മൃഗസ്നേഹികളുടെ സംഘടനയായ മൂവാറ്റുപുഴ ദയ ആനിമൽ വെൽഫെയർ ഓർഗനൈസേഷൻ നായയുടെ ഉടമയെ തേടി അന്വേഷണം ആരംഭിച്ചിട്ടുണ്ട്

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Share this:
  ഉടമസ്ഥര്‍ വീടുമാറി പോയപ്പോള്‍ തന്നെ ഉപേക്ഷിച്ച് പോയതാണെന്നറിയാതെ തന്‍റെ ഉറ്റചങ്ങാതിയെ അന്വേഷിച്ച് എന്നും സ്കൂളിലെത്തുന്ന ഒരു വളര്‍ത്തുനായയുണ്ട് കിഴക്കമ്പലത്ത്.  സ്കൂൾ തുറക്കുന്ന സമയമാകുമ്പോൾ പതിവായി അവൻ എത്തും. ചങ്ങാതിയെ തിരക്കി ക്ലാസ് മുറികളിൽ കുട്ടികളുടെ അടുത്തു ചെന്നു മുഖത്തേക്കു സൂക്ഷിച്ചു നോക്കും.

  എന്നാൽ സ്കൂൾ അധികൃതർക്കും കുട്ടികൾക്കും രക്ഷിതാക്കൾക്കും നായയുടെ സാമീപ്യം പ്രശ്നമായതോടെ നായയെ ഇപ്പോൾ കെട്ടിയിട്ടിരിക്കുകയാണ്. മൃഗസ്നേഹികളുടെ സംഘടനയായ മൂവാറ്റുപുഴ ദയ ആനിമൽ വെൽഫെയർ ഓർഗനൈസേഷൻ നായയുടെ ഉടമയെ തേടി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

  കിഴക്കമ്പലം ബത്‌ലേഹം ദയറ ഹൈസ്കൂളിലാണു നായ പതിവായെത്തുന്നത്. നായയെ വളർത്തിയിരുന്നവർ കിഴക്കമ്പലത്തെ വീടു വിറ്റ് ആലപ്പുഴയിലേക്കു പോയപ്പോൾ നായയെ ഇവിടെ ഉപേക്ഷിക്കുകയായിരുന്നു. വീട്ടിലെ കുട്ടി പഠിച്ചിരുന്നതു ദയറ ഹൈസ്കൂളിലാണ്. സ്കൂളിലേക്കു കുട്ടി പോകുമ്പോൾ പിന്തുടർന്നിരുന്ന നായയ്ക്ക് സ്കൂളിലേക്കുള്ള  കൃത്യമായി അറിയാമായിരുന്നു.

  Also Read- നായയെ വളർത്താൻ ആഗ്രഹമുണ്ടോ? വളർത്തുനായയെ വാങ്ങുന്നതിന് മുന്നോടിയായി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

  ഇതാണ് കുട്ടിയെ തേടി നായ സ്കൂളിൽ എത്താൻ കാരണമെന്ന്   കുട്ടികളും അധ്യാപകരും പറയുന്നു. കുടുംബത്തെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ടെന്നു ദയ കോ ഓർഡ‍ിനേറ്റർ അമ്പിളി പുരയ്ക്കൽ പറഞ്ഞു. ഉടമയെ കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ നായയെ ഏറ്റെടുക്കാൻ തയാറുള്ളവർക്ക് അതിനെ കൈമാറുമെന്നും അമ്പിളി പറഞ്ഞു.

  കാണാതായ വളര്‍ത്താമയെ തിരിച്ചുകിട്ടിയത് 30 വര്‍ഷങ്ങള്‍ക്ക് ശേഷം; ഇപ്പോഴും പൂര്‍ണ ആരോഗ്യവാൻ


  കാണാതായ വളര്‍ത്താമയെ (pet tortoise) 30 വര്‍ഷത്തിനു ശേഷം കണ്ടുകിട്ടിയത് വാര്‍ത്തയായിരുന്നു. 2013ല്‍ ബ്രസീലിലെ (brazil) റിയോ ഡി ജനീറോയിലാണ് സംഭവം നടന്നത്. മാനുവേല (manuela) എന്നാണ് ആമയുടെ പേര്. 1980-കളുടെ തുടക്കം മുതല്‍ മാനുവേല അല്‍മെയ്ഡ കുടുംബത്തിലെ ഒരു അംഗമാണ്. 30 വർഷങ്ങൾക്കു ശേഷമായിരുന്നു ആമയെ കണ്ടുകിട്ടിയത്.

