ന്യൂഡല്‍ഹി: യുക്രെയിനില്‍(Ukraine) ഡല്‍ഹിയില്‍ എത്തിയ മൂന്നാര്‍ സ്വദേശിനി ആര്യയുടെ വളര്‍ത്തുനായ(Pet Dog) സൈറയെ സംസ്ഥാന സര്‍ക്കാര്‍ സജ്ജമാക്കിയ വിമാനത്തില്‍ കയറ്റില്ല. തങ്ങളുടെ ചട്ടപ്രകാരം വിമാനത്തില്‍ കൊണ്ടുപോകാന്‍ സാധിക്കില്ലെന്ന് എയര്‍ ഏഷ്യ അറിയിച്ചു. വളര്‍ത്തുമൃഗങ്ങളുമായി വരുന്ന വിദ്യാര്‍ഥികള്‍ക്ക് സ്വന്തംനിലയ്ക്ക് പോകാമെന്നാണ് കേരളാഹൗസും വ്യക്തമാക്കിയിരിക്കുന്നത്.
സൈബീരിയന്‍ ഹസ്കി ഇനത്തില്‍പ്പെട്ട സൈറയ്ക്ക് അഞ്ചുമാസമാണ് പ്രായം. ആര്യയും ചെങ്ങന്നൂര്‍ സ്വദേശിനിയായ വിദ്യാര്‍ഥിനി അഞ്ജുവും യുക്രെയിനില്‍ നിന്നും വളര്‍ത്തുമൃഗങ്ങളുമായാണ് ഡല്‍ഹിയിലെത്തിയത്. ആര്യ നായയെയും അഞ്ജു പൂച്ചയുമയാണ് എത്തിയത്.
സംസ്ഥാന സര്‍ക്കാര്‍ സജ്ജമാക്കിയ എയര്‍ ഏഷ്യാ വിമാനത്തില്‍ വളര്‍ത്തുമൃഗങ്ങളെ കയറ്റാന്‍ കഴിയില്ലെന്ന് അറിയിച്ചതോടെ ബദല്‍മാര്‍ഗങ്ങള്‍ തേടുകയാണ് ആര്യ. അവരെ തിരിച്ചുകൊണ്ടുവരുന്നതിനും മറ്റും വലിയതോതില്‍ ഊര്‍ജം ഉപയോഗിക്കേണ്ടതുണ്ട്. അതിനാല്‍ വളര്‍ത്തുമൃഗങ്ങളുമായി വരുന്നവര്‍ സ്വന്തം നിലയ്ക്കു പോകണമെന്നാണ് നിലപാട്. ഡല്‍ഹിയില്‍നിന്ന് കേരളത്തിലേക്കുള്ള യാത്രയ്ക്ക് സംസ്ഥാന സര്‍ക്കാരിന്റെ സഹായം ഉണ്ടാകില്ലെന്നാണ് വ്യക്തമാകുന്നത്.
Russia | ഇന്ത്യന്‍ പതാകയില്‍ തൊടാതെ റഷ്യ; റോക്കറ്റില്‍നിന്ന് യുഎസ്, യുകെ, ജപ്പാന് പതാകകള്‍ നീക്കി
മോസ്കോ: റഷ്യന്‍ സ്പേസ് ഏജന്‍സി അവരുടെ റോക്കറ്റില്‍ നിന്നും വിവിധ രാജ്യങ്ങളുടെ പതാകകള്‍(Flags) നീക്കം ചെയ്തു. യുഎസ്എ, യുകെ, ജപ്പാന്, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളുടെ പതാകകളാണ് നീക്കം ചെയ്തത്. റഷ്യന്‍ സ്പേസ് ഏജന്‍സിയായ റോസ്കോസ്മോസ് മേധാവി ദിമിത്രി റോഗോസിന്‍ ആണ് ഇതിന്റെ വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചത്.
അതേസമയം റോക്കറ്റില്‍ ഇന്ത്യന്‍ പതാക നിലനിര്‍ത്തുകയും ചെയ്തു. സോയൂസ് റോക്കറ്റില്‍ നിന്നാണ് രാജ്യങ്ങളുടെ പതാക നീക്കം ചെയ്തത്. റഷ്യയ്ക്ക് മുന്നില്‍ ഉപരോധം ഏര്‍പ്പെടുത്തുകയും അവര്‍ക്കെതിരായ പ്രമേയം യുഎന്‍ പൊതുസഭയില്‍ അടക്കം പിന്താങ്ങുകയും ചെയ്ത രാജ്യങ്ങളുടെ പതാകയാണ് റോക്കറ്റില്‍ നിന്നും റഷ്യ മാറ്റിയത്.
പതാക കാണാനാകാത്ത വിധം പൂര്‍ണ്ണമായും മറയ്ക്കുന്നതും വീഡിയോയില്‍ കാണാം. ചില രാജ്യങ്ങളുടെ പതാകകള്‍ ഇല്ലെങ്കില്‍ ഞങ്ങളുടെ റോക്കറ്റ് കൂടുതല്‍ മനോഹരമായി കാണപ്പെടുമെന്ന് റോഗോസിന്‍ വീഡിയോയ്ക്കൊപ്പം കുറിച്ചു. വെള്ളിയാഴ്ചയാണ് റോക്കറ്റിന്റെ വിക്ഷേപണം.
സാധാരണ ബഹിരാകാശ റോക്കറ്റുകളില്‍ മറ്റ് ബഹിരാകാശ പങ്കാളികളായ രാജ്യങ്ങളുടെ പതാക പതിക്കുന്ന പതിവുണ്ട്. എന്നാല്‍ യുക്രെയിനിലെ റഷ്യന്‍ ആക്രമണം ആരംഭിച്ചതിന് പിന്നാലെ റഷ്യയ്ക്കെതിരെ വിവിധ ലോകരാജ്യങ്ങള്‍ ഉപരോധവുമായി രംഗത്തുണ്ട്. എന്നാല്‍ യുക്രെയിന് അധിനിവേശത്തില്‍ യുഎന്‍ സുരക്ഷകൗണ്‍സിലില്‍ അടക്കം ഇന്ത്യ നിക്ഷ്പക്ഷ നിലപാടാണ് എടുത്തത്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.