  ലെനിത എന്ന യുവതിയുടെ വളര്‍ത്താമയായിരുന്നു മാനുവേല. എന്നാല്‍ ലെനിതയുടെ എട്ടാം വയസ്സില്‍ ആമയെ അവര്‍ക്ക് നഷ്ടപ്പെട്ടു. 1982ലായിരുന്നു ആമയെ കാണാതായത്. വീടിന്റെ മുന്‍വശത്തെ വാതില്‍ തുറന്നിട്ടതുകൊണ്ട് മാനുവേല പുറത്തേക്ക് പോയിക്കാണും എന്നാണ് എല്ലാവരും സംശയിച്ചിരുന്നത്. ഒരുപാട് തിരഞ്ഞെങ്കിലും മാനുവേലയെ കണ്ടെത്താനായില്ല.

  Also Read- 'മൊബൈല്‍ ഫോണിന് അടിമപ്പെടുന്ന കുട്ടികളെ നേർവഴിക്ക് നയിക്കും'; പദ്ധതിയുമായി കേരള പൊലീസ്

  2013ല്‍ ലെനിതയുടെ പിതാവ് ലിയോണല്‍ മരണപ്പെട്ടു. തുടര്‍ന്ന് ലെനിത തന്റെ കുടുംബത്തോടൊപ്പം പഴയ വീട്ടിലേക്ക് പോയി. അവിടെ വെച്ച് മുറി വൃത്തിയാക്കുന്നതിനിടെയാണ് എല്ലാവരെയും അത്ഭുതപ്പെടുത്തിയ കാഴ്ച കണ്ടത്. മച്ചിനു മുകളിലുള്ള ഒരു പെട്ടിയിലാണ് ആമ ഇരുന്നിരുന്നത്. ഇതുകണ്ട് ലെനിതയ്ക്ക് കരച്ചിലടക്കാനായില്ല. മൂന്ന് പതിറ്റാണ്ടോളം ചിതലുകള്‍ തിന്നായിരിക്കും മാനുവേല അതിജീവിച്ചതെന്നാണ് അവര്‍ വിശ്വസിക്കുന്നത്.

  മാനുവേല തന്റെ കുടുംബവുമായി ഒന്നിച്ചിട്ട് ഇപ്പോള്‍ പത്ത് വര്‍ഷമായി. മാനുവേലയെ കണ്ടെത്തിയതിനു ശേഷം അവര്‍ ഒരു ചെക്ക് - അപ്‌ നടത്തിയിരുന്നു. അപ്പോഴാണ് മാനുവേല ഒരു ആണ്‍ ആമയാണെന്ന സത്യം അവര്‍ മനസ്സിലാക്കിയത്. അങ്ങനെ അവര്‍ മാനുവേല എന്ന് പേര് മാറ്റി മാനുവല്‍ എന്നാക്കി.

  മാനുവല്‍ ഇപ്പോഴും പൂര്‍ണ ആരോഗ്യവാനാണ്. ലെനിതയുടെ മകള്‍ നതാലി പിന്നീട് മാനുവലിനെ തങ്ങളുടെ വീട്ടിലേക്ക് കൊണ്ടുവന്നു. മാനുവലിനെക്കുറിച്ചും അവന്റെ അത്ഭുതകരമായ അതിജീവന കഥയെക്കുറിച്ചും ആളുകള്‍ പലപ്പോഴും തന്നോട് ചോദിക്കാറുണ്ടെന്ന് നതാലി പറയുന്നു.

  ആമകള്‍ 255 വര്‍ഷം വരെ ജീവിക്കാറുണ്ട്.. ഭക്ഷണവും വെള്ളവുമില്ലാതെ അവയ്ക്ക് 3 വര്‍ഷം വരെ ജീവിക്കാന്‍ കഴിയും. മാനുവേലയെപ്പോലെ ചുവന്ന പാദങ്ങളുള്ള ആമകള്‍ക്ക് കൂടുതല്‍ നേരം ഭക്ഷണം കഴിക്കാതെ ജീവിക്കാന്‍ കഴിയുമെന്ന് റിയോ ഡി ജനീറോയിലെ വെറ്റിനറി ഡോക്ടര്‍ ജെഫേഴ്സണ്‍ പയേഴ്സ് പറഞ്ഞു. പ്രതിരോധശേഷിയുള്ള അവയ്ക്ക് രണ്ടോ മൂന്നോ വര്‍ഷം ഭക്ഷണമില്ലാതെ ജീവിക്കാന്‍ കഴിയും. പഴങ്ങള്‍, ഇലകള്‍, ചത്ത മൃഗങ്ങള്‍ എന്നിവയാണ് അവയുടെ ഭക്ഷണം. ചില സമയങ്ങളില്‍ മലം പോലും ഇവ ഭക്ഷണമാക്കാറുണ്ട്.
  Published by:Arun krishna
  First published: